Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

ഹൈദരാബാദില്‍ ഡി.ജെകളും പടക്കവും നിരോധിച്ചു

Avatar

Published

on

ഹൈദരാബാദ്: നഗരത്തിലെ മതപരമായ എല്ലാ ഘോഷയാത്രകളിലും ഡി.ജെകളും പടക്കം പൊട്ടിക്കുന്നതും ഹൈദരാബാദ് പോലീസ് നിരോധിച്ചു. കമ്മീഷണര്‍ സി.വി.ആനന്ദ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഘോഷയാത്രകളില്‍ ഡി.ജെ ശബ്ദ സംവിധാനങ്ങളുടെയും പടക്കങ്ങളുടെയും ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി.

മതപരമായ ഘോഷയാത്രകളില്‍ ഇവ നിരോധിക്കുന്നതിനുള്ള കാരണങ്ങള്‍ പോലീസ് വിജ്ഞാപനത്തില്‍ വിവരിക്കുന്നുണ്ട്. ഡി.ജെ സംവിധാനങ്ങളുടെ ഉപയോഗം മനുഷ്യശരീരത്തിന് ഹാനികരമാണെന്നും ശബ്ദമലിനീകരണത്തിന് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു.

Advertisement
inner ad

മതപരമായ ഘോഷയാത്രകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് അനിയന്ത്രിതമായ പെരുമാറ്റത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും അറിയിപ്പ് കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ ഹൈദരാബാദിലെ ഘോഷയാത്ര റൂട്ടുകളില്‍ പടക്കം പൊട്ടിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും ഉത്തരവിലുണ്ട്. എന്നാല്‍, ഘോഷയാത്രകളില്‍ ഡി.ജെ നിരോധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളോടെ ശബ്ദ സംവിധാനങ്ങള്‍ അനുവദനീയമാണ്. പക്ഷേ, ശബ്ദ പരിധിക്ക് നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ട്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവക്ക് ചുറ്റും 100 മീറ്ററില്‍ കുറയാത്ത പ്രദേശം ഉള്‍ക്കൊള്ളുന്ന പ്രദേശം നിശ്ശബ്ദ മേഖലയാണ്. മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഹൈദരാബാദ് സിറ്റി പോലീസ് ആക്ട്, അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കും.

Advertisement
inner ad

Delhi

ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 5,000 കോടിയുടെ കൊക്കെയ്ൻ

Published

on

ന്യൂഡൽഹി: ഗുജറാത്തിലെ അങ്കലേശ്വറിൽ 5000 കോടി വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി.ഗുജറാത്ത് -ഡൽഹി പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് 518 കിലോ കൊക്കെയ്നാണ്. അങ്കലേശ്വറിലുള്ള അവ്കാർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. തായ്‌ലാൻഡിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്ന 518 കിലോഗ്രാം കൊക്കെയിനാണ് ഗുജറാത്തിൽ വച്ച് പിടികൂടിയത്.

രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ഡൽഹി പോലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയിൻ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തു. രമേഷ് നഗറിൽ നിന്നാണ് നേരത്തെ മയക്കുമരുന്ന് പിടികൂടിയത്. ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രതികൾ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നേരത്തെ 5,600 രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ പിടികൂടിയ കൊക്കെയ്നെന്നും പൊലീസ് പറയുന്നു.

Advertisement
inner ad
Continue Reading

Featured

ബാബാ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയുടെ സംഘം

Published

on

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകൻ ലോറൻസ് ബിഷ്ണോയുടെ സംഘം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പോലീസ്. അതിനിടെയാണ് കൊലപാതകത്തിൻ്റ ഉത്തരവാദിത്തം സംഘം ഏറ്റെടുക്കുന്നത്.

നേരത്തേ ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമക്കേസിൽ പ്രതിയായിരുന്നു ലോറൻസ് ബിഷ്ണോയി. സൽമാൻ ഖാന്റെ വധശ്രമവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

Advertisement
inner ad

ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിർത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി പോലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവർ തന്നെയാണ് സിദ്ദിഖിയെ വധിച്ചതെന്നാണ് സൂചന. പ്രതികളിൽ ഒരാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും വാർത്തയുണ്ട്.

Advertisement
inner ad
Continue Reading

Featured

ജാതി സെൻസസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സർക്കാർ

Published

on

തെലങ്കാന: സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സർക്കാർ. വീടുകൾതോറും കയറിയുള്ള സെൻസസാണ് നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ശാന്തി കുമാരി പുറത്തിറക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സെൻസസ് നടത്തുക. ആ വാഗ്ദാനമാണ് കോൺഗ്രസ് നടപ്പിലാക്കുന്നത്. 60 ദിവസത്തിനകം സർവേ പൂർത്തിയാക്കാനാണ് നിർദേശം. ഇതോടെ ജാതി സെൻസസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനങ്ങൾ.

Advertisement
inner ad

സർവേ നടപ്പിലാക്കാനുള്ള നോഡൽ ഏജൻസിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ തലങ്ങളിൽ ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പുവരുത്താനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുമാണ് സെൻസസ് നടപ്പിലാക്കുന്നതെന്നുംസർവേ നടപ്പിലാക്കാനുള്ള നോഡൽ ഏജൻസിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ തലങ്ങളിൽ ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പുവരുത്താനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുമാണ് സെൻസസ് നടപ്പിലാക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured