നടുറോഡിൽ തമ്മിലടിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ; സസ്പെൻഷൻ

തിരുവനന്തപുരം: വിളവൂർക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ ഏറ്റുമുട്ടി. സിപിഎം പെരുകാവ് ലോക്കൽ ലോക്കൽ കമ്മിറ്റിയുടെ കീഴിലെ കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷും ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി കുമാറും തമ്മിലാണ് അടിപിടിയുണ്ടായത്. പരുക്കേറ്റ ഇരുവരും ചികിത്സ തേടി. ഡിവൈഎഫ്ഐ ‘സെക്യുലർ സദസ്’ എന്ന പരിപാടി സംഘടിപ്പിക്കുന്ന വേദിക്കു സമീപം ആണ് സംഭവം ഉണ്ടായത്. ഇരുവരെയും സിപിഎം സസ്പെൻഡ് ചെയ്തു. ദിവസങ്ങളായി തുടരുന്ന ഏരിയാ സമ്മേളനത്തിനിടയിലും നേതാക്കൻമാർ തമ്മിൽ ഏറ്റുമുട്ടിയത് വലിയ വാർത്തയായിരുന്നു.വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് നിരവധി സ്ഥലങ്ങളിലെ ഏരിയാ സമ്മേളനങ്ങൾ മാറ്റി വെച്ചിരുന്നു. ബ്രാഞ്ച്,ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടർന്നാണ് പലയിടങ്ങളിലും സമ്മേളനങ്ങൾ മാറ്റിവെച്ചത്.

Related posts

Leave a Comment