Kerala
കസ്റ്റഡിയിലെടുക്കുന്നവരുടെ മെഡി. പരിശോധനകൾക്ക് കർശന ഉപാധികൾ
തിരുവനന്തപുരം: മെഡിക്കൽ എക്സാമിനേഷൻ / മെഡിക്കോ ലീഗൽ എക്സാമിനേഷൻ എന്നിവയ്ക്ക് മജിസ്ട്രേട്ട് മുമ്പാകെയോ ആശുപത്രികളിലെ രജിസ്ട്രർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാരുടെ മുമ്പാകെയോ വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച ആഭ്യന്തര വകുപ്പ് മാർഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു.
പ്രധാന നിർദേശങ്ങൾ
I. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ (കുറ്റവാളിയെ/ഇരയെ/ സംരക്ഷണയിലുള്ളവരെ) നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും അവരുടെ ശാരീരിക/മാനസിക/ലഹരി ദുരുപയോഗ അവസ്ഥ പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്.
- മേൽപ്പറഞ്ഞ അവസ്ഥ സംബന്ധിച്ച് സംശയം തോന്നുന്ന സാഹചര്യത്തിൽ പ്രസ്തുത വിവരം സ്വകാര്യ നോട്ട് ബുക്കിലും പോലീസ് സ്റ്റേഷനിൽ കൊണ്ടുവരുമ്പോൾ ജനറൽ ഡയറിയിലും രേഖപ്പെടുത്തേണ്ടതാണ്. നേരിട്ട് ആശുപത്രിയിൽ കൊണ്ടുപോകുന്ന സാഹചര്യത്തിൽ ഫോൺ മുഖാന്തിരമോ സന്ദേശം മുഖേനയോ സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. ആശുപത്രി ജീവനക്കാരെ മെഡിക്കൽ പരിശോധനയ്ക്ക് മുമ്പായി ഇക്കാര്യം അറിയിക്കേണ്ടതാണ്.
- വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കണം. വ്യക്തമായ ഒപ്പും സീലും രേഖപ്പെടുത്തിയ ക്രൈം നമ്പർ/ജി.ഡി എൻട്രി റെഫറൻസ് നൽകിയാണ് Drunkenness സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. രക്തപരിശോധനയ്ക്ക് ശേഷം മാത്രമേ Drunkenness സർട്ടിഫിക്കറ്റിലെ അന്തിമ അഭിപ്രായം നൽകാവൂ.
- മദ്യം/മയക്കുമരുന്ന്, തുടങ്ങിയ ഏതെങ്കിലും സൈക്കോട്രോപിക് മരുന്നുകളുടെ സ്വാധീനത്തിൽ ആക്രമണ സ്വഭാവമുള്ള/ٴഅക്രമാസക്തരായ വ്യക്തികളെ ശാരീരിക നിയന്ത്രണം/കൈവിലങ്ങ് ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാവണം ആരോഗ്യപ്രവർത്തകൻറെ മുമ്പിൽ പരിശോധനയ്ക്ക്/ ചികിത്സയ്ക്ക് ഹാജരാക്കേണ്ടത്. ശാന്തനാകുന്ന/ഒഴിവാക്കേണ്ട സാഹചര്യത്തിൽ അത് നീക്കം ചെയ്യാവുന്നതാണ്. പ്രാഥമിക അപകട സാധ്യത ഉചിതമായ രീതിയിൽ പോലീസ് ഉദ്യോഗസ്ഥർ വിലയിരുത്തേണ്ടതാണ്.
- മതിയായ പോലീസ് ഉദ്യോഗസ്ഥർ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വ്യക്തിയെ അനുഗമിക്കേണ്ടതാണ്. പരിശോധിക്കുന്ന ആരോഗ്യപ്രവർത്തകൻറെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഈ ഉദ്യോഗസ്ഥർക്കായിരിക്കും.
- ഒരാളെ കസ്റ്റഡിയിൽ എടുത്ത ഉടൻ തന്നെ അവരുടെ അന്തസിനെ മാനിച്ചുകൊണ്ട് ആയുധം/ഉപകരണങ്ങൾ/ٴആയുധമായി ഉപയോഗിക്കാൻ സാധ്യതയുള്ളവ മയക്കുമരുന്ന്/വിഷപദാർത്ഥം കൈവശമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ജുഡീഷ്യൽ ഓഫീസർ/ ഡോക്ടർമാരുടെ മുമ്പാകെ ഹാജരാക്കുമ്പോഴും ആയുധം കൈവശമില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.
- മദ്യപിച്ചതോ/അക്രമാസക്തനായ അവസ്ഥയിലോ അജ്ഞാതനായ ഒരാളെ പോലീസ് എസ്കോർട്ടില്ലാതെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അക്കാര്യം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. അത്തരം വിവരം ലഭിച്ചയുടൻ പോലീസ് അടിയന്തിര നടപടി സ്വീകരിക്കേണ്ടതും ചികിത്സാ നടപടി പൂർത്തിയാകുന്നതുവരെ നിയന്ത്രണമേറ്റെടുക്കേണ്ടതുമാണ്.
- അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന പെരുമാറ്റം വ്യക്തി കാണിക്കുന്നെങ്കിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുതിന് മുമ്പായി മെഡിക്കൽ പ്രാക്ടീഷണറെ വിവരം അറിയിക്കേണ്ടതാണ്.
- സാധുവായ കാരണത്താൽ മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശം നൽകിയാലല്ലാതെ കസ്റ്റഡിയിൽ ഉള്ള അത്തരം വ്യക്തികളുടെ അടുത്തു നിന്നും ഒരു സാഹചര്യത്തിലും പോലീസ് ഉദ്യോഗസ്ഥർ അകന്നു നിൽക്കരുത്. വൈദ്യ പരിശോധനയ്ക്ക് ആവശ്യമാണെന്ന് മെഡിക്കൽ ഓഫിസർ അറിയിക്കുന്ന പക്ഷം കൈവിലങ്ങ് നീക്കം ചെയ്യേണ്ടതാണ്. അത്തരം സാഹചര്യങ്ങളിൽ അപകടകരമായ സ്ഥിതിവിശേഷമുണ്ടായാൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലും കസ്റ്റഡിയിലുള്ള വ്യക്തിയെ കാണാനാകുംവിധത്തിലും ദൃശ്യപരതയുള്ള സ്ഥലത്ത് പോലീസ് ഓഫീസർ നിലയുറപ്പിക്കണം.
- ഇത്തരക്കാരെ ശാന്തമാക്കാൻ ഹാജരാക്കുന്ന ഉദ്യോഗസ്ഥൻ മെഡിക്കൽ പ്രാക്ടീഷണർ/ജീവനക്കാരെ സഹായിക്കുകയും ആരോഗ്യപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നതിന് മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശിക്കുന്ന ഉചിത നടപടി സ്വീകരിക്കേണ്ടതുമാണ്.
- മദ്യപിച്ച് വാഹനമോടിക്കുക, പൊതുസ്ഥലത്ത് മദ്യപിച്ച് കാണുക, അക്രമാസക്തമായി കാണുക, കലാപം, മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് കസ്റ്റഡിയിലുള്ള ഒന്നിലധികം പേരെ ഒരേ സമയം കാഷ്വാലിറ്റി/അത്യാഹിതവിഭാഗത്തിലേയ്ക്ക് വൈദ്യ പരിശോധനയ്ക്കായി പോലീസ് ഹാജരാക്കരുത്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും ആരോഗ്യ സംരക്ഷണ പ്രവർത്തകർക്കും കാഷ്വാലിറ്റി/അത്യാഹിത വിഭാഗത്തിനും ആവശ്യമായ സുരക്ഷ പോലീസ് ഉറപ്പുവരുത്തേണ്ടതാണ്.
- പ്രതിയുടെ ശരീരത്തിൽ മുറിവുകളോ കേടുപാടുകളോ കണ്ടെത്തിയാൽ ഇത് അറസ്റ്റിന് മുമ്പാണോ ശേഷമാണോ സംഭവിച്ചത് എന്ന് ഡോക്ടർ കുറ്റാരോപിതനോട് ചോദിച്ച് അവ റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതാണ്. അറസ്റ്റിൻറെ സമയവും റിപ്പോർട്ടിൽ വ്യക്തമാക്കണം.
- മാനസിക സ്ഥിരതയില്ലാത്ത/അസ്വസ്ഥരായ കുട്ടികളെ മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കുമ്പോൾ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം വിശദമായി മജിസ്ട്രേട്ടിനെ അറിയിക്കേണ്ടതാണ്.
14 . പ്രതിയെ 5 മണിക്ക് ശേഷം ഹാജരാക്കുന്നതിനുള്ള അസാധാരണ സാഹചര്യമുണ്ടെങ്കിൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ/മേലുദ്യോഗസ്ഥൻ മുൻകൂർ അറിയിച്ചിരിക്കണം. കൂടാതെ അത്തരം സാഹചര്യം വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനും (പ്രതിയെ ഹാജരാക്കുന്ന സമയം) ഹാജരാകേണ്ടതാണ്.
15 . അറസ്റ്റ് ചെയ്ത വ്യക്തിയെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യുന്ന സമയത്ത് മജിസ്ട്രേട്ടിൻറെ പ്രത്യേക അനുമതിയില്ലാത്തപക്ഷം കൈവിലങ്ങ് ഇടാൻ പാടുള്ളതല്ല. വാറണ്ട് നടപ്പാക്കുമ്പോൾ മജിസ്ട്രേട്ടിൻറെ ഉത്തരവ് വാങ്ങാതെ പ്രതിയെ കൈവിലങ്ങ് വയ്ക്കാൻ പാടില്ല.
16 . സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിൽ ഉള്ളയാളെ വൈദ്യപരിശോധന നടത്തുന്നതിന് മുമ്പായി ആയുധമായി ഉപയോഗിച്ചേയ്ക്കാവുന്ന ഉപകരണങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ മെഡിക്കൽ പ്രാക്ടീഷണർ സ്വീകരിക്കേണ്ടതാണ്.
- മുതിർന്ന ഡോക്ടർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കിൽ പോലീസ് കസ്റ്റഡിയിലോ ജയിലിൽ നിന്നോ ഉള്ളവരെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ ഹാജരാക്കുമ്പോൾ ഹൗസ് സർജൻമാരെയും ജൂനിയർ റെസിഡൻറ്മാരെയും പ്രാഥമിക പരിചരണം നൽകുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ്. മുതിർന്ന ഡോക്ടർമാരുടെ അഭാവത്തിൽ ഹൗസ് സർജൻസ്/ജൂനിയർ റെസിഡൻറ്സ് അടിയന്തിര കേസുകൾ അറ്റൻഡ് ചെയ്യേണ്ടതാണ്.
18 . മെഡിക്കോ ലീഗൽ പരിശോധനയ്ക്കുള്ള അപേക്ഷയിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം. കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ജനറൽ ഡയറിയിലെ അനുബന്ധ റഫറൻസ് നമ്പർ രേഖപ്പെടുത്തിയാൽ മതിയാകും.
19 . മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നേരെ ആശുപത്രി അക്രമമുണ്ടായാൽ ഒരു മണിക്കൂറിനകം ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ടിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തി FIR രജിസ്റ്റർ ചെയ്യുകയും 60 ദിവസത്തിനകം കോടതിയിൽ ചാർജ്ജ് ഷീറ്റ് സമർപ്പിക്കേണ്ടതുമാണ്.
20 . ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കോ ആരോഗ്യപ്രവർത്തകർക്കോ നേരെ അതിക്രമമുണ്ടായതായി ഏതെങ്കിലും രീതിയിലുള്ള വിവരങ്ങൾ ലഭിച്ചാൽ അടുത്തുള്ള പോലീസ് സ്റ്റേഷനോ പോലീസ് പട്രോളിംഗ് യൂണിറ്റോ അടിയന്തിര സാഹചര്യം/ഏറ്റവും മുൻഗണന നൽകി പ്രതികരിക്കേണ്ടതാണ്.
- ആരോഗ്യ സംരക്ഷണ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ എതിരെ അക്രമമുണ്ടായാൽ ഉത്തരവാദികളായവർക്കെതിരെ പ്രാഥമികമായി The Kerala Health care Service Persons & Health care Service Institutions (Prevention of Violence & Damage to property) Act ഉം ആവശ്യമായ മറ്റ് നിയമങ്ങളും അനുസരിച്ച് നടപടി സ്വീകരിക്കുന്നതാണ്.
- മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ഒരു ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുകയും നിശ്ചിത ഇടവേളകളിൽ കമ്മിറ്റി യോഗം ചേരേണ്ടതുമാണ്.
chennai
മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം
മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.
Kerala
നിറത്തിന്റെ പേരില്‍ ഭർത്താവിന്റെ അവഹേളനം, നവവധു ആത്മഹത്യ ചെയ്തു
മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നത്.
വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. ശേഷം ഭർത്താവ് ഗള്‍ഫില്‍ തിരിച്ച് പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Ernakulam
തടവുകാർക്ക് ഐക്യദാർഢ്യം, ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിച്ചിട്ടുണ്ട്. അതേസമയം, ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login