Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Global

ജസ്റ്റിസ് ശിവരാജനല്ല, കളങ്കിതമായത് ഇന്ത്യൻ ജുഡീഷ്യറി

Avatar

Published

on

സി.പി. രാജശേഖരൻ

കടുവയെ കിടുവ പിടിച്ചെന്നു കേ‌ട്ടിട്ടേയുള്ളു, ഇതാ അതു സംഭവിച്ചിരിക്കുന്നു. അധികാര കേന്ദ്രങ്ങളിലെ അപചയങ്ങൾക്കും മനുഷ്യ നിർമിതമായ മഹാദുരന്തങ്ങൾക്കും ജനങ്ങളെ നടുക്കുന്ന അഴിമതി ആരോപണങ്ങൾക്കുമൊക്കെ എതിരേ സാധാരണ ജനങ്ങൾ ഉറ്റുനോക്കുന്ന അവസാനത്തെ ആശ്രയമാണ് ജുഡീഷ്യറി.
അവിടെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്നും നീതി മാത്രമേ നിറവേറ്റപ്പെടുകയുള്ളൂ എന്നുമുള്ള  വിശ്വാസമാണ് ജനങ്ങളെ അതിലേക്കു നയിക്കുന്നത്. എന്നാൽ കേരളം വളരെയേറെ ചർച്ച ചെയ്ത സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷനെക്കുറിച്ചു പുറത്തു വരുന്ന റിപ്പോർട്ടുകൾ ഒരു ജുഡീഷ്യൽ ഓഫീസറുടെ മാത്രമല്ല, ഇന്ത്യൻ ജുഡീഷ്യറിയുടെ തന്നെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

നാലു വർഷത്തെ സിറ്റിംഗിനിടെ കോടിക്കണക്കിനു രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചിരുന്നു ശിവരാജൻ കമ്മിഷൻ. അതിനു പുറമേ നാലഞ്ചു കോടി രൂപ കൈപ്പറ്റി ഏതോ ‘കണാകുണാ’ റിപ്പോർട്ട് നൽകി കമ്മിഷൻ ജനങ്ങളെ ചതിക്കുകയായിരുന്നു എന്നു പറഞ്ഞത് മുതിർന്ന ഇടതുപക്ഷ നേതാവും സമുന്നത സിപിഐ നേതാവുമായ സി. ദിവാകരനാണ്. ഉമ്മൻ ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോർട്ട് തയാറാക്കാൻ ജസ്റ്റിസ് ശിവരാജൻ വഴി വിട്ട് പണമുണ്ടാക്കിയെന്ന ദിവാകരന്റെ ആരോപണം ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല.


ഇതേ അന്വേഷണ കമ്മിഷൻ മോറൽ പൊലീസിന്റെ മനോനിലയിലാണ് തെളിവെടുപ്പ് നടത്തിയതെന്നു വെളിപ്പെടുത്തിയത് സോളാർ ലൈംഗിക പീഡന പരാതിയെക്കുറിച്ച് അന്വേഷിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് സംഘത്തിന്റെ (എസ്ഐടി) തലവൻ അന്നത്തെ ഡിജിപി എ. ഹേമചന്ദ്രൻ. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക ചേഷ്ടകളെക്കുറിച്ചുള്ള മസാല ചോദ്യങ്ങളായിരുന്നു അന്നു കമ്മിഷൻ തെളിവെടുപ്പിനായി ചോദിച്ചതെന്നാണ് ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ. ലൈംഗിക വൈകൃതങ്ങളുടെ സ്വകാര്യതകളെക്കുറിച്ച് മനോ വൈകല്യത്തോടെയാണ് കമ്മിഷൻ ചോദിച്ചറിഞ്ഞത്. ഇത് എന്തിനായിരുന്നു എന്നും ഹേമചന്ദ്രൻ ചോദിക്കുന്നു. സദാചാര പൊലീസിന്റെ ലൈംഗിക അരാജകത്വവും രതിവൈകൃതങ്ങളും എന്തിനാണ് ഒരു ജുഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമായതെന്നു വ്യക്തമല്ല.


സി. ദിവാകരന്റെയും എ. ഹേമചന്ദ്രന്റെയും വെളിപ്പെടുത്തലുകൾ അടിസ്ഥാനമാക്കി സാധാരണ ജനങ്ങൾക്കുണ്ടാകുന്ന പ്രബലമായ സംശയം ഇതാണ്- ആർക്കോ വേണ്ടി കൈക്കൂലി കൈപ്പറ്റി, തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് ശിവരാജൻ സോളാർ കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയത്. അത് ആർക്കു വേണ്ടി? എന്തായിരുന്നു ലക്ഷ്യം?
ഈ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരത്തിലേക്കു പോകുന്നതിനു മുൻപ്, ദിവാകരൻ ഉന്നയിച്ച മറ്റൊരു ആരോപണം കൂടി ഇവിടെ വളരെ പ്രസക്തമാണ്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നിയമസഭയുടെ മൂലയ്ക്കിരുത്തിയ വി.എസ്. അച്യുതാനന്ദനെ 2016ൽ വെട്ടിനിരത്തിയത് ആരാണ്? ഈ ചോദ്യത്തിന് ഉത്തരം കിട്ടുന്നതോടെ ചിത്രം കൂടുതൽ തെളിയും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്ക് തുടർഭരണം ഉറപ്പായിരുന്നു. കൊച്ചി മെട്രോ റെയിൽ, കണ്ണൂർ വിമാനത്താവളം, എൽഎൻജി ടെർമിനൽ തുടങ്ങിയ വികസന പദ്ധതികളും കാരുണ്യ ബെനവലന്റ് ഫണ്ട് പോലുള്ള കാരുണ്യ സ്പർശങ്ങളും ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന ജന സമ്പർക്ക പരിപാടികളും ഒക്കെച്ചേർന്ന് അതിവേഗം ബഹുദൂരേക്കു കുതിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെ മറിച്ചിടാൻ എകെജി സെന്ററിൽ നിന്നു തയാറാക്കപ്പെട്ട തിരക്കഥയായിരുന്നു സോളാർ സൂപ്പർ ഹിറ്റ് അഴിമതി ആരോപണവും ബാർ കോഴയും. രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടിയുള്ള ഒരു ആരോപണം മാത്രമായിരുന്നു ബാർ കോഴ എന്നു പിണറായി വിജയനടക്കം പിന്നീടു തുറന്നു സമ്മതിച്ചു.


എന്നാൽ സോളാർ കേസും സമാനമായൊരു കെട്ടുകഥയാണെങ്കിലും അതിനു പിന്നിലെ കുശാഗ്ര ബുദ്ധിയുടെ ഉറവിടം ഇപ്പോഴും വ്യക്തമല്ല. അതിലെ നായികയായിരുന്ന സരിതാ നായർ  അറിയാത്തതും പറയാത്തതുമായ കാര്യങ്ങൾ ജയിലിൽ വച്ചു പോലും എഴുതിപ്പിടിപ്പിച്ചുണ്ടാക്കിയതാണ് സോളാർ കഥയെന്ന് പിന്നീടു വ്യക്തമായി. ഈ ഇല്ലാക്കഥയുടെ പേരിലാണ് സെക്രട്ടേറിയറ്റ് വളയൽ എന്ന തെമ്മാടിത്തരത്തിലൂടെ സിപിഎം ഏറ്റെടുത്ത് തലസ്ഥാനനഗരം അപ്പാടെ തൂറിനാറ്റിച്ചത്. അതിന്റെ തിരിച്ചടിയാണിപ്പോൾ സിപിഎം  നേരിടുന്നത്- സ്വന്തം സഹപ്രവർത്തകനിലൂടെയും സമുന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥനിലൂടെയും. അതവരുടെ വിധി അല്ലെങ്കിൽ കാലം കാത്തുവച്ച തിരിച്ചടി.

 വളരെ ജനകീയനായ ഒരു മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്നു താഴെയിറക്കുക എന്ന ഏക ഉദ്ദേശ്യത്തോടെ ഇറക്കുമതി ചെയ്ത കൊടും ക്രിമിനലാണ് സരിത എസ് നായർ. ആദ്യമൊക്കെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തനിക്ക് അച്ഛനെപ്പോലെ ബഹുമാനിതനായിരുന്നു എന്നു പറഞ്ഞ സരിതയെക്കൊണ്ട്  അശ്ലീല ലൈംഗിക കഥകൾ മറ്റാരോ മെനയിച്ചതായിരുന്നു. ഒരിക്കൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ഘടക കക്ഷി യുവ എംഎൽഎയെ ആണ് സിപിഎം ഇതിനു കൂട്ടുപിടിച്ചത്. അതിനു പാരിതോഷികമായി അദ്ദേഹത്തിനു ഇടതുമുന്നണിയിൽ പ്രവേശനവും ലഭിച്ചു. പക്ഷേ, ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിന്റെ വ്യക്തിത്വം അവരോർത്തില്ല. ഏതൊരു സാധാരണ പൗരനെയും പോലെ അദ്ദേഹത്തിന് ഒരു കുടുംബമുണ്ടെന്ന കാര്യവും കഥ മെനഞ്ഞവർ മുഖവിലയ്ക്കെടുത്തില്ല. അവർക്ക് അധികാരമായിരുന്നു വേണ്ടിയിരുന്നത്.

അതിലെത്തിപ്പിടിക്കാൻ അവർ കാണിച്ച ചതിയുടെയും വഞ്ചനയുടെയും കഥകളാണ് സി. ദിവാകരന്റെ ‘കനൽ വഴികളിലൂടെ’, എ. ഹേമചന്ദ്രന്റെ ‘നീതി എവിടെ’ എന്നീ ആത്മകഥകളിലൂടെ ഇപ്പോൾ നമ്മൾ വായിച്ചറിയുന്നത്.
 അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ നിയമിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷനു കോടികൾ പാരിതോഷികം കൊടുത്തുവെന്നാണ് സി. ദിവാകരന്റെ ആത്മകഥയിലെ വെളിപ്പെടുത്തൽ. സിപിഎമ്മിനുള്ളിലുണ്ടായ ഏതോ ഒത്തുതീർപ്പാണ് സോളാർ കേസ് ഒരു സുപ്രഭാതത്തിൽ അവസാനിക്കാൻ കാരണമെന്നും ദിവാകരൻ പറയുന്നു. സ്ഫോടനാത്മകമായ ആത്മകഥയുടെ ഉള്ളടക്കത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും തള്ളിപ്പറഞ്ഞില്ല എന്നതും ശ്രദ്ധേയം.
ആത്മകഥ തന്റേതല്ലെന്നും സി. ദിവാകരന്റേതായതിനാൽ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നുമുള്ള തരത്തിലായിരുന്നു മുഖ്യമന്ത്രി ആകെ പറഞ്ഞ മറുപടി. ഒരു പ്രസാധക സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന സി.ദിവാകരന് പുസ്തകം പ്രസിദ്ധീകരിക്കാൻ മാത്രമല്ല, അതു വിൽക്കാനുള്ള വാണിജ്യബുദ്ധിയുണ്ടെന്നുമായിരുന്നു വിജയന്റെ വലംകൈയും ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ സംസ്ഥാന സെക്രട്ടറിയുമായ  കാനം രാജേന്ദ്രന്റെ മുൻകൂർ ജാമ്യം.

സോളാർ കേസ് അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്നു അന്നത്തെ ഡിജിപി എ. ഹേമചന്ദ്രൻ. അദ്ദേഹത്തെയും ഒരിക്കൽ സോളാർ കമ്മീഷൻ വിസ്തരിച്ചിരുന്നു.  കമ്മീഷന്റെ പ്രവർത്തന രീതിയെ വിമർശിച്ച് ഇദ്ദേഹം സത്യവാങ് മൂലം സമർപ്പിച്ചതാണ് കമ്മീഷനെ ചൊടിപ്പിച്ചത്. കമ്മീഷന്റെ പരിധിയിൽ വരാത്ത കാര്യങ്ങളാണ് ജസ്റ്റിസ് ശിവരാജൻ  പരിശോധിക്കുന്നതെന്നു ഹേമചന്ദ്രനും തിരിച്ചടിച്ചു.
 മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടെന്നി ജോപ്പനെ മാത്രം പ്രതിയാക്കി ഉമ്മൻ ചാണ്ടിയടക്കമുള്ള പ്രമുഖരെ രക്ഷപ്പെടുത്തിയെന്ന ആരോപണമായിരുന്നു ഹേമചന്ദ്രനെതിരേ ഉന്നയിക്കപ്പെട്ടത്. 

  സോളാറുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നായിരുന്നു ഉത്തരവ്. പക്ഷേ, എസ്ഐടി അന്വേഷിച്ച എല്ലാ കേസിലും കുറ്റപത്രം ഹാജരാക്കിയത് ഡിവൈഎസ്പിമാരാണ് എന്നായിരുന്നു ഹേമചന്ദ്രനെതിരായ ആരോപണം.
 കുറ്റാരോപിതനായ ‌ടെന്നി ജോപ്പനെ എസ്എടി അറസ്റ്റ് ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുമതിയോടെയോ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അറിവോടെയോ ആയിരുന്നില്ല എന്നാണ് ഹേമചന്ദ്രൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. അതിന്റെ പേരിൽ ഉമ്മൻ ചാണ്ടിക്കു തന്നോടു നീരസമുണ്ടായിരുന്നു, തിരുവഞ്ചൂർ ശക്തമായി എതിർക്കുകയും ചെയ്തു. ഈ അറസ്റ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ അന്വേഷണ ചുമതലയിൽ നിന്നു സ്വയം മാറി നിൽക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുവദിച്ചില്ലെന്നും ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു.
അതേ സമയം, സോളാർ കേസിൽ സിപിഎമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചില്ലെന്ന കാരണത്താൽ 2017ൽ തന്നെ സോളാർ കേസിന്റെ അന്വേഷണത്തിൽ നിന്നു മാറ്റി. മാത്രവുമല്ല ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന തന്നെ അവിടെ നിന്നു മാറ്റി കെഎസ്ആർടിസിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. സംസ്ഥാനത്തിപ്പോൾ നടക്കുന്നതെല്ലാം സിപിഎം അനുകൂല താത്പര്യങ്ങളും അതിനു വേണ്ടിയുള്ള ഭരണവും മാത്രമാണെന്നും  ഹേമചന്ദ്രൻ   തുറന്നടിക്കുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏതായാലും സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ സുതാര്യതയെക്കുറിച്ച് മറ്റൊരു ജുഡീഷ്യൽ അന്വേഷണം  വേണമെന്ന ആവശ്യമാണ് സോളാർ കഥയുടെ ലേറ്റസ്റ്റ് ട്വിസ്റ്റ്.

സ്റ്റോപ് പ്രസ്:
ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കാൻ വേഷം കെട്ടിയിറക്കിയ സരിതാ നായർ എന്നേ മാളത്തിലൊളിച്ചു. പിണറായി വിജയനു ചുറ്റുമുള്ള ഒട്ടേറെ അവതാരങ്ങളിൽ ഒരു കാലത്ത് ഏറ്റവും പ്രബലയായിരുന്ന സ്വപ്ന സുരേഷ് പിണറായിക്കും കുടുംബാഗംങ്ങൾക്കും മന്ത്രിമാർക്കുമൊക്കെ എതിരേ പുസ്തകങ്ങൾ വരെ എഴുതിയിട്ടും ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല. അതിന് ഉളിപ്പ് കുറച്ചൊന്നും പോരാ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Death

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോന്നി: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിലാണ് സംഭവം. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Continue Reading

Kuwait

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം: അടിയന്തിരമായി പരിഹരിക്കണം: കെ ഐ സി!

Published

on

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ അവകാശത്തിന്റെ പേരിൽ മേനി പറയുന്ന നാട്ടിൽ യോഗ്യരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിനുള്ള അവകാശം നിഷേധിക്കുന്നത് വിജയ ശതമാനത്തിന്റെ വില കുറയ്ക്കുകയാണ്. 50 പേർക്ക് മാത്രമുള്ള ക്‌ളാസിൽ 65 പേരെ ഇരുത്തുന്നത് പരിഹാരമല്ല. യോഗ്യതയുള്ള വിദ്യാര്ത്ഥികളെ താൽക്കാലിക ബാച്ചിൽ ഇരുത്തുന്നത് നീതീകരിക്കാനാവില്ല. പുതിയ ബാച്ചുകൾ അനുവദിച്ചും മുഴുവൻ സ്കൂളുകളും ഹയർ സെക്കണ്ടറിയായി ഉയർത്തിയും വിദ്യഭ്യാസ രംഗത്തെ ഗൗരവമേറിയ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ ഐ സി) നേതാക്കൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

30 ശതമാനം മാർജിനല്‍ വർധനവ് എന്ന പേരിൽ പരമാവധി 50 കുട്ടികള്‍ പഠിക്കേണ്ട ഒരു ക്ലാസില്‍ 65 പേരെ കുത്തി നിറച്ചു പഠിപ്പിക്കുക വഴി പഠന നിലവാരത്തെ വലിയതോതിൽ ബാധിക്കുന്നുവെന്നാണ് അധ്യാപകരുടെ പരാതി. പഠന നിലവാരം കുറക്കുന്ന ഈ രീതി പാടില്ലെന്ന് സർക്കാർ തന്നെ നിയോഗിച്ച സീറ്റ് ക്ഷാമം പഠിച്ച വി കാർത്തികേയൻ നായർ കമ്മറ്റി നിർദേശിച്ചതാണ്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകില്ലെന്ന് മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മലപ്പുറം ഉള്‍പ്പെടെ മലബാർ ജില്ലകിളിലെ 40,000 വിദ്യാർഥികളെങ്കിലും ഓപണ്‍ സ്കൂളിനെയും ഡോണേഷനും ഉയർന്ന് ഫീസും നല്കേണ്ട അണ്‍ എയ്ഡഡ് മാനേജ്മെന്റ് സീറ്റുകളെയും ആശ്രയിക്കേണ്ടി വന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ വർഷവും കഴിഞ്ഞ വർഷത്തേ അതേ രീതി സർക്കാർ പിന്തുടർന്നാല്‍ ഇതു തന്നെയായിരിക്കും അവസ്ഥ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചില ജില്ലകളിൽ മാത്രം വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാതെ വാചകക്കസർത്ത് കൊണ്ടും താൽക്കാലികമായ നീക്കു പോക്കുകൾ കൊണ്ടും മുന്നോട്ടുപോകാമെന്ന ഉത്തരവാദിത്തപ്പെട്ടവരുടെ ധാർഷ്ട്യം ഇനി മുതൽ വിലപ്പോകില്ലെന്നും പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണണമെന്നും കെ ഐ സി ആവശ്യപ്പെട്ടു. സർക്കാർ-എയ്‌ഡഡ്‌ മേഖലയിൽ പ്ലസ്‌ടു സ്‌കൂളുകൾക്കാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുകയും സംസ്ഥാനത്തുടനീളം ജനസംഖ്യാനുപാതീകമായി പ്ലസ്‌ടു സീറ്റുകൾ അനുവദിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും കെ.ഐ.സി വാർത്താ കുറിപ്പിൽ അറിയിച്ചു.

Continue Reading

Kuwait

ഒളി മങ്ങാത്ത ഓർമ്മകളിൽ രാജീവ് ഗാന്ധി അനുസ്മരണം.

Published

on

കുവൈറ്റ് സിറ്റി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33 -മത് രക്തസാക്ഷിത്വ ദിനമായ മെയ്‌ 21ന് ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. അബ്ബാസിയ ഒ.ഐ.സി.സി. ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി. എസ്. പിള്ള ഉത്‌ഘാടനം നിർവഹിച്ചു. രാജ്യം കൈവരിച്ച ഡിജിറ്റലൈസേഷൻ, പഞ്ചായത്ത് രാജ്, അധികാര വികേന്ദ്രീകരണം തുടങ്ങി വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ ദീർഘ വീക്ഷണങ്ങളോടെ നടപ്പാക്കിയ പദ്ധതികളായിരുന്നു എന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, ജില്ലാ കമ്മറ്റി പ്രസിഡന്റന്മാരായ വിപിൻ മങ്ങാട്ട്, ജസ്റ്റിൻ ജെയിംസ്, യൂത്ത് വിങ് പ്രെസിഡന്റ് ജോബിൻ ജോസ്, ബത്താർ വൈക്കം എന്നിവർ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. നിബു ജേക്കബ്, ജിജോ കോട്ടയം, സജിത്ത് മലപ്പുറം, തോമസ് പള്ളിക്കൽ, കലേഷ് ബി പിള്ള, റിജോ കോശി, ഇലിയാസ് പുതുവാച്ചേരി, ബിനു കുമാർ, ബിജി പള്ളിക്കൽ, ബിജോ പി ആന്റണി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. നാഷണൽ കമ്മറ്റി ട്രഷറർ രാജീവ് നാടുവിലേമുറി സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured