Connect with us
head

Ernakulam

അഴിമതി നടത്താൻ ദുരന്തങ്ങൾ മറയാക്കരുത്- സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

മണികണ്ഠൻ കെ പേരലി

Published

on

കൊച്ചി: അഴിമതിക്കും സ്വജനപക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ നിരീക്ഷണം.

അഴിമതിക്കെതിരായ പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. പിപി ഇ കിറ്റ് അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അന്വേഷണത്തെ എന്തിന് ഭയക്കുന്നുവെന്നും കോടതി ചോദിച്ചു. ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.

Advertisement
head

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.നേരത്തേ ഈ വിഷയത്തില്‍ ലോകായുക്ത ഇടപെട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് അന്ന് തലപ്പത്ത് ഉണ്ടായിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കം കോടതിയെ സമീപിച്ചത്. ദുരന്ത കാലത്ത് ആകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സ‍ര്‍ക്കാ‍രും ബന്ധപ്പെട്ട ഉദ്യോഗസ്ഥ‍രും നില്‍ക്കേണ്ടത്. എന്തിനാണ് അന്വേഷണത്തെ എതി‍ര്‍ക്കുന്നതെന്നും കോടതി ചോദിച്ചു. ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്നും കോടതി ഓർമ്മിപ്പിച്ചു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

പിഎഫ്ഐയുടെ മറവിൽ സ്വത്ത് കണ്ടുകെട്ടൽ, പ്രതിപക്ഷ ആരോപണം സർക്കാർ കോടതിയിൽ സമ്മതിച്ചു

Published

on

കൊച്ചി : പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുവകളും ജെപിതി ചെയ്തെന്ന പ്രതിപക്ഷ ആരോപണം സർക്കാർ കോടതിയിൽ സമ്മതിച്ചു. മലപ്പുറത്തെ ടി.പി യൂസഫ് അടക്കം 18 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് നിയമവിരുദ്ധമാണെന്നായിരുന്നു പരാതി. ജപ്തി നടപ്പാക്കിയതിൽ വീഴ്ച പറ്റിയെന്നും ഇത് ബോധ്യമായതോടെ നടപടികൾ നിർത്തി വെച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
പിഎഫ്ഐ നേതാക്കളുടെ മറവിൽ നിരപരാധികളെയും വേട്ടയാടുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലിം ലീ​ഗ് നതാക്കളും രം​ഗത്ത് വന്നിരുന്നു.
പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ 5.20 ലക്ഷം രൂപയുടെ പൊതു മുതൽ നഷ്ടം ഈടാക്കാനാണ് പിഎഫഐ ഭാരവാഹികളുടെ ആസ്തി വകകൾ കണ്ട് കെട്ടാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആദ്യഘട്ടം നടപടികളിൽ മെല്ലെപ്പോക്ക് നടത്തിയ സർക്കാർ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതോടെ ഒറ്റദിവസം കൊണ്ട് വ്യാപകമായി നടപടിയെടുത്തു. ഇതിലാണ് വ്യാപക പരാതിയും ഉയർന്നത്. ഹർത്താൽ നടക്കുന്നതിന് മുൻപ് മരിച്ചവരുടെ സ്വത്ത് വകയടക്കം കണ്ട് കെട്ടിയ സംഭവമുണ്ടായി. തുടർന്നാണ് പരാതികളുമായി ചിലർ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

Ernakulam

സ്പെഷ്യൽ മാര്യേജ് ആക്ട്: നോട്ടീസ് കാലയളവിൽ പുനർവിചിന്തനം ആവശ്യമെന്ന് ഹൈക്കോടതി

Published

on

കൊച്ചി : സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് ഹൈക്കോടതി. സാമൂഹിക സ്ഥിതിയിലടക്കം മാറ്റം വന്ന സാഹചര്യത്തിൽ ഇത്തരം ചട്ടങ്ങൾക്കും കാലാനുസൃത മാറ്റം അനിവാര്യമല്ലെയെന്നും കോടതി.

സ്പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് എറണാകുളം അങ്കമാലി സ്വദേശികൾ സമർപ്പിച്ച ഹർജിയിലാണ് ചട്ടത്തില്‍ മാറ്റം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചത്. സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടിയ ശേഷം “വിപ്ലവകരമായ മാറ്റങ്ങൾ ആചാരങ്ങളിലും മറ്റും ഉണ്ടായ സ്ഥിതിക്ക് വിവാഹം സാധുവാകുന്നതിനുള്ള നീണ്ട കാലയളവിനെ കുറിച്ച് ചിന്തിക്കപ്പെടേണ്ടതാണെന്നും” ജസ്റ്റിസ് വി.ജി.അരുണ്‍ പറഞ്ഞു.

Advertisement
head

യുവാക്കളിൽ ഭൂരിഭാഗവും വിദേശത്തായിരിക്കെ, നാട്ടിലേക്കെത്തുന്ന ചെറിയ കാലയളവിൽ തന്നെ വിവാഹമുൾപ്പെടെ നടത്തേണ്ടി വരുന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി.നിലവിൽ സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തീകരിക്കണം. വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ 30 ദിവസമായി താമസിക്കുന്നവരാകണം വധു വരന്മാർ എന്നും നിയമം അനുശാസിക്കുന്നു. ഈ ചട്ടങ്ങളിൽ മാറ്റം വരണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.

അതേസമയം വിവാഹം സംബന്ധിച്ചുള്ള എതിർപ്പുകളടക്കം പരിഗണിക്കുന്നതിന്‍റെ  ഭാഗമായാണ് നോട്ടീസ് കാലയളവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. തുടർന്ന്, നോട്ടീസ് കാലയളവ് പരിഗണിക്കാതെ വിവാഹം സാധുവാക്കി ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുൾപ്പെടെ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. വിഷയം ഒരു മാസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Advertisement
head
Continue Reading

Ernakulam

 വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചു; തൃശ്ശൂർ സ്വദേശി അറസ്റ്റില്‍

Published

on

കൊച്ചി : വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശ്ശൂർ സ്വദേശി അറസ്റ്റില്‍. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദുബൈയില്‍ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഇരുന്നാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്.പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതായി കണ്ടെത്തിയത്. കൊച്ചിയില്‍ എത്തിയ ഉടന്‍ സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ വിമാനത്താവള അധികൃതരെയും  നെടുമ്പാശേരി പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് എമിഗ്രേഷനില്‍ എത്തിയപ്പോള്‍ അധികൃതര്‍ സുകുമാരനെ പൊലീസിന് കൈമാറുകയായിരുന്നു.

Continue Reading

Featured