Kerala
സിവിൽ സർവീസിനെ തകർക്കുന്നത് സാധാരണക്കാർക്കുള്ള സേവനങ്ങൾ നിഷേധിക്കാൻ; 24ലെ പണിമുടക്ക് അനിവാര്യം; ശശി തരൂർ എം.പി

തിരുവനന്തപുരം: കേരളത്തിൽ ഭരിക്കുന്ന സർക്കാർ തന്നെ സിവിൽ സർവീസിനെ തകർക്കാൻ ശ്രമിക്കുന്നത് സേവനമേഖലയിൽ സാധാരണക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും
അതിനാൽ ജനുവരി 24ലന് സെറ്റോ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് അനിവാര്യമാണെന്നും പൊതുസമൂഹത്തിലെ എല്ലാ മേഖലയിൽ നിന്നും അതിന് പിന്തുണ ലഭിക്കുമെന്നും ഡോ.ശശി തരൂർ എംപി പറഞ്ഞു.
സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 24ന് നടത്തുന്ന പണിമുടക്കിന് നോട്ടീസ് നൽകുന്നതിലേക്കുള്ള സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം കൊടികുത്തി വാഴുന്ന കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 2021 ജനുവരി മുതൽ കുടിശികയാണ്. ആറ് ഗഡുക്കളിലായി 18% ക്ഷാമബത്തയാണ് കിട്ടാനുള്ളത്. 2024 ജനുവരിയിൽ അത് ഏഴ് ഗഡു ആയി മാറി കഴിഞ്ഞു. കേന്ദ്രസർക്കാർ ജീവനക്കാർക്ക് 42% ക്ഷാമബത്ത കിട്ടുമ്പോഴും സംസ്ഥാന ജീവനക്കാർക്ക് വെറും ഏഴ് ശതമാനം ആണ് കിട്ടുന്നത്.

ഇലക്ട്രിസിറ്റി ചാർജും വാട്ടർ ചാർജ് ഉൾപ്പെടെയുള്ളവ വർദ്ധിപ്പിച്ചു കഴിഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാർക്ക് ജീവിത ചെലവുകൾ കണ്ടെത്തുന്നതിന് മറ്റൊരു മാർഗ്ഗവും ഇല്ലാത്ത അവസ്ഥയാണ്. കാലാകാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടർ ആനുകൂല്യം നിഷേധിക്കപ്പെട്ടിട്ട് 5 വർഷമായി.
2019ലെ ശമ്പള പരിഷ്കരണത്തിന്റെ അരിയർ തുക ഇതേവരെ പിഎഫിൽ പോലും ലയിപ്പിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പിൻവലിച്ചില്ല എന്ന് മാത്രമല്ല അത് പുനഃ പരിശോധിക്കുവാനുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് പോലും വെളിച്ചം കാണാതെ വയ്ക്കുകയാണ് സർക്കാർ ചെയ്തത്. ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ 90000 ത്തോളം പെൻഷൻകാരാണ് മരണമടഞ്ഞത് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷയ്ക്കായി കൊണ്ടുവന്ന മെഡിസെപ്പ് പദ്ധതിയാകട്ടെ ആശുപത്രിയിൽ ചികിത്സയും ഇല്ല എന്ന ദുരവസ്ഥയിലാണ്.
ഇച്ഛാശക്തിയോടെ പ്രവർത്തിക്കേണ്ട ഒരു ഭരണകൂടം ജീവനക്കാരെയും പൊതുസമൂഹത്തെയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആണ് ശ്രമിക്കുന്നത്.
ക്ഷേമ പെൻഷനു വേണ്ടി വയോധികർ ഭിക്ഷ യാചിക്കേണ്ടി വരുന്നത് കേരള സമൂഹത്തിൻറെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
സ്വകാര്യവൽക്കരണത്തിലേക്കും കുത്തകവൽക്കരണത്തിലേക്കും വ്യതിചലിക്കുന്ന നയങ്ങളുടെ ഭാഗമായാണ് ഭരണകൂടം ഇത്തരം നീക്കങ്ങൾ നടത്തുന്നത്. ആരോഗ്യ മേഖല ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളെല്ലാം സ്വകാര്യ കമ്പനികൾക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ ഉള്ള ഇടമായി മാറിക്കഴിഞ്ഞു. ഒരുകാലത്ത് സാധാരണക്കാരന് ചികിത്സ സൗജന്യമായി ലഭ്യമാക്കിയിരുന്ന ആശുപത്രികളിൽ ആവശ്യത്തിന് ചികിത്സയോ മരുന്നോ കിട്ടാത്ത സാഹചര്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ പോലും സാധാരണക്കാർ മറ്റു മാർഗങ്ങൾ തേടി പോകേണ്ടിവരും.

വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് കോർപ്പറേറ്റ് താൽപര്യങ്ങൾ മാത്രം മുൻനിർത്തിയാണ്. ഏതൊരു വികസനം ഉണ്ടാകുമ്പോഴും അത് ഈ നാട്ടിലെ സാധാരണക്കാരന് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിക്കണം എന്ന് ഗാന്ധിയൻ ചിന്താധാര ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ്. വിദ്യാഭ്യാസ മേഖലയിൽ പോലും സർക്കാർ സേവനങ്ങൾ പരിമിതപ്പെടുത്താനായി ശ്രമിക്കുന്നു.
സിവിൽ സർവീസിൽ വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുകയാണ്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത് സിവിൽ സർവീസിനെ അനാകർഷകമാക്കി മാറ്റി അത് കരാർ നിയമനങ്ങൾക്കും ബന്ധു നിയമനങ്ങൾക്കും ആയി മാറ്റിവയ്ക്കുകയാണ്. ബൗദ്ധികമായി ഉന്നത നിലവാരത്തിലുള്ള യുവ ജനത ഈ രാജ്യം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിൽ തൊഴിൽ സുരക്ഷയും ഉയർന്ന ശമ്പളവും ഉറപ്പാക്കി കുടിയേറുകയാണ്. ഇത് കേരളത്തിൻറെ സാമൂഹിക ഘടനയിൽ പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കും. സാമ്പത്തിക അച്ചടക്കം ഇല്ലാത്ത ചെലവുകൾ സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലേക്ക് നയിക്കും. ഉൽപാദന പരമല്ലാത്ത മേഖലകളിൽ കടം വാങ്ങി നിക്ഷേപിക്കുന്നത് ഭാവി തലമുറയോട് ഉള്ള വെല്ലുവിളിയാണ്. ദിശാബോധം ഇല്ലാത്ത ഒരു ഭരണകൂടം ജീവനക്കാർക്ക് നൽകുന്ന വേദനവും ക്ഷാമഭക്ത പോലെയുള്ള ആനുകൂല്യങ്ങളും ഒരു ബാധ്യതയായി ആണ് കണക്കാക്കുന്നത്. തൊഴിലിടങ്ങളിൽ പണിയെടുക്കുന്നവർക്ക് ലോകമെമ്പാടും ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഇത്തരത്തിൽ നിഷേധിക്കപ്പെടുന്നത്.
സിവിൽ സർവീസ് തകർക്കപ്പെടുന്നതോടെ കുത്തക സ്ഥാപനങ്ങൾ ആ സ്ഥാനം കയ്യടക്കുകയും അഴിമതി രഹിതമായ സമൂഹത്തിന് പകരം നിക്ഷിപ്ത താൽപര്യക്കാരുടെ ഒരു കൂട്ടം കടന്നുകയറുകയും ചെയ്യും.
അതിനാൽ സിവിൽ സർവീസ് സംരക്ഷണത്തിന് പണിമുടക്കത്തിന് തയ്യാറാകുന്ന സർവീസ് സംഘടനകൾ സംരക്ഷകരുടെ ദൗത്യമാണ് നിർവഹിക്കുന്നത്. അത് കാലഘട്ടത്തിൻറെ അനിവാര്യതയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ. അബ്ദുൽ മജീദ്, കെ.സി. സുബ്രഹ്മണ്യൻ, എ.എം. ജാഫർ ഖാൻ, പി.കെ. അരവിന്ദൻ ,എം.എസ് ഇർഷാദ്, ആർ. അരുൺകുമാർ, ഒ.റ്റി.പ്രകാശ്,അനിൽ എം.ജോർജ്ജ്, സന്തോഷ്, ബി.എസ്. രാജീവ്, എസ്. മനോജ്, അരുൺകുമാർ, പ്രദീപ് കുമാർ, വി.എം.ഷൈൻ എന്നിവർ സംസാരിച്ചു.
Dubai
ഇൻകാസിന്റെ കാരുണ്യ തണലിൽ രതീഷ് നാട്ടിലേക്ക്

ദുബായ് : തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രതീഷ് വിജയരാജ് 21 വർഷത്തെ പ്രവാസ ജീവിതത്തിന് തിരശ്ശീല നൽകി ഇൻകാസിന്റെ കാരുണ്യ തണലിൽ നാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ രണ്ടര വർഷമായി
അൽഖുസിലെ കെട്ടിട തിണ്ണയിലായിരുന്നു രതീഷ് ജീവിതം തള്ളി നീക്കിയത്. തൊഴിൽ നഷ്ടമായതോടെ മാനസിക പ്രയാസവും രോഗങ്ങളും അലട്ടികൊണ്ടിരുന്നു.
ഓർമ്മശക്തിയും കുറഞ്ഞതോടു കൂടി സഹായങ്ങൾ നൽകാൻ തയ്യാറായവർക്കും നിരാശയായിരുന്നു ഫലം. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവുമില്ലാത്ത ജീവിതം. വിസയുടെ കലാവധി തീർന്നിട്ടും പുതുക്കാൻ കഴിയാത്തതിനാൽ
നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു .
സമീപവാസികളും സുമനസ്സുകളും നൽകിയ ഭക്ഷണപൊതിയും ചെറു സഹായങ്ങളുമായിരുന്നു ജീവിതത്തെ മുന്നോട്ടുനയിച്ചത്.
ഇതിനിടയിലാണ് ദുബായ് ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻറ് നൗഫൽ സൂപ്പിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ ഇസ്മയിൽ വേങ്ങര, കാദർ എനു , മുസ്തഫ മാറാക്കര, ജാഫർ കൂട്ടായി, അഷറഫ് ടിപ്പു , ശിവശങ്കരൻ പാണ്ടിക്കാട് , നൗഷാദ് വാണിയമ്പലം,സക്കീർ കുളക്കാട് , മുഹമ്മദലി,
നൗഷാദ് വാണിയമ്പലം തുടങ്ങിവരുടെ നേതൃത്വത്തിലുള്ള ഇൻകാസ് വളണ്ടിയർ ടീം സഹായവുമായി എത്തിയത്. കൂടെ രതീഷിന്റെ നാട്ടുകാരനും അയൽവാസിയുമായ
സാബു ആറ്റിങ്ങലും ചേർന്നു. നാട്ടിലെ രതീഷിന്റെ കുടുംബത്തെയും ബന്ധുക്കളെയും കണ്ടെത്തി വിവരം അറിയിക്കുകയും ചെയ്തു. അതിന് വേണ്ടി ഇൻകാസ് പ്രവർത്തകനും പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ സബീർ കോരാണിയുടെ നേതൃത്വത്തിൽ ചെയ്യുകയും ചെയ്‌തു.
രോഗവും ശരീരികമായ അവശത
യുമായി കഴിഞ്ഞിരുന്ന രതീഷിനെ
ഇൻകാസ് പ്രവർത്തകർ ഉടൻ തന്നെ
ദുബായ് റാഷിദ് ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചു. അവിടെ രതീഷിന്
മികച്ച പരിചരണമാണ് ലഭിച്ചത്
തുടർന്ന്, നാട്ടിലേക്ക് പോകുന്നതിനുള്ള ഔട്ട് പാസ്, പാസ്പോർട്ട് പുതുക്കൽ, മറ്റു രേഖകൾ, വിമാന ടിക്കറ്റ് എന്നിവ ഇൻകാസ് നാഷണൽകമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസിന്റെയും സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നുരിന്റെയും നേതൃത്വത്തിൽ, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, പ്രജീഷ് വിളയിൽ എന്നിവർ തരപ്പെടുത്തി നൽകി. അതോടൊപ്പം നാട്ടിൽ രതീഷന്റെ വീട്ടുകാരെ കണ്ടെത്തി വിവരങ്ങൾ
അറിയിച്ചു. ഷാർജ എയർപോർട്ടിൽ രതീഷിനെ
യാത്ര അയക്കാൻ ഇൻകാസ് നാഷണൽകമ്മിറ്റി ജനാൽ സിക്രട്ടറി ബി. എ.നാസർ, വൈസ് പ്രസിഡന്റ്
ഷാജി ശംസുദ്ദീൻ, സ്റ്റേറ്റ് വർക്കിംഗ്
പ്രസിഡന്റ് പവിത്രൻ ബാലൻ , നൗഷാദ് ഉഴവൂർ, ഷംസീർ നാദാപുരം തുടങ്ങിയവർ സന്നിതരായിരുന്നു. വീൽചെയറിലുള്ള രതീഷിന്റെ
യാത്രയിൽ സഹായിയായി ഇൻകാസ് വോളണ്ടിയർ ടീം അംഗം മുസ്തഫ മാറാക്കര
അനുഗമിച്ചു.
Kerala
തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ച ആക്രമണം; സമഗ്രമായ അന്വേഷണം വേണം; ചവറ ജയകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിലെ വനിതകളുൾപ്പെടയുള്ള നൂറോളം ജീവനക്കാരും നാട്ടുകാരും ഓഫീസ് വളപ്പിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകളുടെ ആക്രമണത്തെത്തുടർന്ന് പരിഭ്രാന്തരായി ഒന്നര കിലോമീറ്റർ ദൂരം ഓടുകയും നിരവധി ഗുരുതരമായി ജീവനക്കാർക്ക് തേനീച്ച കുത്തേറ്റ സംഭവത്തിലും സമഗ്രമായ അന്വേഷണം വേണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ കളക്ടറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പത്തോളം ഇടങ്ങളിൽ തൂക്ക് തേനീച്ച ഇനത്തിൽപ്പെടുന്ന ‘കില്ലർ ബീസ് ‘ കൂടുകൂട്ടിയിരിക്കുന്നതായി ജീവനക്കാർ പലവട്ടം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. പൊതുജനങ്ങൾ രാപകൽ ഭേദമന്യേ വ്യവഹാരങ്ങൾക്ക് എത്തിച്ചേരുന്ന ഭരണസിരാകേന്ദ്രത്തിൽ അത്യന്തം ഭീഷണി ഉയർത്തിയാണ് തേനീച്ച കൂടുകൾ നിലനിന്നിരുന്നത്.
ജില്ലാ കളക്ടറുടെ ഇ-മെയിലിൽ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് അപകടമുണ്ടായത് എന്ന് സംശയിക്കുന്നു. തേനീച്ചയുടെ കുത്തേറ്റ ജീവനക്കാരും പൊതുജനങ്ങളും സിവിൽ സ്റ്റേഷനിൽ നിന്നും കുടപ്പനക്കുന്ന് ജംഗ്ഷൻ വരെ ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് കാരണമായ തേനീച്ച കൂടുകൾ കെട്ടിടത്തിൽ തന്നെ സ്ഥിതി ചെയ്യുകയാണ്. നഗരമധ്യത്ത് തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇത് ഉടനടി നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Cinema
‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’; സിനിമ തെറ്റായ സന്ദേശമെന്ന് അഡ്വ.വിഷ്ണു വിജയൻ

കൊച്ചി: നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ നൽകുന്നത് തെറ്റായ സന്ദേശമെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.വിഷ്ണു വിജയൻ. സിനിമ ചർച്ചയ്ക്ക് വെക്കുന്ന പ്രമേയം സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ ഇന്നലെയാണ് കണ്ടത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. നാരായണീയുടെ മൂന്ന് ആൺമക്കളും മൂന്ന് തരത്തിലാണ് തങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മൂന്ന് ആണ്‍മക്കളില്‍ മനസില്‍ ഏറ്റവും ഏറ്റവും അധികം പതിഞ്ഞത് ജോജു അവതരിപ്പിച്ച സേതു എന്ന കഥാപാത്രമാണ്. സഹോദരങ്ങൾക്കിടയിൽ എന്തെങ്കിലും മൂല്യങ്ങൾ ഉണ്ടെങ്കിൽ ഉള്ളത് അയാൾക്കാണെന്ന് നമുക്ക് തോന്നും. മറ്റുള്ളവരുടെ ഉള്ളിലെ ചിന്തകള്‍ എങ്ങനെയാണെന്ന് മനസിലാക്കാന്‍ ഒരുപാട് സമയം വേണ്ടി വരുമെങ്കിലും സേതു എങ്ങനെയുള്ള ആളാണെന്ന് എളുപ്പം മനസിലാക്കാൻ നമുക്ക് കഴിയും. സിനിമയിൽ അഭിനയിച്ച മുഴുവൻ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിൽ തർക്കമില്ല. അപ്പോഴും മനസ്സിനെ വല്ലാതെ അലട്ടിയ ചില സന്ദർഭങ്ങളും ഈ സിനിമയിലുണ്ട്. അത് സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധമാണ്. കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് സംവിധായകൻ നൽകിയ അഭിമുഖത്തിൽ ചില വാദങ്ങൾ ഉയർത്തി ആ രംഗങ്ങളെ ന്യായീകരിക്കുന്നതായി കണ്ടു. ആ സഹോദരങ്ങൾ ചെറുപ്പത്തിൽ എവിടെയും കണ്ടുമുട്ടുന്നില്ലെന്നും പക്വതയെത്തിയ ശേഷമാണ് ഇരുവരും കാണുന്നതും സൗഹൃദത്തിൽ ആകുന്നതും അവർക്കിടയിൽ ലൈംഗിക ബന്ധം ഉൾപ്പെടെയുള്ളവ സംഭവിക്കുന്നതെന്നും സംവിധായകൻ പറയുകയുണ്ടായി. ആതിര, നിഖിൽ എന്നീ രണ്ടു കുട്ടികളുടെ ബന്ധത്തെപ്പറ്റി പറയുമ്പോൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത് സമൂഹത്തിൽ ഏതുതരം സന്ദേശമാണ് നൽകുകയെന്നത് സിനിമയുടെ പിന്നണിയുള്ളവർ ചിന്തിക്കേണ്ടതായിരുന്നു. തന്റെ ചിത്രത്തിലൂടെ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുകയല്ല ഉദ്ദേശമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുതന്നെയാണ് പ്രമേയം ഉയർത്തി അതിലുള്ള ആശങ്കയും പങ്കുവെക്കുന്നത്. ലഹരി ഉപയോഗവും അതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും വ്യാപകമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനിടയിൽ രക്ത ബന്ധങ്ങൾക്കിടയിലെ ലൈംഗികബന്ധവും മറ്റും പ്രമേയമായി ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ സമൂഹത്തിൽ അത് അശുഭകരമായ തലങ്ങളാകും പങ്കുവെക്കപ്പെടുക. ഇപ്പോൾ തന്നെ സമൂഹത്തിൽ ആഴത്തിലുള്ള ലഹരി ഉപയോഗത്തിനും വയലൻസിനും വഴിയൊരുക്കിയതിൽ സിനിമകളുടെ സാന്നിധ്യം നമുക്ക് അറിയാവുന്നതാണ്. ജോജുവിന്റെ തന്നെ ചുരുളി എന്ന ചിത്രത്തിലെ അസഭ്യം നിറഞ്ഞ ഡയലോഗുകൾ ഈ നാട്ടിലെ കുട്ടികൾപോലും വ്യാപകമായി ഉപയോഗിക്കുന്നു. ഈ അടുത്ത് ഇറങ്ങിയ മാർക്കോയും ഏതു തലത്തിൽ നിന്നുകൊണ്ടാണ് പ്രേക്ഷകരെ സ്വാധീനിച്ചതെന്നും നമുക്കറിയാം. ആരുടെയെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയല്ല. മറിച്ച് ഇത്തരം പ്രമേയങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുവാൻ ഇടയുള്ള അനന്തരഫലങ്ങളെ ഓർമപ്പെടുത്തുകയാണ്.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login