Connect with us
48 birthday
top banner (1)

Featured

ചിരിപ്പിച്ച, ചിന്തിപ്പിച്ച അതുല്യ പ്രതിഭയ്ക്ക് വിട

Avatar

Published

on

ആദർശ് മുക്കട |

തന്റെ കലാസൃഷ്ടികളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ വിട പറഞ്ഞിരിക്കുകയാണ്. റാംജി റാവു സ്​പീക്കിങ്​, ഇൻ ഹരിഹർ നഗർ, വിയറ്റ്​നാം കോളനി, കാബൂളിവാല, ഫ്രണ്ട്​സ്​, ബോഡി ഗാർഡ്​… തുടങ്ങിയ മലയാളിയെ കുടുകുടെ ചിരിപ്പിച്ചിട്ടുള്ള ഓർത്തുവക്കാനാകുന്ന ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്. കലയെ ആഴത്തിൽ സ്നേഹിച്ചിരുന്ന കലാഭവൻ വേദികളിലെ നിറസാന്നിധ്യമായിരുന്ന സിദ്ദീഖ് ചലച്ചിത്ര മേഖലയിലേക്ക് എത്തിയതോടെ പിറവികൊണ്ടത് എക്കാലത്തെയും മികച്ച ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ്. കലാഭവനിലെ മികച്ച പ്രകടനങ്ങളാണ് സിദ്ദീഖിനെ സംവിധായകൻ ഫസൽ കണ്ടെത്തുന്നതിലേക്ക് നയിച്ചിരുന്നത്.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)

സിദ്ദിഖിനൊപ്പം എക്കാലവും ചേർത്ത് വായിക്കപ്പെട്ട പേരായിരുന്നു ലാലിന്റെത്. സിദ്ദിഖ്-ലാൽ കൂട്ട്കെട്ട് കലാസ്വാദകരിൽ തീർത്ത വിസ്മയം വർണ്ണനകൾക്കതീതമാണ്. ഫാസിലിന്റെ സഹസംവിധായകരായി തുടക്കം കുറിച്ച സിദ്ദിഖ് ലാല്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരായത്. 1989ലാണ് റാംജിറാവു സ്പീക്കിംഗ് തിയറ്ററുകളിൽ എത്തിയത്. ഏറെക്കാലം ഒന്നിച്ച് സഞ്ചരിച്ച് പിന്നീട് സിദ്ദിഖ് തനിച്ച് സംവിധായകനാകുന്നതും ലാൽ നിർമാതാവുന്നതുമായ ആദ്യ സിനിമയായിരുന്നു ഹിറ്റ്ലർ. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് 1993ലാണ് പിരിഞ്ഞത്. നീണ്ട ഇടവേളയ്ക്കുശേഷം ദിലീപ് നായകനായ കിങ് ലയര്‍ എന്ന ചിത്രത്തിലൂടെ ഇരുവരും തിരിച്ചുവരവ് നടത്തിയിരുന്നു.

ചിരിയുടെ ഗോഡ്ഫാദറിനെയാണ് മലയാളികൾക്ക് നഷ്ടമായിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു ഗോഡ്ഫാദർ. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും ഗോഡ്ഫാദറിനെ തേടിയെത്തിയിരുന്നു. സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇറങ്ങിയ എല്ലാ ഭാഷകളിലും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇനിയുമേറെ മികച്ച ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകരിൽ നിറഞ്ഞു നിൽക്കേണ്ടിയിരുന്ന ബഹുമുഖപ്രതിഭയേയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)

Featured

വെറുപ്പ് പടർത്തുന്ന ബിജെപി; വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ

Published

on

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പടർത്തിയാണ് ബിജെപി രാജ്യാധികാരത്തിന്റെ പരമോന്നത കേന്ദ്രങ്ങളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത്. രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2023-ൽ ഇന്ത്യയിൽ മുസ്ലീങ്ങളെയും താഴ്ന്ന ജാതിക്കാരെയും മാത്രം ലക്ഷ്യമിട്ട് 668 വിദ്വേഷ പ്രസംഗങ്ങൾ നടന്നതായി റിപ്പോർട്ട്. ഇന്ത്യ ഹേറ്റ് ലാബ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ‘ഹേറ്റ് സ്പീച്ച് പ്രോഗ്രാമുകൾ ഇൻ ഇന്ത്യ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം, 2023 ആദ്യ പകുതിയിൽ 255 വിദ്വേഷ പ്രസംഗങ്ങളും 2023 അവസാന പകുതിയിൽ 413 സംഭവങ്ങളും ഉണ്ടായി. റിപ്പോർട്ട് അനുസരിച്ച്, 2023 ആദ്യ പകുതിയെ അപേക്ഷിച്ച് 2023 അവസാന പകുതിയിൽ 63 ശതമാനം വർധനയുണ്ടായി.ലൗ ജിഹാദ്, ലാൻഡ് ജിഹാദ്, ഹലാൽ ജിഹാദ്, പോപ്പുലേഷൻ ജിഹാദ് കൂടാതെ മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസംഗ പരിപാടികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ 75 ശതമാനവും (498) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് നടന്നിട്ടുള്ളത്.

മഹാരാഷ്ട്ര (118), ഉത്തര്‍പ്രദേശ് (104), മധ്യപ്രദേശ് (65), രാജസ്ഥാന്‍ (64), ഹരിയാന (48), ഉത്തരാഖണ്ഡ് (41), കര്‍ണാടക (40), ഗുജറാത്ത് (31), ഛത്തീസ്ഗഡ് (21), ബിഹാര്‍ (18) എന്നീ സംസ്ഥാനങ്ങളാണ് വര്‍ഗീയ പ്രസംഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത 10 സംസ്ഥാനങ്ങള്‍. ഇതില്‍ ആറ് സംസ്ഥാനങ്ങളും ഈ വര്‍ഷം മുഴുവന്‍ ഭരിച്ചത് ബിജെപിയാണ്. മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിൽ നിന്നു ഭരണം ബിജെപിക്ക് ലഭിച്ച സംസ്ഥാനങ്ങളും ആണ്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പ്രസക്തമായ മുദ്രാവാക്യം പോലും ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട’ എന്നതായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)
Continue Reading

Featured

മലയാളി കുതിപ്പിക്കും, ഇന്ത്യയുടെ ബഹിരാകാശത്തെ,
പാലക്കാടിന്റെ സ്വന്തം പ്രശാന്ത് ബാലകൃഷ്ണൻ നായർ

Published

on

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ തദ്ദേശ ബഹിരാകാശ ദൗത്യ സംഘത്തെ മലയാളി നയിക്കും. പാലക്കാട് നെന്മാറ സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയണു പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ള മറ്റുള്ളവർ. തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങിൽ ഇവർ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.

Continue Reading

Featured

പിവി അൻവര്‍ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു

പിവി അൻവര്‍ എംഎൽഎയെ കൊച്ചിയിൽ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു; ബെൽത്തങ്ങാടി ക്വാറി കേസിലാണ് നടപടി

Published

on

നിലമ്പൂര്‍ എംഎൽഎ പി.വി.അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ പിവി അൻവര്‍ എത്തിയിരുന്നു. ഈ ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

Continue Reading

Featured