Connect with us
top banner (3)

Kerala

അരിക്കൊമ്പന്‍ ദൗത്യം വിജയിച്ചുവോ…?

Avatar

Published

on

എം ജെ ബാബു

കാടിന്റെ മക്കളുടെ കാര്യം അങ്ങനെയാണ്. ചിലപ്പോഴൊക്കെ അവര്‍ ജനിച്ചു വളര്‍ന്ന മണ്ണും പരിസരവും ഉപേക്ഷിച്ചു പോകേണ്ടി വരും. വനവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആദിവസികളുടെ കാര്യമെടുക്കാം. പുകയിലയും ചാരായവുമായി മല കയറി വന്ന ചിലര്‍ അവരുടെ ഭൂമി സ്വന്തമാക്കി. ആദിവാസികള്‍ക്ക് അവരുടെ മണ്ണു ഉപേക്ഷിച്ചു പോകേണ്ടി വന്നു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്തു നല്‍കാന്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നിയമം കൊണ്ടു വന്നു. എന്നാല്‍, അരിക്കൊമ്പന് അവന്‍ ജനിച്ചു വളര്‍ന്ന മണ്ണു തിരിച്ചു കിട്ടാന്‍ നിയമമില്ലല്ലോ. അവന്റ കുടുംബാംഗങ്ങളെ ഉപേക്ഷിച്ചാണ് സൂര്യനെല്ലി വനത്തില്‍ നിന്നും കാട് കടത്തപ്പെട്ടത്. അതും മയക്കു മരുന്ന് നല്‍കി അബോധാവസ്ഥിയിലാക്കിയ ശേഷവും. അവനെ കൊണ്ടു പോകാന്‍, അവന്റെ വര്‍ഗത്തില്‍പ്പെട്ട കുങ്കിയാനകളും ഉണ്ടായിരുന്നു. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കടുവകളുടെ സാമ്രാജ്യത്തിലേക്ക്‌-െപരിയാര്‍ കടുവാ സേങ്കതത്തിലേക്കാണ് കൊണ്ടു പോയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അരിക്കൊമ്പന്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലായതിന് ശേഷം രണ്ടു ഡോസ് മയക്കു മരുന്ന് നല്‍കിയതും വിവാദമായിട്ടുണ്ട്. എന്തിനായിരുന്നു അഞ്ചും ആറും ഡോസ് നല്‍കിയത്?മയക്കുവെടിയുടെ ഹാംഗ്ഓവര്‍ ആഴ്ചകളോളം നിലനില്‍ക്കുമെന്നും പറയുന്നു. സാധാരണ ആംബുലന്‍സില്‍ കയറ്റിയശേഷം മയക്കു മരുന്നു നല്‍കാറില്ല. വീണാല്‍ പിന്നിട് എഴുന്നേല്‍ക്കില്ല എന്നതിനാലാണിത്.അരിക്കൊമ്പന് എത്ര ഡോസ് , ഏതൊക്കെ മരുന്നു നല്‍കി, തുടങ്ങി ആരോഗ്യ അവസ്ഥ വരെ പറയുന്ന മെഡിക്കല്‍ ബുളറ്റിന്‍ ഇതുവരെ പുറത്തു വിട്ടിട്ടുമില്ല.

ഏതാണ്ടു ഒരു മാസത്തിലേറെയായി കേരള സമൂഹം ചര്‍ച്ച ചെയ്യപ്പെട്ടത് അരിക്കൊമ്പനെ കുറിച്ചാണ്. രാജ്യത്തിനകത്തും പുറത്തും അരിക്കൊമ്പന്‍ ചര്‍ച്ചയായി. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം അന്വേഷണം വന്നു. അരിക്കൊമ്പന്റെ പേരില്‍ അവന്റെ ജന്മനാട്ടില്‍ മാത്രമല്ല, അങ്ങകലെ പറമ്പിക്കുളത്തും ഹര്‍ത്താല്‍ നടന്നു. അരിക്കൊമ്പനെ തല്‍ക്കാലം മാറ്റരുതെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടന്നത്. എന്നാല്‍, പറമ്പിക്കുളത്തേക്ക് കൊണ്ടു വരരുതെന്ന് ആവശ്യപ്പെട്ടാണ് അവിടെ ഹര്‍ത്താല്‍ നടന്നത്. എന്തായാലും ഹൈക്കോടതിയും സുപ്രിം കോടതിയിലും കയറിയാണ് അരിക്കൊമ്പന്‍ വിഷയം അവസാനിച്ചത്. കേരളം വന്യജീവി സൗഹൃദ സംസ്ഥാനമല്ലെന്ന് ഹൈക്കോടതി തിരിച്ചറിഞ്ഞതും ഒരുപക്ഷെ ഈ ഹര്‍ത്താലുകളിലുടെയാണ്. അതിനാലാകാം അരിക്കൊമ്പനെ എവിടെക്കാണ് കൊണ്ടു പോകുന്നതെന്നത് പരസ്യപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചതും നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയതും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോ.മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതു മുന്നണി നടത്തിയ രാഷ്ട്രിയ ഇടപ്പെടലുകളാണ് മലയോര ജില്ലകള്‍ മൃഗ സൗഹൃദമല്ലാതാകാന്‍ കാരണമായത്. അന്നത്തെ യുഡിഎഫ്., യുപിഎ സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള രാഷ്ട്രിയ ആയുധമാക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഉപയോഗപ്പെടുത്തിയപ്പോള്‍ അതില്‍ വന്യജീവികളെയും കൂട്ടു പിടിച്ചു. ജനവാസ മേഖലകളില്‍ നിന്നും കുടിയിറക്കുമെന്നും വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിക്കുമെന്നും പ്രചരണം നടത്തി.

വന്യജീവി-മനുഷ്യസംഘര്‍ഷം മലയോര ജില്ലകളിലെ കര്‍ഷകരെ വല്ലാതെ ബാധിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. കാട്ടുപന്നികളും കുരുങ്ങുകളും ഇറങ്ങി കൃഷി നശിപ്പിക്കുന്നതും കടുവയും പുലിയും ആനയും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതും സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നത് സംബന്ധിച്ച പഠനം നടക്കുന്നില്ല. ആനത്താരകള്‍ കയ്യേറപ്പെട്ടതും വന്യജീവികള്‍ക്ക് വനത്തില്‍ വെള്ളവും തീറ്റയും ലഭിക്കാത്തതും കാണാതെ പോകുന്നു. അരിക്കൊമ്പനും ചക്കക്കൊമ്പനും പടയപ്പയും റാണി മങ്കമ്മയും തുടങ്ങി മുന്നാറിലെയും ആനയിറങ്കലിലെയും കാട്ടാനകള്‍ ഇടക്കിടെ തീറ്റ തേടി ജനവാസ മേഖലകളില്‍ ഇറങ്ങുന്നതും ഇതുകൊണ്ടാകാം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അരിക്കൊമ്പനെ തേക്കടി വനത്തില്‍ തുറന്നുവിട്ടു. എന്നാല്‍, ഇനിയുള്ള ഒരാഴ്ച നിര്‍ണായകമാണെന്നാണ് വന്യജീവി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. മയക്കു മരുന്ന് വെടിയേറ്റതിന്റെ ക്ഷീണം മാറിവരണം. അതിന് ആഴ്ചകള്‍ വേണ്ടി വന്നേക്കും. ഓവര്‍ ഡോസായിരുന്നുവെങ്കില്‍ ആന്തരികാവയവങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് അറിയില്ലല്ലോ. അതിനും പുറമെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടണം. ഇഷ്ട ഭക്ഷണമായ അരി ലഭ്യമാകാത്ത സാഹചര്യത്തില്‍ വിശക്കുമ്പോള്‍ ഈറ്റ ഭക്ഷിക്കുമെന്ന് കരുതാം. എന്നാല്‍, അവിടെയുള്ള മറ്റു ആനകള്‍ പുതിയ അതിഥിയെ ഒപ്പം കൂട്ടുമോ എന്നതാണ് പ്രശ്നം. സാധാരണ ഗതിയില്‍ ഇതിനുള്ള സാധ്യതിയില്ലെന്ന് പറയുന്നു. ആവാസ വ്യവസ്ഥ മാറിയത് മൂലമുള്ള മാനസിക സംഘര്‍ഷവും ഒറ്റപ്പെടലും കുടുംബാംഗങ്ങളെ വിട്ടു പോയതിന്റെ വിഷമവും ഒക്കെ ചേരുമ്പോള്‍ എതു രീതിയലാകും പ്രതികരിക്കുകയെന്നും അറിയില്ല. ജനിച്ചു വളര്‍ന്ന മണ്ണിലേക്ക് മടങ്ങി പോകാനുള്ള ശ്രമമായിരിക്കും നടത്തുക. വളര്‍ന്നു വന്ന ആവാസ വ്യവസ്ഥ തിരിച്ചറിയാനുള്ള കഴിവുകള്‍ ആനക്കുള്ളതായി പറയുന്നു.

ഇനി മറ്റൊന്ന് റേഷന്‍ കടകള്‍ തകര്‍ത്തു അരി ഭക്ഷിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന അരിക്കൊമ്പനെ കാടു കടത്തുന്നതിലുടെ ആനയിറങ്കല്‍ ജനവാസ മേഖല ശാന്തമാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, അവിടെ ചക്കക്കൊമ്പനും മറ്റു പിടിയാനകളുമുണ്ട്. ഒരു കൊമ്പന്‍ സ്ഥാനമൊഴിഞ്ഞതോടെ അടുത്തയാള്‍ നേതൃസ്ഥാനത്തേക്ക് എത്തും. സ്വഭാവികമായി പിടിയാനകളുടെയും കുട്ടിയാനകളുടെയും സംരക്ഷകനായി ചക്ക കൊമ്പന്‍ മാറും. മതികെട്ടാന്‍ മലയില്‍ നിന്നും വേറെ കൊമ്പനും വന്നേക്കാം. അരികൊമ്പനെ ഭയന്നു മാറി നിന്ന കൊമ്പന്‍ ഉണ്ടോയെന്നറിയില്ല. അങ്ങനെയെങ്കില്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങും. അപ്പോള്‍ അവയെ പിടിക്കണമെന്നും ആവശ്യം ഉയരില്ലേ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇതിനൊക്കെ ഉത്തരം കിട്ടിയാല്‍ മാത്രമായിരിക്കും അരിക്കൊമ്പന്‍ ദൗത്യം വിജയിച്ചുവെന്ന് പറയാന്‍ കഴിയൂ. ഈ ദൗത്യം കഴിഞ്ഞപ്പോള്‍ വനം-റവന്യു വകുപ്പിന് മറ്റൊരു വലിയ ദൗത്യം കൂടിയുണ്ട്. ആ വനമേഖല കയ്യേറ്റക്കാരില്‍ നിന്നും സംരക്ഷിക്കാനുള്ള ദൗത്യം. അരിക്കൊമ്പന്‍ വേട്ടയുടെ ഭാഗമായി ആ വനമാകെ വാഹനങ്ങള്‍ കയറിയിറങ്ങി. അവിടെ റോഡുകള്‍ രൂപപ്പെട്ടു. അതു കയ്യേറ്റക്കാര്‍ക്ക് സൗകര്യമായി. കയ്യേറ്റത്തിന് കുപ്രസിദ്ധി നേടിയ പ്രദേശമാണ് ചിന്നക്കനാലും ആനയിറങ്കലും ബിയല്‍റാമും. അമ്മാ പട്ടയമെന്ന വ്യാജ പട്ടയത്തിന്റെ മറവിലാണ് ഇവിടെ കയ്യേറ്റ ഭൂമിയുടെ കച്ചവടം തന്നെ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം

Published

on

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. രാത്രി 8:56 നാണ് റിക്ടർ സ്കെയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഭൂചലന നിരീക്ഷണ ഏജൻസികളും ഇത് സ്ഥിരീകരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മമാല ദ്വീപിൽ നിന്നും 216 കി.മി അകലെ ഇന്നു രാത്രി 8:26നാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മാല ദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയതോതിൽ പ്രകമ്പനം അനുഭവപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കെ.കരുണാകരൻ്റെ ഇളയ സഹോദരൻ ദാമോദര മാരാർ അന്തരിച്ചു

Published

on

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ (102) അന്തരിച്ചു. നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം.ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എഎസ്ഐ ആയിരുന്നു.ഭാര്യ: പരേതയായ ടി.വി. തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്.പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസന്‍ മരുമകനാണ്. പരേതരായ തെക്കേടത്ത് രാമുണ്ണി മാരാർ, കണ്ണോത്ത് കല്യാണി അമ്മ എന്നിവരുടെ മകനാണ് കെ ദാമോദര മാരാർ. മൃതദേഹം വെള്ളിമാട്കുന്നിലെ ശ്രീയുഷ് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ചൊന്നാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ നടക്കും.

Continue Reading

Kerala

പൊലീസ്-ഗുണ്ടാ കൂട്ട് കെട്ട് രാഷ്ട്രീയ പിന്തുണയോടെയെന്ന് കോൺഗ്രസ്

Published

on

കൊച്ചി: കേരളത്തിൽ പൊലീസ് ഏത് ഗുണ്ടയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതും ഗുണ്ടകൾക്ക് പൊലീസ് ഒത്താശ ചെയ്യുന്നതും രാഷ്ട്രീയ പിൻബലത്തോടെയാണെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. സർക്കാരിനെ നയിക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷിയാണ് ഗുണ്ടകളെ വളർത്തുന്നതും സംരക്ഷിക്കുന്നതും. രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഗുണ്ടകൾക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതും ഭരണകക്ഷിയുടെ തണലിലാണ്. ഇതാണ് ഗുണ്ടകളുടെ സൽക്കാരങ്ങളിൽ പോലും പരസ്യമായി പങ്കെടുക്കാൻ പൊലീസിന് ധൈര്യം നൽകുന്നത്. ഗുണ്ടകൾക്ക് വേണ്ടി പൊലീസിനോട് ശുപാർശ ചെയ്യുന്ന ഭരണകക്ഷി നേതാക്കൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. ആഭ്യന്തര വകുപ്പ് പരിപൂർണ പരാജയമാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സമരം നയിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളോടും പ്രവർത്തകരോടും ഗുണ്ടകളെ നേരിടുന്നത് പോലെ പെരുമാറുന്ന പൊലീസ് ഗുണ്ടകൾക്ക് സംരക്ഷണം കൊടുക്കുകയാണ്. രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടകളെ പേടിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. ഗുണ്ടകളെ കാണുമ്പോൾ സല്യൂട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് പൊലീസിനെ എത്തിച്ചത് സി പി എമ്മാണ്. ഗുണ്ടയുടെ സൽക്കാരത്തിൽ പങ്കെടുത്ത ഡിവൈഎസ്പിയെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. ഗുണ്ടകളുടെ സേവകരായി മാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ഇല്ലങ്കിൽ ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത് വിടുമെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി.

Continue Reading

Featured