ഇത് ഡികെ ശിവകുമാർ മാജിക്; മുൻ ബിജെപി എംഎൽഎ ഉൾപ്പെടെ 100ഓളം നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ

ബെംഗളൂരു; സംസ്ഥാന അധ്യക്ഷനായി ഡി കെ ശിവകുമാറിന്റെ വരവോടെ കർണാടകയിൽ ഊർജം തിരിച്ചുപിടിച്ച് കോൺഗ്രസ്.
പാർട്ടിയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി മറ്റ് പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി മുൻ ജെഡി എസ് പ്രാദേശിക നേതാക്കളും ബി ജെ പി എം എൽ എമാരും ഉൾപ്പെടെയുള്ളവരാണ് പാർട്ടിയിൽ ചേർന്നിരിക്കുന്നത്.ജെ ഡി എസ് എം എൽ സി സി ആർ മനോഹർ ജെ ഡി എസ് ഒ ബി സി സെൽ അധ്യക്ഷൻ കെ പി അമർനാഥ്, മുൻ ബി ജെ പി എം എൽ എ മാലൂർ നാഗരാജ്, എച്ച്‌ എം ഗോപീകൃഷ്ണ എന്നിവരും ഇവരുടെ നൂറ് കണക്കിന് അനുയായികളുമാണ് കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്തെ കാറ്റ് ഇപ്പോൾ കോൺഗ്രസ് അനുകൂലമാണ്. സംസ്ഥാനത്തുടനീളം പല ജില്ലകളിലും ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പ്രാദേശിക നേതാക്കളും കോൺഗ്രസിൽ ചേരും, ഡി കെ ശിവകുമാർ പറഞ്ഞു. യാതൊരു ഉപാധികളും ഇല്ലാതെയാണ് നേതാക്കൾ കോൺഗ്രസിൽ ചേർന്നതെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

Related posts

Leave a Comment