കോട്ടയം : കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയെ രാജ്യസഭ എം പി ആക്കിയതിൽ സിപിഎം അണികൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയരുന്നു.കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ എടുത്തതിൽ തന്നെ അണികൾക്കിടയിൽ വലിയ വിയോജിപ്പുണ്ടായിരുന്നു.എന്നാൽ കോട്ടയം ജില്ലാ നേതൃത്വത്തിന് പോലും താൽപര്യമില്ലാത്ത വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് ആയിരുന്നു അന്ന് കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം സാധ്യമാക്കിയത്.ജോസ് കെ മാണിക്കും അദ്ദേഹത്തിന്റെ പിതാവും മുൻ ധനമന്ത്രിയുമായ കെ എം മാണിക്കെതിരെ ഒട്ടേറെ സമരങ്ങളാണ് കേരളത്തിൽ സിപിഎം നടത്തിയത്. കോട്ടയം ജില്ലയിലെ ഡിവൈഎഫ്ഐ-എസ് എഫ് ഐ പ്രവർത്തകരുടെ പേരിൽ ഒട്ടേറെ കേസുകളും അന്നത്തെ സമരങ്ങളുടെ ഭാഗമായുണ്ട്.അതുകൊണ്ടുതന്നെ ജോസ് കെ മാണിയെ പാർട്ടിയുടെ വോട്ട് നൽകി രാജ്യസഭാ എംപി ആക്കിയതിൽ സിപിഎം പ്രവർത്തകർക്കിടയിൽ വ്യാപകമായ എതിർപ്പ് നേതൃത്വത്തിനോടുണ്ട്. ജില്ലയിലെ പലഭാഗങ്ങളിലും ഒട്ടേറെ സിപിഎം പ്രവർത്തകർ പാർട്ടിവിടാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
ജോസ് കെ മാണിയെ എംപി ആക്കിയതിൽ സിപിഎം പ്രവർത്തകർക്കിടയിൽ അതൃപ്തി ; പാർട്ടി വിടാനൊരുങ്ങി അണികൾ ; മറുപടിയില്ലാതെ നേതൃത്വം
