ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ജോഷി

പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ പ്രിയ താരം ജയസൂര്യയ്ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജോഷി. പൊറിഞ്ചു മറിയം ജോസ് സിനിമയുടെ വൻവിജയത്തിന് ശേഷം ജോഷി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഉണ്ട് ഈ സിനിമയ്ക്ക്. നടൻ ജയസൂര്യയുടെ ആക്ഷൻ ചിത്രമായിരിക്കുമിതെന്നാണ് സൂചനകൾ. മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസ് വേണു കുന്നപ്പള്ളി നിർമ്മാണം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ കഥ-തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ, പ്രോജക്ട് ഡിസൈനർ ബാദുഷ എൻ എം

Related posts

Leave a Comment