“ഡിസ്കവർ ഇന്ത്യ ” ക്വിസ് മത്സരം സംഘടിപ്പിച്ചു റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി

നാദിർ ഷാ റഹിമാൻ

റിയാദ് : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ചരിത്രത്തെയും  തമസ്ക്കരിക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്തു,   യുവതലമുറയ്ക്ക് ഇന്ത്യയുടെ ചരിത്രത്തെ പരിചയപ്പെടുത്താൻ ഓ ഐ സി സി  റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി  “ഡിസ്കവർ ഇന്ത്യ ക്വിസ്സ് 2022 മത്സരം സംഘടിപ്പിച്ചു. റിയാദ് ബത്ത അപ്പോളോ ഡിമോറയിലായിലായിരുന്നു മത്സരം.

സംഘപരിവാർ ശക്തികൾ അധികാരത്തിന്റെ മറവിൽ  രാജ്യത്തിൻറെ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന ഈ  കാലഘട്ടത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്ത വിഷയം എന്ത് കൊണ്ടും പ്രാധാന്യമർഹിക്കുന്നതാണെന്ന്  പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.  മത്‌സരത്തിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. മാധ്യമ പ്രവർത്തകൻ നസ്രുദീൻ വി.ജെ ക്വിസ്സ്  മാസ്റ്ററായി മത്സരങ്ങൾ നിയന്ത്രിച്ചു.

റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട് പരിപാടി ഉദ്‌ഘാടനം  ചെയ്തു.  മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു.  ഒന്നാം സ്ഥാനം നേടിയ  അബ്ദുൽ ബഷീർ കരുനാഗപ്പള്ളിക്ക് ഓ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി മെമ്പർ നൗഫൽ പാലക്കാടൻ, രണ്ടാം സ്ഥാനം നേടിയ   ഷാഫി മാസ്റ്റർ തുവൂരിനു  സൺസിറ്റി ഹൈപ്പർമാർകെറ് മാനേജർ സജീർ മൂന്നാം സ്ഥാനം നേടിയ യൂനസ് പി.ടി. ക്ക് ഓ.ഐ.സി.സി. നാഷണൽ കമ്മിറ്റി സെക്രട്ടറി സിദ്ധിക്ക് കല്ലുപറമ്പൻ എന്നിവർ ക്യാഷ് പ്രൈസും  ഫലകവും കൈമാറി.

ക്വിസ്സ് മാസ്റ്റർ നാസറുദീനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം  ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം  നൽകി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ,  സലിം കളക്കര,  നവാസ് വെള്ളിമാട്കുന്ന്,  യഹ്യയ കൊടുങ്ങലൂർ, ഷാഫീഖ്‌ കിനാലൂർ, നാദിർഷ എറണാംകുളം, വിവിധ ജില്ലാ പ്രസിഡന്റുമാരായ ഹർഷാദ്.എം. ടി., സുരേഷ് ശങ്കർ, ഷുക്കൂർ ആലുവ, അജയൻ ചെങ്ങന്നൂർ  തുടങ്ങിയവർ ആശംസകൾ നേർന്നു.  ജില്ലാ ഭാരവാഹികളായ  ഷമീർ മാളിയേക്കൽ, ജംഷാദ് തുവൂർ,   സൈനുദ്ധീൻ വെട്ടത്തൂർ, ഭാസ്കരൻ മഞ്ചേരി,മുത്തു പാണ്ടിക്കാട്, പ്രഭാകരൻ ഓളവട്ടൂർ, ശിഹാബ് അരിപ്പൻ, ഷംസു കളക്കര, ഉണ്ണികൃഷ്ണൻ, ബഷീർ കോട്ടക്കൽ, നൗഷാദ് വണ്ടൂർ, സഹീർ ഇ. പി, റഫീഖ് കുപ്പനത്, അൻസാർ നൈതല്ലൂർ,  തുടങ്ങിയവർ നേതൃത്വം നൽകി.   അബൂബക്കർ ബ്രഹ്മത്ത് സ്വാഗതവും, വിനീഷ് ഒതായി നന്ദിയും പറഞ്ഞു.

Related posts

Leave a Comment