സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു, അന്ത്യം ചെന്നൈയിൽ

ചെന്നൈ: പഴയകാല ചലച്ചിത്ര സംവിധായകൻ കെ.എസ്. സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു അന്ത്യം ചെന്നൈയിലെ വസതിയിൽ, മലയാളത്തിനു പുറമേ തമിഴിലും,തെലുങ്കിലും,കന്നഡയിലും,ഹിന്ദിയിലും ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ, ഫിലിംഫെയർ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
1931ൽ സുബ്രഹ്മണ്യത്തിന്റെയും ലക്ഷ്മിയുടെയും അഞ്ച് മക്കളിൽ ഒരാളായി പാലക്കാട് ജനിച്ചു. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുൾപ്പെടുന്ന കുടുംബം പാലക്കാടും തമിഴ്‌നാട്ടിലുമായി കുട്ടിക്കാലം പൂർത്തിയാക്കി.പിതാവിന്റെ മരണശേഷം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തി. പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട്സി നിമ തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു കെ എസ് സേതുമാധവൻ. അറുപതുകളുടെ തുടക്കത്തിൽ മലയാളസിനിമയിൽ പ്രവേശിച്ച് ഒരു വ്യാഴവട്ടക്കാലം സാഹിത്യഗുണവും,സാമൂഹികവുമായ കാഴ്ച്ചപ്പാടൂകളുമുള്ള സിനിമകളെ സരളമായി അവതരിപ്പിച്ച സംവിധായകൻ എന്ന പേരിലാണ് സേതുമാധവൻ അറിയപ്പെടുന്നത്. ജ്ഞാനസുന്ദരി,കണ്ണും കരളും,നിത്യകന്യക, കരകാണാക്കടൽ, ഓടയിൽ നിന്ന്, ദാഹം, സ്ഥാനാർഥി സാറാമ്മ,വാഴ്വേ മായം,അരനാഴിക നേരം,അനുഭവങ്ങൾ പാളിച്ചകൾ,അച്ഛനും ബാപ്പയും, ചട്ടക്കാരി, യക്ഷി, ഓപ്പോൾ, മറുപക്കം, ചട്ടക്കാരി, പണിതീരാത്ത വീട്, അഴകുള്ള സെലീന തുടങ്ങി അറുപതോളം സിനിമകളാണ് സേതുമാധവന്റേതായി പുറത്തു വന്നത്
മദ്രാസിലെ ജെമിനി സ്റ്റുഡിയോയിൽ കെ രാമനാഥ് എന്ന സംവിധായകന്റെ സഹായിയായി തുടക്കം കുറിച്ച സേതുമാധവൻ പിന്നീട് എൽ വി പ്രസാദ്,എസ് എസ് എ സ്വാമി,സുന്ദർ റാവു,നന്ദലക്ഷ്മി എന്നീ സംവിധായകരുടെ സഹ സംവിധായകനുമായിരുന്നു.1960ൽ മോഡേൺ തിയറ്റേഴ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന വീരവിജയ എന്ന സിംഹളീസ് ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സ്വതന്ത്രസംവിധായകനായി മാറുന്നത്.തമിഴ്നാട്ടിലും ശ്രീലങ്കയിലും പുറത്തിറങ്ങിയ ചിത്രമായിരുന്നു വീരവിജയ.
ഭാര്യ വൽസല, മക്കൾ സോനുകുമാർ,സന്തോഷ്, ഉമ എന്നിവർ.

Related posts

Leave a Comment