നാശത്തിന്റെ വക്കിൽ വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ

തിരുവനന്തപുരം: അധികാരികൾ തിരിഞ്ഞു നോക്കാതെ നാശത്തിന്റെ വക്കിൽ വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ.തീരദേശ മേഖലയിലെ പ്രധാന കെഎസ്ആർടിസി ഡിപ്പോകളിൽ ഒന്നാണ് വിഴിഞ്ഞം. 62 ഷെഡ്യൂളുകളും, 65 ബസുകളുമാണ് വിഴിഞ്ഞം ഡിപ്പോയ്ക്ക് അനുവദിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ 45 ഷെഡ്യൂൾ മാത്രമാണ് ഒരുങ്ങിയിട്ടുളളത്. ഡ്രൈവർമാരുടെ ദുർലഭ്യവും സ്പെയർ പാർട്സുകൾ കിട്ടാഞ്ഞില്ലാത്തതും പ്രധാന സർവീസുകൾ വെട്ടിചിരുക്കിയതും കാരണം ഡിപ്പോക്ക് പ്രതിദിനം നഷ്ടം അരലക്ഷം രൂപയോളമാണ്.ഭക്ഷണം കഴിക്കാനുള്ള സൗകര്യം പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ നിരവധി തവണ പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ല. തീരദേശ പ്രദേശത്തെ വിഴിഞ്ഞം ഡിപ്പോയിൽ കൊവിഡ് കാലത്ത് പോലും ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും വന്നു പോകുന്നത്. 45 വർഷത്തോളം പഴക്കമുള്ള ഡിപ്പോയിലെ കെട്ടിടങ്ങൾ ഏത് നിമിഷവും നിലംപെത്താറായ സ്ഥിതിയിലാണ്. വെയിറ്റിംഗ് ഷെഡ്ഡിൻറെയും വനിതകൾക്കായുള്ള വിശ്രമമുറിയുടെയും അവസ്ഥയും സമാനമാണ്.

1972ൽ വിഴിഞ്ഞം ഡിപ്പോ സ്ഥാപിച്ചത് മുതൽ നടന്നുവന്നിരുന്ന വിഴിഞ്ഞം- ചക്കുളത്തുക്കാവ്- എടത്വ സർവീസും മറ്റു അഞ്ച് വിഴിഞ്ഞം എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസുകളും അവസാനിപ്പിച്ചു. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യാൻ മെക്കാനിക്കുമാർ ഡിപ്പോയിൽ ഉണ്ടെങ്കിലും ബസുകളുടെ സ്പെയർ പാർട്സുകൾ ലഭ്യമാക്കാൻ സെൻട്രൽ ഡിപ്പോയിൽ നിന്ന് നടപടികൾ സ്വീകരിക്കാത്തത് കാരണം അറ്റകുറ്റപണികൾ ഒന്നും തന്നെ സാധ്യമാവുന്നില്ല. ശോചനീയാവസ്ഥ കെഎസ്ആർടിസി സിവിൽ എൻജിനിയറിങ് വിഭാഗത്തിന് രേഖാമൂലം ഡിപ്പോ അധികൃതർ അറിയിച്ചെങ്കിലും ഇത്വരെയും നടപടിയുണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.

Related posts

Leave a Comment