Connect with us
,KIJU

Cinema

മാസ്സ് ഗെറ്റപ്പിൽ ദിലീപിന്റെ ബാന്ദ്ര നവംബർ 10 മുതൽ

Avatar

Published

on

കേരള കരയാകെ ചുവടുറപ്പിച്ചു ദിലീപിന്റെയും – തമന്നയുടെയും “ റക്ക റക്ക “ ഗാനം ജന ലക്ഷം ഏറ്റെടുത്തിരിക്കുന്നു. ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡ് ആയ റക്ക റക്ക ഗാന ചുവടുകൾ ആരാധകർക്കിടയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ ദിലീപ് മാസ്സ് അവതാറിൽ വരുന്ന ചിത്രമാണ് “ബാന്ദ്ര “. ചിത്രം നവംബർ 10ന് റിലീസിനായി ഒരുങ്ങുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായക നിർമ്മിച്ച് ഉദയ കൃഷ്ണ തിരക്കഥ രചിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ റാണി തമന്നയാണ് നായിക. ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമന്ന. മാസ്സ് ആക്ഷനൊപ്പം ആഴമേറിയ കുടുംബ ബന്ധങ്ങളെ കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും കൂടാതെ തമിഴ് താരം വി ടി വി ഗണേഷും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം – ഷാജി കുമാർ. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ – അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി, മാർക്കറ്റിംഗ് കൺസൾട്ടന്റ് – ബിനു ബ്രിങ്ഫോർത്ത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

രാജ്യാന്തര ചലച്ചിത്രമേള; ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രം

Published

on

തിരുവനന്തപുരം: മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ഗുഡ്ബൈ ജൂലിയ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈമാസം എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിലാണ് ചിത്രത്തിന്റെ പ്രദർശനം.
സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. 2011ലെ സുഡാൻ വിഭജനസമയത്ത്  അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചർച്ചചെയ്യുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ, അവരുടെ ജീവിതങ്ങൾ എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു. തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊർദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയിൽ മനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളെയും തിരശീലയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാൻ ചലച്ചിത്ര മേളയിൽ  ഫ്രീഡം അവാർഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമായിരുന്നു.

ഡെലിഗേറ്റ് പാസ് വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ഇന്നുമുതൽ.  ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍  ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം സംവിധായകന്‍ ശ്യാമപ്രസാദ്  മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസിനു ആദ്യപാസ് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. ചടങ്ങില്‍ ചലച്ചിത്രപ്രവര്‍ത്തകരും കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഉദ്ഘാടനച്ചടങ്ങിനുശേഷം ഡെലിഗേറ്റ് സെല്ലില്‍നിന്ന് പാസും ഫെസ്റ്റിവല്‍ കാറ്റലോഗും ഷെഡ്യൂളുമടങ്ങിയ കിറ്റ് കൈപ്പറ്റാം.

Advertisement
inner ad
Continue Reading

Cinema

തീയേറ്ററുകളിൽ ഇടി മുഴക്കം തീർക്കാൻ “ സലാർ “ ക്രിസ്മസ് റിലീസിന്

Published

on

കെജിഎഫ്, കെജിഎഫ്-2 എന്നീ രണ്ട് പാൻ ഇന്ത്യൻ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുന്ന സലാറിൽ പൃഥ്വിരാജ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്. “സലാർ“ന്റെ ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായി മുന്നേറുന്നു. തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ചെറുതല്ല. കൊടും ശത്രുകളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട്‌ 1- സിസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും, മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ചിത്രം ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.

Advertisement
inner ad
Continue Reading

Cinema

കണ്ണഞ്ചിപ്പിക്കും തീപ്പൊരി ട്രെയിലറുമായി “സലാർ”

Published

on

ഈ വർഷം ആരാധകര്‍ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഡിസംബർ 1, രാത്രി 7.19ന് ഹോംബാലെ ഫിലിംസ് പുറത്ത് വിട്ടു. കെജിഎഫ് -ന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ്-പൃഥ്വിരാജ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. കെജിഎഫ് ആയി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സലാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി പുതിയൊരു ലോകം തന്നെയാണ് പ്രശാന്ത് നീല്‍ സൃഷ്ടിച്ചിരിക്കുന്നത്. ട്രെയിലർ പുറത്തു വന്ന് നിമിഷങ്ങൾക്കകം തന്നെ റെക്കോർഡ് വേഗത്തിലാണ് യൂട്യൂബിൽ കാഴ്ചക്കാർ കൂടുന്നത്. 5 ഭാഷകളിലായി എത്തിയ ട്രെയിലർ ഇതിനോടകം തന്നെ 25+ മില്യൺ ട്രെൻഡ് ആയി കഴിഞ്ഞിരിക്കുന്നു. ഡിസംബർ 15 മുതലാണ് ബുക്കിങ്സ് ഓപ്പൺ ആകുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് വര്‍ദ്ധരാജ മന്നാർ ആയി എത്തുമ്പോൾ ഉറ്റ സുഹൃത്ത് ദേവ എന്ന വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. കൂടാതെ ശ്രുതി ഹസ്സാൻ, ജഗപതി ബാബു, രാമചന്ദ്ര രാജു, ബോബി സിംഹ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisement
inner ad

രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. ഇവർ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്.

ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇവരുടെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ പോകുന്ന ഒരു മെഗാ ആക്ഷൻ പാക്കഡ്‌ ചിത്രം തന്നെയായിരിക്കും ഹോംബാലെ ഫിലിംസിന്റെ സലാർ പ്രൊജക്റ്റ്‌. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ – മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത്.

Advertisement
inner ad
Continue Reading

Featured