‘ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ…കൊറച്ച് മോനും കഴിച്ചോ…

”ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ…കൊറച്ച് മോനും കഴിച്ചോ….” നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ അടികുറിപ്പാണിത്. ‘ജോൺ ലൂതറെ’ന്ന സിനിമയുടെ ചിത്രീകരണത്തിനായി വാഗമണിലെത്തിയ ജയസൂര്യ കൊച്ചു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു. അപ്പോൾ കൊച്ചു മകന് വേണ്ടി ഉണ്ടാക്കിയ ഭക്ഷണത്തിൽ നിന്നൊരു പങ്ക് വല്ല്യമ്മ താരത്തിന് നൽകുകയായിരുന്നു. സ്‌നേഹത്തോടെ അവർ ഭക്ഷണം വിളമ്പുന്ന ചിത്രമാണ് ജയസൂര്യ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

വാഗമണ്ണിൽ ചിത്രീകരണത്തിനെത്തുമ്പോൾ ജയസൂര്യ സ്ഥിരം കയറുന്ന ഹോട്ടലാണിത്. എന്ന ഉണ്ടെടാ ഉവ്വേയെന്ന ചോദ്യവുമായി താരത്തെ അഭിസംബോധന ചെയ്തിരുത്തി വല്ല്യമ്മ ആദ്യം ഇഡ്ഢലിയും സാമ്പാറും വിളമ്പി. പിന്നീട് വീട്ടാവശ്യത്തിന് ഉണ്ടാക്കിയ ബീഫ് കറിയും നൽകുകയായിരുന്നു. തുടർന്ന് വല്ല്യമ്മയെയും കൊച്ചു മക്കളെയും കൂടെയിരുത്തി ഭക്ഷണം കഴിപ്പിച്ചാണ് ജയസൂര്യ മടങ്ങിയത്.

Related posts

Leave a Comment