ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിസ്മൃതി സന്ദേശയാത്ര നടത്തി

    ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി   രാജേന്ദ്ര മൈതാനി ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നടത്തിയ പുഷ്പാർച്ചനയും ഗാന്ധിസ്മൃതി സംഗമവും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.  രാജ്യത്തിന്റെ ജനാധിപത്യ മതേതര സങ്കൽപങ്ങൾക്ക് വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിജയന്തി ദിനാഘോഷങ്ങൾ രാജ്യത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മതവർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് വളക്കൂറുള്ള മണ്ണൊരുക്കി പൗരന്മാരെ ഭിന്നിപ്പിച്ചു ഭരിക്കാൻ സംഘപരിവാർ ഭരണകൂടം രാജ്യത്ത് ശ്രമിക്കുമ്പോൾ പതിറ്റാണ്ടുകൾക്ക് മുൻപ് ഗാന്ധിജി ഉയർത്തിപിടിച്ച നിലപാടുകൾ ഇന്നും കാലികപ്രസക്തമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഇന്ത്യയെ നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ മതേതര ജനാധിപത്യത്തിന്റെ കുടക്കീഴിൽ ഈ ജനതയെ ഒന്നാകെ അണിനിരത്താൻ സാധിക്കൂ എന്നും നാം ഇന്നനുഭവിക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള മറുപടിയാണ് ഗാന്ധിമാർഗ്ഗമെന്നും പി ടി തോമസ് പറഞ്ഞു

നേരത്തെ ഗാന്ധിസ്മൃതി സന്ദേശയാത്ര ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച പദയാത്ര ഹൈബി ഈഡൻ എം പി ഫ്ലാഗ് ഓഫ് ചെയ്തു. സത്യാഗ്രഹത്തിലൂടെയും അഹിംസാ സമരമാർഗ്ഗത്തിലൂടെയും  രാജ്യത്തിന് സ്വാതന്ത്ര്യം നേടി തരാൻ നേതൃത്വം വഹിച്ചത് മാത്രമല്ല ഗാന്ധിജിയുടെ സംഭാവന.  ഇന്ത്യയുടെ മതേതര സങ്കൽപങ്ങൾക്ക് അടിത്തറ പാകുന്ന നിലപാടുകൾ കൂടി നമുക്ക് കൈ പകർന്നു തന്നിട്ടുണ്ട്.  ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനോട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സന്ധിയില്ലാതെ പോരാടിയ അതിന്റെ അത്രതന്നെ കരുത്തോടെയും വ്യക്തതയോടെയുമാണ് അദ്ദേഹം മതവർഗീയ ശക്തികൾക്കെതിരെ പോരാടിയതും നിലപാടുകളെടുത്തതെന്നും അതെല്ലാം ഇന്നും പ്രസക്തമാണെന്നും ഹൈബി ഈഡൻ പറഞ്ഞു.എംഎൽഎമാരായ  കെ.  ബാബു ,ടി ജെ വിനോദ് , കെപിസിസി വൈസ് പ്രസിഡന്റ്‌ ജോസഫ് വാഴക്കൻ, യു ഡി എഫ് ചെയർമാൻ ഡോമനിക് പ്രസന്റേഷൻ, എൻ വേണുഗോപാൽ, അജയ് തറയിൽ, ദീപ്തി മേരി വർഗീസ്, എം ആർ അഭിലാഷ്, ടോണി ചമ്മിണി, കെ എം സലീം ,ജെബി മേത്തർ , വി പി സജീന്ദ്രൻ , ലൂഡി ലുയിസ് ,കെ കെ ഇബ്രാഹിം കുട്ടി, വി കെ മിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. ഡിസിസി ഭാരവാഹികളായ ജോസഫ് ആന്റണി, അബ്ദുൽ ലത്തീഫ്, എൻ ആർ ശ്രീകുമാർ, പോളച്ചൻ മണിയം കോട് ,പി ഡി മാർട്ടിൻ, സിൻ്റ ജേക്കബ്ബ് ,ഇക്ബാൽ വലിയവീട്ടിൽ, പി വി സജീവൻ, മാത്യു തോമസ്,ബിനീഷ് പുല്ല്യാട്ടേൽ, തുടങ്ങിയവർ പദയാത്രക്ക് നേതൃത്വം നൽകി.

Related posts

Leave a Comment