Connect with us
48 birthday
top banner (1)

Kerala

രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം

Avatar

Published

on

ലോകസഭാ തെരെഞ്ഞടുപ്പിലെ പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം. സി.പി.ഐ
രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വിട്ടുവീഴ്ചയില്ലെന്നും സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസും ആര്‍ജെഡിയും സമ്മര്‍ദ്ദം ശക്തമാക്കി. ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാജ്യസഭാ സീറ്റ് വിഭജനം എല്‍.ഡി.എഫിന് തലവേദനയാവുകയാണ്. ഘടകകക്ഷികള്‍ സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്.

കോട്ടയത്തെ പരാജത്തിന് പിന്നാലെ സമ്മർദ്ദം ശക്തമാക്കുകയാണ് കേരള കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്നും രാജ്യസഭാ സീറ്റുമായാണ് എല്‍.ഡി.എഫിലേക്ക് വന്നത്. കാലാവധി കഴിയുന്ന സീറ്റിന് അവകാശം തങ്ങള്‍ക്കു തന്നെയെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്ന ആര്‍.ജെ.ഡിയെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നാണ് ആര്‍.ജെ.ഡി നേതൃത്വത്തിന്റെ ആവശ്യം. അവഗണന സഹിച്ച് മുന്നണിയില്‍ നില്‍ക്കുന്നതെന്തിനെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം.

Advertisement
inner ad

Kerala

വ്യാവസായിക പരിശീലന വകുപ്പ് ഇൻസ്ട്രക്ടർ ശനിയാഴ്ച അവധി നൽകണം; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിലെ ഇൻസ്ട്രക്ടർമാർക്ക് ശനിയാഴ്ച അവധി നൽകണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. വ്യാവസായിക പരിശീലന വകുപ്പിലെ കെടുകാര്യസ്ഥതയ്ക്കെതിരെ കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐടിഐകളിൽ ട്രെയിനിങ് സമയം കുറവു ചെയ്തുകൊണ്ട് ട്രെയിനികൾക്ക് ശനിയാഴ്ച അവധി നൽകിയിരുന്നു. എന്നാൽ പരിശീലനം നൽകുന്ന അധ്യാപകർ ശനിയാഴ്ചയും ജോലി ചെയ്യണമെന്നാണ് പുതിയ ഉത്തരവ്. വിദ്യാർത്ഥികൾ ഇല്ലാതെ അധ്യാപകർ മാത്രം എത്തണമെന്ന് പറയുന്നതിൽ യുക്തിഭദ്രതമല്ലെന്ന് ചവറ ജയകുമാർ പറഞ്ഞു. ട്രെയിനികളുടെ പരിശീലനസമയം എല്ലാ ദിവസവും ഓരോ ഷിഫ്റ്റിലും 20 മിനിറ്റ് വീതം കൂട്ടിയാണ് അവർക്ക് ശനിയാഴ്ച അവധി നൽകിയത് ജീവനക്കാരും ഇതിനനുസരിച്ച് ഓരോ ദിവസവും 20 മിനിറ്റ് വീതം അധികമായി ജോലി ചെയ്യേണ്ടി വരികയാണ്. ഒരു വർഷം 13 ദിവസം ഇത്തരത്തിൽ അധികമായി ജോലി ചെയ്യേണ്ടിവരും. ശനിയാഴ്ച കൂടി പ്രവർത്തി ദിനം ആക്കിയാൽ ജീവനക്കാരുടെ ജോലിസമയം വീണ്ടും വർദ്ധിക്കും. അധ്യായനത്തിനുള്ള പുതിയ സംവിധാനങ്ങൾ പഠിക്കുന്നതിനും ക്ലാസുകൾ എടുക്കുന്നതിനുള്ള തയ്യാറെടുപ്പിനും അധ്യാപകർക്ക് ശനിയാഴ്ച അവധി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
inner ad

നാല് പുതിയ ഐടിഐകൾ ആരംഭിച്ചപ്പോൾ 63 പുതിയ സൃഷ്ടിക്കുന്നതിന് പകരം വകുപ്പിൽ നിലവിലുള്ള 36 എ.സി.ഡി തസ്തികയും 14 ഇ.എസ്. തസ്തികയും രണ്ട് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയും നാലു വീതം ഓഫീസ് അറ്റൻഡന്റ് സ്റ്റോർ അറ്റൻഡർ തസ്തികയും പുനർ വിന്യസിക്കുകയായിരുന്നു. അശാസ്ത്രീയമായ ഈ പുനർവിന്യാസം പിൻവലിക്കണം. പുനർവിന്യാസത്തിലൂടെ തസ്തികകൾ നഷ്ടപ്പെട്ടത് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ പ്രതികൂലമായി ബാധിക്കും. ഓൺലൈൻ സ്ഥലമാറ്റം നടപ്പാക്കി എന്ന് പറയുന്നു എങ്കിലും സീനിയോറിറ്റി പാലിച്ച് ക്യൂ ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. സ്ഥലംമാറ്റത്തിൽ ഇപ്പോഴും ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റുകയാണ് .ഈ വർഷം ഏപ്രിൽ മാസത്തിൽ നടപ്പാക്കേണ്ടിയിരുന്ന ഓൺലൈൻ സ്ഥലംമാറ്റം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ ഐടിഐകളിലും എട്ട് യൂണിറ്റുകൾക്ക് ഒരു ഗ്രൂപ്പ് ഇൻസ്ട്രക്ടർ വേണമെന്ന മാനദണ്ഡം ഇതുവരെ വകുപ്പ് പാലിച്ചിട്ടില്ല
ക്ലർക്ക് സീനിയർ ക്ലർക്ക് പ്രമോഷന് 1:1 എന്ന അനുപാതം പാലിച്ച് നടപ്പാക്കാനും നടപടി സ്വീകരിച്ചിട്ടില്ല. പരീക്ഷ ജോലികളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് അതിന്റെ വേദനം നൽകാൻ പോലും വകുപ്പ് മേധാവികൾ തയ്യാറാകുന്നില്ലെന്നും ചവറ ജയകുമാർ വിമർശിച്ചു.

Advertisement
inner ad

1971 നിലവിൽ വന്ന സ്പെഷ്യൽ റൂൾ പ്രകാരമാണ് ഇപ്പോഴും ഇൻസ്ട്രക്ടർ നിയമനം നടക്കുന്നത് .ഇത് കാലോചിതമായി പരിഷ്കരിക്കാത്തത് കൊണ്ട് ശമ്പളയിനത്തിൽ ജീവനക്കാർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. വ്യാവസായിക പരിശീലന വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർ.എസ്. പ്രശാന്ത്കുമാർ അധ്യക്ഷതവഹിച്ച പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ .എം . ജാഫർ ഖാൻ മുഖ്യപ്രഭാഷണം നടത്തി. വി.എസ്. രാകേഷ്, എസ്.പ്രസന്നകുമാർ, ടി ഒ ശ്രീകുമാർ, മോബിഷ്, പി. ജി. പ്രദീപ്, എസ്. ശ്രീജിത്ത്, അനിൽകുമാർ ,എസ്. പി. അഖിൽ, ശരത് കല്ലമ്പലം, എ. ആർ .അജിത്ത്, എസ്.വി.ബിജു., രതീഷ് രാജൻ, ലക്ഷ്മണൻ ,ശിബി, ജി.എസ്. സുനിൽ, ശ്രീ ഗണേഷ് ഷിഹാബ്,ബി തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Kerala

വാമനപുരം പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

Published

on

തിരുവനന്തപുരം: വാമനപുരം പുഴ കാണാൻ കൂട്ടുകാരനൊപ്പം എത്തിയ പത്തുവയസ്സുകാരൻ മുങ്ങിമരിച്ചു.ആറ്റിങ്ങല്‍ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍-അനു ദമ്ബതിമാരുടെ മൂത്തമകൻ ശിവനന്ദനാണ് (10) മരിച്ചത്. അവനവഞ്ചേരി ഗവ.എച്ച്‌.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാർഥിയാണ്.ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. കൂട്ടുകാരനായ വിവേകുമൊത്ത് ആറ്റിങ്ങല്‍ ഇടയാവണം ഭാഗത്ത് വാമനപുരം പുഴ കാണാനെത്തിയതായിരുന്നു ശിവനന്ദൻ. വസ്ത്രങ്ങളഴിച്ചുവച്ച്‌ ആറ്റിലിറങ്ങിയപ്പോള്‍ ചെളിയില്‍ പുതഞ്ഞുപോയി. കയറാൻ പറ്റുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് വിവേക് രക്ഷിക്കാൻ ശ്രമിച്ചു. പറ്റാതെ വന്നതോടെ ഓടിപ്പോയി മുതിർന്നവരെ വിവരം അറിയിച്ചു. അവരെത്തുമ്ബോഴേക്കും ശിവനന്ദൻ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടർന്ന് ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയെത്തി കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ആറ്റിങ്ങല്‍ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

Alappuzha

ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ പ്രാദേശിക അവധി

Published

on

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌ അറിയിച്ചു.

Continue Reading

Featured