തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന് വന്‍വിജയം

ചെന്നൈ: തമിഴ്നാട്ടിലെ ഒമ്ബത് ജില്ലകളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള സഖ്യം വന്‍വിജയം സ്വന്തമാക്കി. 140 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം 138 ഇടങ്ങളിലും ജയിച്ചു. രണ്ടു ഇടങ്ങളില്‍ മാത്രമാണ് എ.ഐ.എ.ഡി.എം.കെ. സഖ്യത്തിന് ജയിക്കാനായത്.

1380 പഞ്ചായത്ത് യൂണിയന്‍ വാര്‍ഡുകളില്‍ ഡിഎംകെ സഖ്യം 1008 വാര്‍ഡുകളില്‍ ജയിച്ചു. 207 സീറ്റുകളിലാണ് പ്രതിപക്ഷത്തിന് നേടാനായത്. ചുരുക്കം ചില വാര്‍ഡുകളിലെ ഫലം കൂടി വരാനുണ്ട്.

Related posts

Leave a Comment