Connect with us
48 birthday
top banner (1)

Cinema

സംവിധായകന്‍ പ്രകാശ് കോളേരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Avatar

Published

on

കല്പറ്റ: സംവിധായകന്‍ പ്രകാശ് കോളേരി അന്തരിച്ചു. വയനാട്ടിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അവന്‍ അനന്തപത്മനാഭന്‍, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം, ദീര്‍ഘസുമംഗലി ഭവ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചില ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്തു.

1987ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി ആണ് ആദ്യചിത്രം. രണ്ടുദിവസമായി കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രകാശിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement
inner ad

Cinema

ഗൗതം മേനോൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി സാമന്ത

Published

on

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി സാമന്ത. ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുകയാണ് സാമന്ത. മമ്മൂട്ടിയും സാമന്തയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 15ന് ചെന്നൈയില്‍ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ്ചിത്രത്തിന്റെ നിർമ്മാണം.

Advertisement
inner ad

മലയാളിയും തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജൂണ്‍ 20 ന് മമ്മൂട്ടി ജോയിൻ ചെയ്യും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇതുവരെ ഒരുമിച്ച്‌ അഭിനയിച്ചില്ലെങ്കിലും ഒരു പരസ്യ ചിത്രത്തില്‍ മമ്മൂട്ടിയും സാമന്തയും ഒരുമിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Cinema

സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു

Published

on

ബോളിവുഡ് താരങ്ങളായ നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു. ഈ മാസം 23-ന് മുംബൈയിൽവെച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ട്. സോനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു.

സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഒടുവിൽ അഭിനയിച്ചത്. സൽമാൻ ഖാൻ നിർമിച്ച് 2019-ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ സിനിമയിൽ അരങ്ങേറിയത്. ബോളിവുഡ് നടനും തൃണമൂൽ കോൺ​ഗ്രസിന്റെ അസനോളിൽനിന്നുള്ള എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ.

Advertisement
inner ad
Continue Reading

Cinema

ലൈംഗികാതിക്രമ കേസ്; ഒമർ ലുലുവിന് ഇടക്കാല ജാമ്യം

Published

on

കൊച്ചി: യുവ യുവനടിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം. ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യത്തിന് ഉത്തരവിട്ടു.

അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കും.സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കേസിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Advertisement
inner ad

വ്യക്തിവിരോധമാണ് കേസിന് പിന്നിലെന്നാണ് ഒമർ ലുലുവിന്റെ പ്രതികരണം. നടിയുമായി നല്ല സൗഹൃദമായിരുന്നെന്നും ഇതിനിടയിലുണ്ടായ വിരോധമാണ് കേസിന് പിന്നിലെന്നുമാണ് ഒമർ ലുലു പറഞ്ഞത്. മാത്രമല്ല പണത്തിനു വേണ്ടികൂടിയാണ് തനിക്കെതിരെ ഇത്തരമൊരു പരാമർശം നൽകിയിരിക്കുന്നതെന്നും ഒമർ ലുലു ആരോപിച്ചു.

Advertisement
inner ad
Continue Reading

Featured