ഡിജിറ്റൽ ഡിവൈഡ്; തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം പ്രാപ്യമാകുന്നില്ലെന്നും വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കുകയാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ അഭിപ്രായം ശരിവെച്ച് മുഖ്യമന്ത്രി. കേരളത്തിൽ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതും കണക്റ്റിവിറ്റിയും ചിലയിടങ്ങളിൽ പ്രശ്‌നമായിരുന്നുവെന്ന് പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി തുറന്നു സമ്മതിച്ചു.  വിവിധ മേഖലകളിൽ നിന്നുള്ള സഹായ സഹകരണത്തോടെ ഉപകരണങ്ങൾ നൽകാനായി. ഇന്റർനെറ്റ് ദാതാക്കളുമായി ചർച്ച നടത്തി കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കാനും സർക്കാർ നടപടി സ്വീകരിച്ചു. പരീക്ഷകൾ കൃത്യമായി നടത്തുകയും ഫലം സമയബന്ധിതമായി പ്രഖ്യാപിക്കുകയും ചെയ്തു. ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ന്യൂനതകൾ കണ്ടെത്തി പരിഹരിക്കാൻ കൃത്യമായ പരിശോധന നടത്തുന്നുണ്ടായിരുന്നുവെന്നും കേരളത്തിലെ മുഴുവൻ സ്‌കൂളുകളെയും ഒരു പോലെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.  ധനമന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയായിരുന്നു.

Related posts

Leave a Comment