ഡീസൽ വില വർധന; പ്രതിഷേധിച്ച് എ ഐ യു ഡബ്ല്യു സി

മരട്:ഡീസൽ വില നൂറു കടന്നതിലും അനുദിനം വിലയേറി കൊണ്ടിരിക്കുന്ന പെട്രോൾ – പാചകവാതക വിലയിലും പ്രതിഷേധിച്ച് എ ഐ യു ഡബ്ല്യു സി. നെട്ടൂർ മേൽപ്പാലത്തിനു സമീപം മെഴുകുതിരി കത്തിച്ച് നടന്ന പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം നിർവഹിച്ചു. നജീബ് താമരക്കുളം അധ്യക്ഷത വഹിച്ചു. ആന്റണി ആശാൻപറമ്പിൽ, എ ഐ യു ഡബ്ല്യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എക്സ് സേവ്യർ, ജില്ലാ പ്രസിഡന്റ് എൽദോസ് ജോൺ പയ്യപ്പള്ളി, ആന്റണി കളരിക്കൽ സി ഇ വിജയൻ , സിപി ഷാജികുമാർ , ചന്ദ്രകലാധരൻ ,റിയാസ് വരാവീട് ,ആഷി ആന്റണി ,ലതീഷ് വിനു ,റിയാസ് കെ മുഹമ്മദ്, ഫൈസൽ, മോളി ഡെന്നി , ജയ ജോസഫ് ,സിയാദ് കണവത്ത് ,ലാലു പി എന്നിവർ പങ്കെടുത്തു .

Related posts

Leave a Comment