അച്ചടക്കമാണു വലുത്, ഞാനതു ചെയ്തിട്ടുണ്ട്ഃ തെന്നല ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം:താൻ എന്നും അച്ചടക്കമുള്ള ഒരു കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് മുൻകെപിസിസി പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ചാപ്റ്റർ ഗാന്ധി ജയന്തി യുടെ ഭാഗമായി നടത്തിയ ഗുരുവന്ദനം ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം .താൻ kpcc പ്രസിഡൻ്റ് ആയിരുന്ന 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 101 സീറ്റുകൾ നേടാൻ കഴിഞ്ഞു. എന്നാൽ മന്ത്രിസഭ സത്യ്രതിജ്ഞ ചെയ്ത ദിവസം തനിക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിയെണ്ടി വന്നു. അന്നുണ്ടായിരുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കൻ ഞാൻ സ്ഥാനം ഒഴിയണമെന്ന് ഹൈ കമാൻഡ് പ്രതിനിധികൾ സൂചിപ്പിച്ചപ്പോൾ ഉടൻ തന്നെ താൻ സ്ഥാനം ഒഴിയുകയാണ് ചെയ്തത്. പാർട്ടിയുടെ കെട്ടുറപ്പ് നിലനിർത്താൻ എന്ത് വിട്ടുവീഴ്ചയും ചെയ്യണം.അതിൽ യാതൊരു വിഷമവും തനിക്ക് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി ശതാബ്ദി നിറവിൽ കഴിയുന്ന ഗാന്ധിയൻ പദ്മശ്രീ പി.ഗോപിനാഥൻ നായരെ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് കണ്ട് ആദരിച്ചു.DCC പ്രസിഡൻ്റ് പാലോട് രവി അദ്ദേഹത്തെ പൊന്നാട അണിയിച്ച്. സെക്രട്ടറി പി.എസ്.ശ്രീകുമാർ മെമെൻ്റോ നൽകി. ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ച് സ്വാതന്ത്ര്യ പ്രപ്തിയുടെ ദിനങ്ങളിൽ ഹിന്ദു- മുസ്‌ലിം സാഹോദര്യ സന്ദേശവുമായി കൊൽക്കത്തയിലെ തെരുവീധികളിലും വീടുകളിലും പോയ കര്യങ്ങൾ അദ്ദേഹം അനുസ്മരിച്ചു. ലോകത്തിൻ്റെ ശാശ്വത സമാധാനത്തിന് ഗന്ധിസം മാത്രമാണ് മർഗമെന്നും അദ്ദേഹം പറഞ്ഞു. K.C. ചന്ദ്രഹാസൻ,P.S.ശ്രീകുമാർ,ഡോ.വിജയലക്ഷ്മി,മനേഷ്, P.രാജൻ,പ്രോ.കൃഷ്ണകുമാർ,രാകേഷ് മോഹൻ,സുബാഷ് ജോൺ,ഹരികൃഷ്ണൻ, ഡോ.സുമം, അനൂപ് എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment