Connect with us
48 birthday
top banner (1)

Technology

ഡിജിറ്റല്‍ അറസ്റ്റ്; നാലു മാസത്തിനിടെ തട്ടിപ്പുകാര്‍ക്ക് കൊടുത്തത് 120 കോടി രൂപ

Avatar

Published

on

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്ക് അനുസരിച്ചാണിത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്ത് പരിപാടിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) മുഖേനെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നത്.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്മര്‍, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ പ്രധാനകേന്ദ്രങ്ങളെന്നും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ആകെ സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 7.4 ലക്ഷം പരാതികളാണ് ലഭിച്ചത്.

Advertisement
inner ad

Technology

പേടിഎമ്മിന് ആശ്വാസം; വിലക്കുകൾ നീങ്ങുന്നു; ഓഹരികളില്‍ വന്‍ നേട്ടം

Published

on

നിയമപ്രശ്നങ്ങളെത്തുടര്‍ന്ന് പ്രവര്‍ത്തനം മന്ദഗതിയിൽ ആയിരുന്ന പേയ്മെന്‍റ് കമ്പനിയായ പേടിഎമ്മിന് ആശ്വസം. പുതിയ യുപിഐ ഉപയോക്താക്കളെ സ്വീകരിക്കുന്നതിന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കമ്പനിക്ക് അനുമതി നല്‍കി എന്നാണ് പുറത്തു വരുന്ന വിവരം. എന്‍പിസിഐ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കണം പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തേണ്ടതെന്ന് പേടിഎമ്മിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതോടെ പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്‍റെ ഓഹരികള്‍ 11 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷമാദ്യമാണ്, പേടിഎം ആപ്പില്‍ പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Continue Reading

Technology

ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം

Published

on

സാന്‍ ഫ്രാന്‍സിസ്‌കോ: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലൈംഗിക ചൂഷണങ്ങള്‍ നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ തട്ടിപ്പുകളെ തടയിടാനുള്ള ഒരുക്കത്തിലാണ് മെറ്റയുടെ നിയന്ത്രണത്തിലുള്ള പ്രധാന സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയടക്കം കെണിയില്‍ വീഴ്ത്താന്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം അതിന്റെ ഉപയോക്താക്കളെ, പ്രത്യേകിച്ച് കൗമാരക്കാരെ, ലൈംഗിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പുതിയ കുറേ സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരിട്ടുള്ള സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീന്‍ഷോട്ടുകളോ സ്‌ക്രീന്‍ റെക്കോര്‍ഡിംഗുകളോ പ്ലാറ്റ്ഫോം അനുവദിച്ചേക്കില്ല. ഒരു തവണ മാത്രം കാണാനും റിപ്ലേ നല്‍കാന്‍ അനുമതി നല്‍കുന്നതിനുള്ള ഓപ്ഷനടക്കം പുതിയ അപ്‌ഡേഷനില്‍ ഉണ്ടാകും.

കൗമാരക്കാര്‍ക്കായി അടുത്തിടെ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ട് എന്ന പേരില്‍ പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീച്ചറുകള്‍ വരുന്നത്. ഈ അക്കൗണ്ടുകളിലൂടെ അവരെ ബന്ധപ്പെടാവുന്നവരെ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ അക്കൗണ്ടുകള്‍ക്ക്, പ്രത്യേകിച്ച് പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകള്‍ക്ക്, കൗമാരക്കാര്‍ക്ക് ഫോളോ അഭ്യര്‍ത്ഥനകള്‍ അയയ്ക്കുന്നത് ബുദ്ധിമുട്ടാക്കാനുള്ള നടപടികളും ഇന്‍സ്റ്റഗ്രാം സ്വീകരിക്കും.

Advertisement
inner ad


മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അക്കൗണ്ടുകളില്‍ നിന്ന് സ്വകാര്യ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഒരു സുരക്ഷാ സന്ദേശം ഇന്‍സ്റ്റഗ്രാം പുറപ്പെടുവിക്കും. സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളില്‍ നിന്ന് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ലിസ്റ്റുകള്‍ മറയ്ക്കാനും ഇന്‍സ്റ്റ ലക്ഷ്യമിടുന്നു. നഗ്നത മറയ്ക്കുന്ന ഒരു ഫീച്ചറും ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കും. സ്വകാര്യ ചാറ്റുകളില്‍ വരുന്ന നഗ്‌നത അടങ്ങിയ ചിത്രങ്ങള്‍ സ്വയമേവ മങ്ങിക്കുകയും കൗമാര ഉപയോക്താക്കള്‍ക്കായി ഇത് ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. സ്വകാര്യ ഫോട്ടോകള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പ്ലാറ്റ്ഫോം അത്തരം ചിത്രങ്ങള്‍ അയയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. ഇതിനിടെ മറ്റുതരത്തിലുള്ള ചൂഷണങ്ങളെ തടയിടാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന മെറ്റ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

Advertisement
inner ad
Continue Reading

Technology

ഗൂഗിള്‍ തലപ്പത്ത് അഴിച്ചുപണി; ജീവനക്കാര്‍ക്ക് സന്ദേശമയച്ച് സുന്ദര്‍ പിച്ചൈ

Published

on

കാലിഫോര്‍ണിയ: ഗൂഗിളിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി. നേതൃമാറ്റം സംബന്ധിച്ച് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ ജീവനക്കാർക്ക് മെമ്മോ നൽകി. ദീര്‍ഘകാലമായി സെര്‍ച്ച് ആന്‍ഡ് ആഡ്‌സ് മേധാവിയായിരുന്ന പ്രഭാകര്‍ രാഘവനെ ചീഫ് ടെക്‌നോളജിസ്റ്റായി നിയമിച്ചു. നിക്ക് ഫോക്‌സാണ് പുതിയ സെര്‍ച്ച് മേധാവി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മത്സരത്തില്‍ കൂടുതല്‍ കരുത്താർജിക്കാൻ കൂടി വേണ്ടിയാണ് ഗൂഗിള്‍ ടീമുകളെ പുനഃസംഘടിപ്പിക്കുന്നത്. സെര്‍ച്ച്, പരസ്യങ്ങള്‍, വാണിജ്യ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗൂഗിളിന്റെ നോളജ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗത്തെ നിക്ക് ഫോക്‌സ് നയിക്കുമെന്നും സുന്ദര്‍ പിച്ചൈ കൂട്ടിച്ചേർത്തു. കമ്പനിയുടെ പരസ്യ ബിസിനസ് യൂണിറ്റില്‍ ജോലി ചെയ്തിരുന്ന പരിചയവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഗൂഗിളിന്റെ എഐ ഉത്പന്നങ്ങളുടെ റോഡ്മാപ്പ് രൂപപ്പെടുത്തുന്നതില്‍ സഹായിയും ആയിരുന്നുവെന്നും സുന്ദര്‍ പിച്ചൈ കൂട്ടിച്ചേർത്തു.

Continue Reading

Featured