“ദിൽ സേ രാജീവ് ” രാജീവ് ഗാന്ധിയുടെ എഴുപത്തിയേഴാം ജന്മദിനത്തിൽ മൺചിരാതുകൾ തെളിയിച്ച് ആദരമർപ്പിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ

പത്തനംതിട്ട: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 -ാം ജന്മദിനത്തിൻ്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് 77 മൺചിരാതുകൾ കത്തിച്ച് ആദരമർപ്പിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ.”ദിൽ സേ രാജീവ് ” പദ്ധതിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് യൂത്ത് ഫൗണ്ടേഷൻ തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ്, അമൃത് ലഞ്ച്ബോക്സ് പദ്ധതി, ഗവി നിവാസികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.ആൻ്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജന:സെക്രട്ടറി കെ ജാസിംകുട്ടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അബ്ദുൾ കലാം ആസാദ്, എൻ.എസ്.യു.ഐ മുൻ മാദ്ധ്യമ വിഭാഗം കോ-ഓർഡിനേറ്റർ തൗഫീഖ്‌ രാജൻ ,അഫ്സൽ ആനപ്പാറ, നാഗൂർ ഖനി,യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ മുഹമ്മദ് റാഫി, അനസ് അസ്ഹർ,മുഹമ്മദ് റോഷൻ, ജോബിൻ.കെ.ജോസ് , ഹാരിസ്, എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment