Connect with us
48 birthday
top banner (1)

National

ബദറുദ്ദീന്‍ ഷായുടെ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കാന്‍ ജില്ലാ സെഷന്‍സ് കോടതി

Avatar

Published

on

ബാഗ്പ്പത് (ഉത്തര്‍പ്രദേശ്): ബാഗ്പ്പതിലെ സൂഫിവര്യന്‍ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മുസ്ലിം വിഭാഗം സമര്‍പ്പിച്ച ഹരജി തള്ളിയാണ് സിവില്‍ ജഡ്ജ് ശിവം ദ്വിവേദിയുടെ നടപടി. തര്‍ക്കഭൂമി വഖഫ് സ്വത്തോ ശ്മശാനമോ ആണെന്ന് സ്ഥാപിക്കാന്‍ മുസ്ലിംപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ബാഗ്പ്പതിലെ ബര്‍ണാവ ഗ്രാമത്തില്‍ ദര്‍ഗയുള്ള സ്ഥലത്തെച്ചൊല്ലി പതിറ്റാണ്ടുകളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ദര്‍ഗക്ക് 600 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് മുസ്‌ലിം വിഭാഗം പറയുന്നത്. 1970ല്‍ ഹിന്ദുവിഭാഗം ദര്‍ഗയില്‍ കടന്നുകയറി പ്രാര്‍ഥന നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദര്‍ഗയുടെ മേല്‍നോട്ടക്കാരന്‍ മുഖീം ഖാന്‍ മീററ്റിലെ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. കേസ് പിന്നീട് ബാഗ്പ്പത് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ബാഗ്പതിലെ പുരോഹിതനായ കൃഷ്ണദത്ത് മഹാരാജിനെയാണ് കേസില്‍ പ്രതിയാക്കിയിരുന്നത്.

Advertisement
inner ad

ഇത് ബദറുദ്ദീന്‍ ഷായുടെ ശവകുടീരമാണെന്ന് മുസ്ലിംകള്‍ പറയുമ്പോള്‍ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ‘ലക്ഷ ഗൃഹ’യുടെ അവശിഷ്ടമാണെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. പാണ്ഡവരെ ചുട്ടുകൊല്ലാന്‍ ദുര്യോധനന്‍ പണികഴിപ്പിച്ച കൊട്ടാരമാണ് മഹാഭാരതത്തില്‍ ലക്ഷ ഗൃഹം എന്ന് വിളിക്കുന്നത്. ലക്ഷ ഗൃഹവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം വിഭാഗത്തിന്റെ ഹര്‍ജി തള്ളിയതെന്നും ഹിന്ദു വിഭാഗത്തിനായി ഹാജരായ അഭിഭാഷകന്‍ രണ്‍വീര്‍ സിങ് തോമര്‍ പറഞ്ഞു. ഹൈകോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം വിഭാഗം അഭിഭാഷകന്‍ അഡ്വ. ഷാഹിദ് ഖാന്‍ പറഞ്ഞു.

നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഈ ഭൂമി. വിധിയെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പൊലീസ് ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

പപ്പു യാദവിന് പിന്നാലെ കോൺഗ്രസിന് പിന്തുണയുമായി ലഡാക്കിൽ നിന്നുള്ള സ്വതന്ത്രനും; ലോക്സഭയിലെ കോൺഗ്രസ് അംഗബലം 102 ആയി

Published

on

ന്യൂഡൽഹി: ബീഹാറിൽ നിന്നുള്ള ലോക്സഭാംഗം പപ്പു യാദവ് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിന് പിന്തുണയുമായി ലഡാക്കിൽ നിന്നുള്ള സ്വതന്ത്ര അംഗം ഹനീഫ ജാൻ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ഇന്ന് സന്ദർശിച്ച് പാർട്ടിക്ക് തൻ്റെ ഔദ്യോഗിക പിന്തുണ അറിയിച്ചു. ലോക്സഭയിൽ പാർട്ടിയുടെ അസോസിയേറ്റ് അംഗമായി അദ്ദേഹം പ്രവർത്തിക്കുമെന്നും അറിയിച്ചു. ഇതോടെ ലോക്സഭയിൽ കോൺഗ്രസ്സിൻ്റെ അംഗസഖ്യ 102 ആയി.

Continue Reading

Global

ബഹിരാകാശത്ത് സുനിതയ്ക്കും സംഘത്തിനും പുതിയ ഭീഷണി; ശ്വാസകോശത്തെ ബാധിക്കുന്ന സൂപ്പർ ബഗ്

Published

on

കലിഫോർണിയ: ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഇപ്പോഴുള്ള ബഹിരാകാശ സഞ്ചാരികളെ ആശങ്കയായി സൂപ്പർ ബഗ്. ബഹിരാകാശ നിലയത്തിലാണ് അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസ് ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഒന്നാണ്. ഇവയെ സൂപ്പർബഗ് എന്നാണ് വിളിക്കുന്നത്.

Advertisement
inner ad

എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഭൂമിയിൽ‌നിന്ന് ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്.

സുനിതാ വില്യംസും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറും ജൂൺ 6 നാണു പുതിയ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. വില്യംസ് അടങ്ങിയ ടീമാണ് പേടകം രൂപകൽപന ചെയ്തത്. നിലയത്തിലുള്ള മറ്റ് ഏഴു പേർ ദീർഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ.

Advertisement
inner ad

ഇരുപത്തിനാലു വർഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ബാക്ടീരിയകൾ ഇതേ ഗണത്തിൽപെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാൾ ഏറെ അപകടകാരികളാണ് ഇവ. നിലയത്തിൽ കഴിയുന്ന ബഹിരാകാശ യാത്രികരുടെ ശരീരത്തിലെ പ്രതിരോധ ശേഷി ഭൂമിയിലേതിൽനിന്നു വ്യത്യസ്തമായതിനാൽ ഭൂമിയിലെ ചികിത്സാരീതികൾ എത്രത്തോളം ഫലപ്രദമാകുമെന്നും സംശയത്തിലാണ് ശാസ്ത്രജ്ഞർ. കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ. കസ്തൂരി വെങ്കിടേശ്വരനാണ് പഠനത്തിന് നേതൃത്വം നൽകിയത്.

Advertisement
inner ad
Continue Reading

Delhi

സര്‍വകലാശാലകളില്‍ ഇനിമുതൽ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം

Published

on

ന്യൂഡൽഹി: വിദേശ സർവകലാശാലകൾക്ക് സമാനമായി രാജ്യത്തെ സർവകലാശാലകളിൽ വർഷത്തിൽ രണ്ടുതവണ പ്രവേശന നടപടികൾ നടത്താൻ യുജിസി തയ്യാറാകുന്നു.അധ്യയന വർഷത്തിൽ, അതായത് ജൂലൈ-ഓഗസ്റ്റ്, ജനുവരി-ഫെബ്രുവരി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി പ്രവേശന നടപടികൾ നടത്താൻ സർവകലാശാലകളെ അനുവദിക്കാനാണ് പദ്ധതി. ഈ അധ്യയന വർഷം (2024-25) തന്നെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുമതി നൽകുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ പറഞ്ഞു.വർഷത്തിൽ രണ്ടുതവണ പ്രവേശനം നൽകാനായാൽ, ബോർഡ് ഫലപ്രഖ്യാപനത്തിലെ കാലതാമസമോ ആരോഗ്യപ്രശ്നങ്ങളോ വ്യക്തിപരമായ കാരണങ്ങളോ മൂലം പ്രവേശനം നഷ്ടപ്പെട്ട നിരവധി വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് ജഗദീഷ് കുമാർ പറഞ്ഞു.ഇതുവഴി പ്രവേശനം നഷ്ടപ്പെട്ടാല്‍ ഒരു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടി വരില്ല. വ്യവസായങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ക്യാമ്ബസ് റിക്രൂട്ട്മെന്റ് നടത്താനും തൊഴിലവസരങ്ങളും തൊഴിലും മെച്ചപ്പെടുത്താനും കഴിയും.

Continue Reading

Featured