കെ എസ് യു വിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി

കുണ്ടറ : കെ എസ് യു കൊറ്റങ്കര മണ്ഡലം കമ്മിറ്റിയുടെയും കെ എസ് യു എം എസ് എം സ്കൂൾ യൂണിറ്റിന്റെയും നേതൃത്വത്തിൽ +1 പരീക്ഷ തുടങ്ങുന്ന മുന്നോടിയായി MSM HSS ചത്തിനാംകുളം സ്കൂളിലെ ക്ലാസ്സ്‌ മുറികൾ അണുനശീകരണം നടത്തി. KSU കൊറ്റങ്കര മണ്ഡലം പ്രസിഡന്റ്‌ അദ്വൈത്, KSU കുണ്ടറ നിയോജകമണ്ഡലം ഭാരവാഹികളായ ആനന്ദ് , സൈദലി , KSU കൊറ്റങ്കര മണ്ഡലം ജനറൽ സെക്രട്ടറി സൈദലി മേക്കോൺ, ഷഹനാസ്, മഹീൻ, ജാസിo,ഫഹദ് മുഹമ്മദ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment