ഭക്ഷണത്തെ ചൊല്ലി തർക്കം ; ഭർത്താവ് ഭാര്യയെ വെടിവച്ച് കൊന്നു

ബറേലി: ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്ത തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.സംഭവത്തിന് പിന്നാലെ സന്ദീപ് ശർമ എന്നയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നേഹയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വീട്ടുനൽകും.വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭക്ഷണത്തെ ചൊല്ലി തർക്കമുണ്ടായതിന് പിന്നാലെ സന്ദീപ് ഭാര്യ നേഹയെ വെടിവെക്കുകയായിരുന്നു.എന്നാൽ ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിനെ തുടർന്ന് ഭർത്താവ് വെടിവച്ച്‌ കൊല്ലുകയായിരുന്നെന്നാണ് നേഹയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

Related posts

Leave a Comment