Connect with us
48 birthday
top banner (1)

Cinema

75-ാം പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ

Avatar

Published

on

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഫാസിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു. തന്റെ 75-ാം പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം . മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിനൊപ്പമുള്ളതാണ് പുതിയ ചിത്രം .
“പുതിയ സിനിമ, അതാണ് പിറന്നാൾ വിശേഷം. പിറന്നാൾ ദിനമായ ഇന്ന് ആഘോഷമൊന്നുമില്ല. ആസ്വാദകരുടെ ഹൃദയം പതിച്ചുവാങ്ങിയ മണിച്ചിത്രത്താഴിലെ കൂട്ടാളി മധു മുട്ടം എനിക്കുവേണ്ടി എഴുത്ത് തുടങ്ങിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ അതും പൂർത്തിയാകും. അത് മാത്രമാണ് ഇപ്പോൾ ചിന്ത” എന്നാണ് ഫാസിൽ വ്യക്തമാക്കിയത്. 30 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ വർഷം മെയ് അവസാനത്തോടെയോ ജൂൺ ആദ്യമോ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് വ്യക്തമാക്കി. ഫാസിൽ തന്നെയായിരിക്കും ചിത്രം നിർമ്മിക്കുന്നതും.

Advertisement
inner ad

chennai

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്

Published

on

ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്.കാല്‍പാദത്തിന്റെ എല്ല് പൊട്ടിയെന്നാണ് വിവരം.

ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കോളിവുഡ് ഇതിഹാസങ്ങളായ കമല്‍ഹാസനും മണിരത്നവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്

Advertisement
inner ad
Continue Reading

Cinema

ഗൗതം മേനോൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി സാമന്ത

Published

on

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി സാമന്ത. ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുകയാണ് സാമന്ത. മമ്മൂട്ടിയും സാമന്തയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 15ന് ചെന്നൈയില്‍ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ്ചിത്രത്തിന്റെ നിർമ്മാണം.

Advertisement
inner ad

മലയാളിയും തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജൂണ്‍ 20 ന് മമ്മൂട്ടി ജോയിൻ ചെയ്യും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇതുവരെ ഒരുമിച്ച്‌ അഭിനയിച്ചില്ലെങ്കിലും ഒരു പരസ്യ ചിത്രത്തില്‍ മമ്മൂട്ടിയും സാമന്തയും ഒരുമിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Cinema

സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു

Published

on

ബോളിവുഡ് താരങ്ങളായ നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു. ഈ മാസം 23-ന് മുംബൈയിൽവെച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ട്. സോനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു.

സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഒടുവിൽ അഭിനയിച്ചത്. സൽമാൻ ഖാൻ നിർമിച്ച് 2019-ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ സിനിമയിൽ അരങ്ങേറിയത്. ബോളിവുഡ് നടനും തൃണമൂൽ കോൺ​ഗ്രസിന്റെ അസനോളിൽനിന്നുള്ള എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ.

Advertisement
inner ad
Continue Reading

Featured