Connect with us
48 birthday
top banner (1)

Featured

കൂറുമാറിയവരെ അയോ​ഗ്യരാക്കാൻ ന‌ടപടി തുടങ്ങി: ശരദ് പവാർ

Avatar

Published

on

മുംബൈ : നിർണായക വേളയിൽ പാർട്ടിയെ ചതിച്ചു കൂറുമാറിയവർക്കെതിരേ നിയമ ന‌ടപടി സ്വീകരിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കൂറു മാറിയ എംഎൽഎ മാരെ അയോ​ഗ്യരാക്കണണെന്ന് ആവശ്യപ്പെട്ട് നിയമ സഭാ സ്പീക്കർക്ക് പവാർ കത്ത് നൽകി. പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ ആദ്യം പാർട്ടിയിൽ നിന്നു പുറത്താക്കും. ബുനാഴ്ച ചേരുന്ന പാർട്ടി നേതൃയോ​ഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും.
ലോക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുന്ന് സ്പീക്കർക്ക് കത്ത് നൽകിയതായി പവാർ അറിയ്ച്ചു. പാർട്ടി വർക്കിംഗ് പ്രസിഡൻറ് പ്രഫുൽ പട്ടേലിനെതിരെയും നടപടി വന്നേക്കും. അജിത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രഫുൽ പട്ടേൽ സത്യപ്രതിഞ്ജാ ചടങ്ങിനും, പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി ഭാരവാഹിത്തത്തിൽനിന്ന് നീക്കിയേക്കും.
അതേ സമയം, മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പ് വേദനാജനകമെന്നാണ് ശരദ് പവാറിന്റെ മകളും പാർട്ടി നേതാക്കളിലൊരാളുമായ സുപ്രിയ സുലേയുടെ പ്രതികരണം. പാർട്ടിയെ പുനർനിർമിക്കാൻ ശ്രമിക്കും. എല്ലാവരേയും കുടുംബാംഗങ്ങളായാണ് ശരദ്പവാർ കരുതിയതെന്നും സുപ്രിയ സുലേ പറഞ്ഞു. പാർട്ടി ഔദ്യോ​ഗിക പക്ഷത്തുള്ളവരുടെ യോ​ഗം ബുധനാഴ്ച ചേരുമെന്ന് അവർ പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പാലക്കാട് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന് വി.ഡി.സതീശന്‍

Published

on


പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ സി.പി.എം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം 100 ശതമാനം ഏറ്റെടുക്കും. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവന്‍ നേതാക്കളും പണിയെടുക്കുന്നത്. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും.’ സതീശന്‍ പറഞ്ഞു

Advertisement
inner ad

കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ബി.ജെ.പി നേതാവ് പദ്മജ. അവരുടെ ആരോപണങ്ങളെ തള്ളിക്കളയുന്നു. കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം ബി.ജെ.പിയിലേക്ക് പോയതാണ് അവര്‍. കെ. മുരളീധരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ തപ്പിതപ്പിനടന്ന് ഓരോ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുത്ത് ആളെ കൂട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സന്ദീപ് വാര്യര്‍ വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാമെന്നും സതീശന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

യുഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഏതറ്റംവരെയും പോകും: വി ഡി സതീശൻ

Published

on

ചേലക്കര: ചേലക്കര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നവംബര്‍ ആറ്, ഏഴ്, എട്ട്, ഒമ്പത് തിയതികളിലാണ് 85 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ അവരുടെ വീടുകളില്‍ വന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ഇടതുപക്ഷ സംഘടനകളില്‍പ്പെട്ട ചില ഉദ്യോഗസ്ഥന്‍മാര്‍ ഇത് ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വീടുകളില്‍പോയി വോട്ട് ചെയ്യുന്ന പ്രക്രിയ സുതാര്യമല്ലാതെ ചെയ്താല്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും കൂടാതെ കൃത്യമായി വോട്ട് രേഖപ്പെടുത്തുകയും നിബന്ധനകള്‍ക്ക് അനുസരിച്ച് കവറില്‍ ഒട്ടിച്ച് ബാലറ്റ് ബോക്‌സില്‍ ഇടേണ്ടതാണ്. ഇത് അസാധുവാക്കാനുള്ള ശ്രമങ്ങള്‍ പല ഉദ്യോഗസ്ഥന്‍മാരും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയിട്ടുണ്ട്. യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനുളള ശ്രമങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍മാര്‍ സുതാര്യമല്ലാതെ ഈ വോട്ട് രേഖപ്പെടുത്തുകയും യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ഏതറ്റം വരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീന്‍ മുന്നറിയിപ്പ് നല്‍കി.

Advertisement
inner ad
Continue Reading

Featured

എല്ലാ മാലിന്യവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി

Published

on

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് രാഷ്ടീയമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പാലക്കാട് പോരാട്ടമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ആശയ പോരാട്ടമാണ് നടക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

സരിന്‍ രാഷ്ട്രീയവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പറയുന്നില്ല. എല്ലാ മാലിന്യവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. വരുന്നവരെ ഒക്കെ കൈ കഴുകി സ്വീകരിക്കുന്ന പാര്‍ട്ടി ആകാന്‍ കോണ്‍ഗ്രസിന് പറ്റില്ല. അതാണ് സരിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് പറ്റിയത്.

Advertisement
inner ad

സരിനെ കോണ്‍ഗ്രസ് നടത്തിയിരുന്ന ഒരു പോരാട്ടത്തിലും കണ്ടിട്ടില്ല. സരിനെ ഒറ്റപ്പാലത്ത് നിര്‍ദേശിച്ചത് കെപിസിസി അല്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരല്ല പാര്‍ട്ടി വിട്ടവര്‍. സരിന്‍ പറയേണ്ടത് രാഷ്ട്രീയമാണ്, കൈ കൊടുക്കുന്നതല്ല പറയേണ്ടതെന്നും പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഗൗരവമായ പ്രശ്നങ്ങളില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

Advertisement
inner ad
Continue Reading

Featured