Connect with us
48 birthday
top banner (1)

News

സംവിധായകൻ വിനു അന്തരിച്ചു

Avatar

Published

on

സിനിമ സംവിധായകൻ വിനു അന്തരിച്ചു.69വയസായിരുന്നു. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. 

Advertisement
inner ad

കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി.കോയമ്പത്തൂരിൽ ആയിരുന്നു അന്ത്യം.

1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.

Advertisement
inner ad

1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു.2001ല്‍ പുറത്തിറങ്ങിയ ഭര്‍ത്താവുദ്യോഗമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ഫിഷറീസ് സർവകലാശാലയ്ക്ക് നേട്ടം: യു ആർട്ടിക്കിൽ അംഗത്വം

Published

on

ധ്രുവപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്ന യൂണിവേഴ്സിറ്റികളുടെയും റിസർച്ച് ഓർഗനൈസേഷനുകളുടെയും കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക്കിൽ ( യു ആർട്ടിക് ) കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻസ് ഓഷ്യൻ സയൻസസി (കുഫോസ് ) ന് അംഗത്വം ലഭിച്ചിരിക്കുന്നു. നോർവേയിലെ ബോഡോയിൽ ജൂൺ ആദ്യ ആഴ്ചയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് അംഗത്വം ലഭിച്ചത്. ധ്രുവ മേഖലയിൽ നിന്ന് അഞ്ചും പുറത്തുനിന്നും 11 ഉം സ്ഥാപനങ്ങൾക്കാണ് പുതുതായി അംഗത്വം ലഭിച്ചത്.ഗോവയിലെ നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്, ചെന്നെയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, ഗാന്ധിനഗറിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റി എന്നിവ ഇന്ത്യയിൽ നിന്ന് മുൻ വർഷങ്ങളിൽ അംഗത്വം നേടിയിട്ടുണ്ട്. ഈ വർഷം കുഫോസിനൊപ്പം ഇൻ്റർനാഷണൽ സെൻ്റർ ഫോർ പോളാർ സ്റ്റഡീസും, മഹാത്മാഗാന്ധി സർവകലാശാലയും അംഗത്വം നേടി. കേരള സർക്കാരിൻ്റെ ഇൻഡോ- നോർവേ അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ നോഡൽ സെൻ്റർ കൂടിയാണ് കുഫോസ്.ഇൻഡോ നോർവേ പദ്ധതിയുടെ ഭാഗമായി കുഫോസും നോർവേയിലെ വിവിധ സർവകലാശാലകളുമായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരസ്പരകൈമാറ്റം ഈ വർഷം മുതൽ നടക്കും. കുഫോസിലെ അധ്യാപികയായ പ്രൊഫ. അനു ഗോപിനാഥ് 2016 മുതൽ നാഷണൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൻ്റെ ആർട്ടിക്ക് ഗവേഷണങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നുമുണ്ട്. കുഫോസിൻ്റ മേൽനോട്ടത്തിൽ ഇന്ത്യയുടെ ആർട്ടിക് പോളിസിയുമായി ബന്ധപ്പെട്ടു നടത്തുന്ന മൂക് കോഴ്സ് ആഗസ്റ്റ് 17 ന് ആരംഭിക്കും.യുജിസി യും കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയവും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്

Continue Reading

Kerala

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം; എം.പിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്‌യും

Published

on

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ലോക്സഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. എം.പിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

280 എം.പിമാര്‍ ഇന്നും ബാക്കിയുള്ള 263 എം.പിമാര്‍ നാളെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും.ഓരോ സംസ്ഥാനങ്ങളുടെയും അക്ഷരമാല ക്രമത്തിലാകും സത്യപ്രതിജ്ഞ നടക്കുക. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞാല്‍ കേരളത്തിലെ എം.പിമാരില്‍ ആദ്യം രാജ്മോഹന്‍ ഉണ്ണിത്താനും അവസാനം ശശി തരൂരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ബുധനാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

Advertisement
inner ad
Continue Reading

Featured

മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിൽ അല്ല; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം വിവിധ സിപിഎം കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയരുകയാണ്. ഇപ്പോഴിതാ എറണാകുളം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയരുകയാണ്.

മുഖ്യമന്ത്രിയുടെ രീതികളോടുള്ള എതിർപ്പും സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും ആണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എന്നാണ് ജില്ലാകമ്മിറ്റിയുടെ അവലോകനം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്ന രീതി ഒട്ടും ശരിയല്ല. ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കുറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയത് അതിരുവിട്ട പെരുമാറ്റം ആണെന്നും ജില്ലാ കമ്മിറ്റി വിമർശിച്ചു.

Advertisement
inner ad

മകൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ മൗനം ആണ് സ്വീകരിച്ചതെന്നും മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ തനിക്കും പാർട്ടിക്കും പങ്കില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിക്ക് എതിരെയുള്ള വിമർശനം.

Advertisement
inner ad
Continue Reading

Featured