റിലയലന്‍സ് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ വായ്പയുമായി ഡിഎംഐ ഫിനാന്‍സ്

കൊച്ചി: റിലയന്‍സ് റിട്ടെയ്ല്‍ സ്റ്റോറുകളില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ തവണ വ്യവസ്ഥയില്‍ ഡിജിറ്റല്‍ വായ്പാ സൗകര്യമൊരുക്കി ഡിഎംഐ ഫിനാന്‍സ്. പൂര്‍ണമായും പേപ്പര്‍രഹിതവും ലളിതവുമായ ഇടപാടിലൂടെ ഇഎംഐ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. റിലയന്‍സ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ജിയോഫോണ്‍ നെക്സ്റ്റിനൊപ്പമാണ് ഈ റിലയന്‍സ്-ഡിഎംഐ ഫിനാന്‍സ് പദ്ധതി തുടങ്ങുന്നത്. ഇതുവഴി റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ഇംഐഐയോട് കൂടി ഉടനടി വായ്പകള്‍ ലഭിക്കും. ജിയോഫോൺ  നെക്സ്റ്റിന് 18 മാസവും 24 മാസവും കാലാവധിയുള്ള രണ്ട് വായ്പകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

”ഇന്നത്തെ കാലത്ത് സ്മാര്‍ട്‌ഫോണ്‍ എന്നത് വെറുമൊരു കണ്‍സ്യൂമര്‍ ഉല്‍പ്പന്നം മാത്രമല്ല, സാമ്പത്തിക സേവനങ്ങള്‍ വന്‍തോതില്‍ കൂടുതല്‍ പേരിലെത്തിക്കുന്നതിനും കൂടിയുള്ള ഒരു ഉപകരണമാണ്. റിലയന്‍സ് റീട്ടെയ്‌ലുമായി ചേര്‍ന്ന് ജിയോഫോണ്‍ നെക്സ്റ്റിനൊപ്പം തുടങ്ങി, കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ കഴിയുന്നതില്‍ ഡിഎംഐക്ക് അഭിമാനമുണ്ട്,” കമ്പനി വക്താവ് പറഞ്ഞു.

Related posts

Leave a Comment