ഡിഎൻഎ ഫലം പോസിറ്റീവ് ; കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും മകനെന്ന് ഡിഎന്‍എ ഫലം. മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഡിഎന്‍എ ഫലം പോസിറ്റീവായി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരുന്നു പരിശോധന. ഫലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഫലം സി ഡബ്ല്യു സി കോടതിയിൽ സമർപ്പിക്കും.ഇന്നലെ രാജീവ് ഗാന്ധി സാങ്കേതികകേന്ദ്രത്തിലെത്തിയാണ് അനുപമയും അജിത്തും സാമ്പിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്പിള്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചത്.

Related posts

Leave a Comment