ഗൃഹ നിർമാണ ധന സഹായ വിതരണം നടത്തി

ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ (എലത്തൂർ നിയോജക മണ്ഡലം ) നേതൃത്വത്തിൽ ഗൃഹ നിർമാണ ധന സഹായ വിതരണം മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റും തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പറുമായ ഒ ജെ ചിന്നമ്മ ടീച്ചർ നിർവഹിച്ചു. അമൃത ആർ മോഹൻദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആയിഷ കുരുവട്ടൂർ അധ്യക്ഷത വഹിച്ചു.കക്കോടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അറോട്ടിൽ കിഷോർ, തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പറായ റസിയ തട്ടാരി എന്നിവർ ആശംസ അറിയിച്ചു.യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി ഉഷേശ്വരി ശാസ്ത്രി, ശൈലജ, ഫാത്തിമ, പുഷ്പ സത്യവതി, ആശ നന്മണ്ട തുടങ്ങിയവർ പങ്കെടുത്തു

Related posts

Leave a Comment