പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ച ബോംബുകളുടെ രാസവസ്തുക്കള്‍ ലഭിച്ചത് ആമസോണ്‍ വഴി?

ന്യൂഡൽഹി: 2019-ൽ, 40 സിആർപിഎഫ് സൈനികരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിൽ ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) നിർമ്മിക്കുന്നതിനുള്ള രാസവസ്തുക്കളും അമോണിയെ നൈട്രേറ്റും ഉൾപ്പടെ ഇ-കൊമേഴ്‌സ് പോർട്ടൽ വഴിയാണ് വാങ്ങിയതെന്ന് സിഎഐടി.

എൻഐഎയുടെ പ്രാഥമിക ചോദ്യം ചെയ്യലിൽ പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ഐഇഡി, ബാറ്ററികൾ, മറ്റ് ആക്‌സസറികൾ എന്നിവ നിർമ്മിക്കുന്നതിനുള്ള രാസവസ്തുക്കൾ വാങ്ങാൻ തന്റെ ആമസോൺ ഓൺലൈൻ ഷോപ്പിംഗ് അക്കൗണ്ട് ഉപയോഗിച്ചതായി അറസ്റ്റിലായ വ്യക്തി വെളിപ്പെടുത്തിയതായി സിഎഐടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാളും പറഞ്ഞു. അതുകൊണ്ട് ആമസോണിനെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നും സിഎഐടി പറഞ്ഞു.

2011-ൽ അമോണിയം നൈട്രേറ്റ് നിരോധിത വസ്തുവായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നും 1884ലെ എക്‌സ്‌പ്ലോസീവ് ആക്‌ട് പ്രകാരം അമോണിയം നൈട്രേറ്റിന്റെ അപകടകരമായ ഗ്രേഡുകൾ പട്ടികപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചതായും ഇന്ത്യയിൽ അതിന്റെ വിൽപന, വാങ്ങൽ, നിർമ്മാണം എന്നിവ നിരോധിച്ചിരുന്നതായും ഭാരതിയയും ഖണ്ഡേൽവാളും പറഞ്ഞു.മുംബൈക്ക് മുമ്ബ് 2006ൽ വാരാണസിയിലും മാലേഗാവിലും നടന്ന സ്‌ഫോടനങ്ങളിലും 2008ൽ ഡൽഹിയിലുണ്ടായ സ്‌ഫോടന പരമ്പരകളിലും അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിരുന്നു.

“2016 മുതൽ സിഎഐടി ഇ-കൊമേഴ്‌സിനായി ഒരു ക്രോഡീകരിച്ച നിയമവും നിയമങ്ങളും ആവശ്യപ്പെടുന്നു, നിർഭാഗ്യവശാൽ, ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ബോംബുകൾ നിർമ്മിക്കാനും നമ്മുടെ സൈനികരെ ലക്ഷ്യമിടാനും ഉപയോഗിക്കുന്ന രാസവസ്തുക്കൾ വാങ്ങുന്നതിനേക്കാൾ മോശമായത് എന്താണുള്ളത്‌. ഈ കേസ് വീണ്ടും തുറക്കുകയും ആമസോൺ പോർട്ടൽ കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യുകയും വേണം,” സിഎഐടി പറഞ്ഞു.

നേരത്തെ കഞ്ചാവ് കടത്തിയ സംഭവത്തിൽ ആമസോണിന്റെ പ്രാദേശിക യൂണിറ്റായ ഭിൻഡിലെ സീനിയർ എക്സിക്യൂട്ടീവ്മാർക്കെതിരെ കേസ് എടുത്തിരുന്നു. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്‌ട് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. ആമസോൺ നൽകിയ വിശദീകരണവും തെളിവുകളും തമ്മിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തതെന്ന് ഭിൻഡ് പൊലീസ് വ്യക്തമാക്കി.

Related posts

Leave a Comment