Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Pathanamthitta

പത്തനംതിട്ടയിലെ അച്ചടക്ക നടപടി;
സിപിഐയ്ക്കുള്ളിൽ കലാപക്കൊടി

Avatar

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെ പുറത്താക്കിയതിനെതിരെ സിപിഐയ്ക്കുള്ളിൽ കലാപക്കൊടി ഉയരുന്നു.  ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയനെ നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം അംഗമായ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് തനിക്കെതിരെ എടുത്തതെന്ന് പരസ്യമായി പ്രതികരിച്ച ഇ.പി ജയൻ, സ്വാഭാവിക നീതിപോലും നിഷേധിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്തു. അതേസമയം, കണ്ടല സഹകരണ ബാങ്കിലെ 101 കോടിയുടെ തട്ടിപ്പ് കേസിൽ സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പത്തനംതിട്ടയിൽ മറ്റൊരു പണ സമ്പാദന ആരോപണം ഉയർന്നത് പാർട്ടിയെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. എ.പി.ജയന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള പാര്‍ട്ടി അന്വേഷണമാണ് ജയന്റെ പുറത്താക്കലിന് വഴിവെച്ചത്.
എന്നാൽ, എ.പി ജയന്റെ പുറത്താക്കലിന് പിന്നിൽ മറ്റ് ചില താൽപ്പര്യങ്ങളുണ്ടെന്നാണ് പാർട്ടിയ്ക്കുള്ളിലെ ചർച്ചകൾ. സ്വന്തമായി നിലപാടുള്ളവര്‍ക്ക് സിപിഐയില്‍ നിന്നുപോകാന്‍ പ്രയാസമാണെന്നും തന്റെ കാര്യത്തില്‍ ഇതാണ് തെളിഞ്ഞതെന്നും ജയൻ പറയുന്നു. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സംസ്ഥാന നേതൃത്വത്തിലെ ശക്തരായ ചിലരാണ് നീക്കങ്ങള്‍ക്ക്‌ പിന്നില്‍. നടപടിയെടുക്കാന്‍ പാര്‍ട്ടി ഭരണഘടനപോലും കാറ്റില്‍പ്പറത്തി. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായ എനിക്ക് എതിരെ നടപടി വരുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ ഘടകത്തിലാണ്. നടപടി വേണമെന്നോ വേണ്ടെന്നോ പറയാനുള്ള അവകാശം സ്റ്റേറ്റ് കൗണ്‍സിലിനാണ്. അവിടെ അങ്ങനെ ഒരു ചര്‍ച്ച വരുകയോ തീരുമാനം എടുക്കുകയോ ചെയ്തില്ല.
പകരം പാര്‍ട്ടി കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നടപടി നേരിട്ട ആള്‍ക്ക് നല്‍കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. നടപടിയെക്കുറിച്ച് എനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടുമില്ലെന്ന് ജയൻ ചൂണ്ടിക്കാട്ടുന്നു.
കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങി ഒരു ഫാം തുടങ്ങുകയാണ് ചെയ്തതെന്നാണ് ജയന്റെ വിശദീകരണം. ക്ഷീരസംഘം പ്രസിഡന്റെന്ന നിലയിലുള്ള സംരംഭമാണ് തുടങ്ങിയത്. പശുവിനെ വളര്‍ത്തുക, കൃഷി ചെയ്യുക എന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ തന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത് ഫാമിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പരാതി വന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ആദ്യം ഏകാംഗ കമ്മീഷന്‍ രൂപീകരിച്ചു. പിന്നീട് കമ്മീഷന്‍ വിപുലീകരിച്ചു. നാലംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുള്ള കമ്മിറ്റിയാണ് അന്വേഷിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. രണ്ട് കോടി രൂപ ഫാമിന് മുതല്‍ മുടക്കിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തലെന്നും ജയൻ പ്രതികരിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ലിഫ്റ്റ് തകരാറിൽ, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയെ ചുമന്ന് താഴെയിറക്കി

Published

on

പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായിട്ട് ഒരാഴ്‌ച പിന്നിടുന്നു. ഇതോടെ രോഗികളെ ചുമന്ന് താഴെയിറക്കേണ്ട അവസ്ഥയിലാണ് ആശുപത്രി ജീവനക്കാർ. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈദുരവസ്ഥ. ലിഫ്റ്റ് തകരാർ മൂലം മൂന്നാമത്തെ നിലയിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് രോഗികളെ എടുത്തുകൊണ്ടാണ് പോകുന്നതെന്ന് ജീവനക്കാർ പറയുന്നു. അടിയന്തരമായി പ്രശ്‌നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

Continue Reading

News

ചാനലിൽ വീഡിയോ പരസ്യം നൽകാമെന്ന് വാഗ്ദാനം; മാധ്യമപ്രവർത്തകൻ ചമഞ്ഞ് പണം തട്ടിയതായി പരാതി

Published

on

പത്തനംതിട്ട: ഓൺലൈൻ മാധ്യമ പ്രവർത്തകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. മൈലപ്ര ജയ് ഭവനത്തിൽ ജെയ്നമ്മ ജോർജാണ് പരാതി നൽകിയത്. വീട്ടിൽ പരമ്പരാഗത രീതിയിൽ പോഷകാഹാര പാനീയം തയ്യാറാക്കി വിൽക്കുന്ന ആളാണ് ജെയ്നമ്മ. ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസും ന്യൂട്രീഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റും ഉത്പന്നത്തിനുണ്ടെന്ന് ജെയ്നമ്മ പറഞ്ഞു.

ഒരാഴ്ച മുൻമ്പാണ് തിരുവനന്തപുരം സ്വദേശിയായ ശിവപ്രസാദ് എന്നയാൾ വിളിച്ച് ഓൺലൈൻ മാധ്യമത്തിൽ നിന്നാണെന്നും ഒന്നര ലക്ഷം രൂപ നൽകിയാൽ ചാനലിൽ ഉത്പന്നത്തിന്റെ വീഡിയോ പരസ്യം നൽകാമെന്നും അറിയിച്ചു. മറ്റൊരു ഓൺലൈൻ മാധ്യമത്തിൽ ഇതേ ഉത്പന്നത്തിന്റെ പരസ്യം വന്നതിൽനിന്നാണ് ഫോൺ നമ്പർ എടുത്തത്. പണം നൽകാൻ ഇല്ലാത്തതിനാൽ താത്പര്യമില്ലെന്ന് അറിയിച്ചു. എന്നാൽ കഴിഞ്ഞ എട്ടിന് ശിവപ്രസാദും മറ്റൊരാളും വീട്ടിലെത്തി വീഡിയോ ചെയ്തതിന്റെ പ്രതിഫലമായി 25,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങി. അടുത്തദിവസം ഇയാൾ വീട്ടമ്മയെ വിളിച്ച് 27,000 രൂപ കൂടി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ആവശ്യപ്പെട്ട തുക നൽകിയതല്ലേയെന്ന ചോദ്യത്തിന് അങ്ങനെ പണം നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. ഉടൻ തന്നെ ഇയാൾ പറഞ്ഞ മാധ്യമസ്ഥാപനത്തിൽ അന്വേഷിച്ചപ്പോഴാണ് അങ്ങനെ ഒരാൾ അവിടെ ഇല്ലെന്നും താൻ പറ്റിക്കപ്പെട്ടുവെന്നും മനസ്സിലായത്. ഉടനെ പത്തനംതിട്ട പോലീസിൽ പരാതി നൽകിയെന്നും ജെയ്നമ്മ പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

സ്പോർട്‌സ് കൗൺസിൽ ഗ്രൗണ്ട് നവീകരണത്തിൽ പി. ശശിയും മകനും ക്രമക്കേട് നടത്തി; അഴിമതിയാരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Published

on

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ അഴിമതിയാരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കൊച്ചിയിലെ സ്പോർട്‌സ് കൗൺസിലിൻ്റെ ഫുട്ബോൾ ഗ്രൗണ്ട് നവീകരണത്തിലാണ് ക്രമക്കേട് നടന്നത്. 2023 മെയിലായിരുന്നു ഗ്രൗണ്ട് നവീകരണത്തിനായി ഇ-ടെൻഡർ ക്ഷണിച്ചത്. എന്നാൽ ഇ- ടെൻഡർ നടക്കുമ്പോൾ മറുവശത്ത് വേറെ കരാർ ഉണ്ടാക്കുകയായിരുന്നു. സ്പോർട്‌സ് കൗൺസിലും സ്വകാര്യ കമ്പനിയും തമ്മിൽ കരാറിൽ ഏർപെട്ടു.ഈ സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി.ശശിയും മകനുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഇവർ അഭിഭാഷകരായ മാഗ്‌നം സ്പോർട്‌സ് എന്ന കമ്പനിക്കാണ് കരാർ നൽകിയതെന്നും രാഹുൽ ആരോപിക്കുന്നു. പി. ശശി നടത്തുന്ന കൊള്ളയുടെ ഒരു ഉദാഹരണം മാത്രമാണിതെന്നും ബാക്കി പിന്നാലെ വരുമെന്നും ഈ ക്രമക്കേടിൽ പരാതി കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

മുൻ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെതിരെയും രാഹുൽ ശക്തമായ വിമർശനം ഉന്നയിച്ചു. സുജിത്ത് ദാസ് സ്വർണ്ണം പൊട്ടിക്കൽ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ്. താനൂർ കസ്റ്റഡി മരണം ആസൂത്രിതമാണ്. സ്വർണ്ണം പൊട്ടിക്കൽ സംഘത്തിന് വേണ്ടി നടത്തിയ കൊലപാതകമാണത്. കസ്റ്റംസ് ഉദ്യോഗസ്ഥൻ ആയിരുന്ന കാലത്ത് മോശം ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥനാണ് സുജിത്ത് ദാസ്. ഇയാളുടെ സാമ്പത്തിക പശ്ചാത്തലവും പരിശോധിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.അതേസമയം സിപിഎം എംഎൽഎയെ ക്കാൾ പവർഫുൾ ആണ് എഡിജിപി അജിത് കുമാർ എന്നും രാഹുൽ പരിഹസിച്ചു. അതുകൊണ്ടാണ് അൻവർ വായമൂടിയത്. അജിത്ത് കുമാർ മുൻപ് ഇടപെട്ടത് സ്വർണ്ണകടത്ത് കേസിൽ ആണ്. മുഖ്യമന്ത്രിക്ക് അജിത് കുമാറിനെ ഭയമാണ്. മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured