സാംസ്‌കാരിക നായകന്മാര്‍ എല്ലാവരും കാഷ്വല്‍ ലീവെടുത്ത് പോയോ…..? ; ഒരമ്മ സ്വന്തം കുഞ്ഞിനു വേണ്ടി സമരം ചെയ്യേണ്ട അവസ്ഥ നാണക്കേടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം∙ ഒരമ്മ സ്വന്തം കുഞ്ഞിനു വേണ്ടി സമരം ചെയ്യേണ്ട അവസ്ഥ ഇവിടെ ഉണ്ടായെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് അനുപമയുടെ സമരത്തെ ചൂണ്ടിക്കാണിച്ച്‌ കോണ്‍ഗ്രസ് നേതാവ് നാണക്കേടെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഒരമ്മ സ്വന്തം കുഞ്ഞിന് വേണ്ടി തെരുവിലിറങ്ങേണ്ടി വന്നത് മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും കോണ്‍ഗ്രസ് അനുപമയ്‌ക്കൊപ്പമാണെന്നും മുരളീധരന്‍ പറഞ്ഞു.

അനുപമയുടെ കാര്യത്തില്‍ തുല്യതയ്ക്ക് വേണ്ടി പോരാടുന്ന ആരേയും കണ്ടില്ലല്ലോയെന്നും ഇവിടുത്തെ വനിതാ സംഘടനകള്‍ എവിടെ പോയെന്നും മുരളീധരന്‍ ചോദിച്ചു. എന്തിനും ഏതിനും അഭിപ്രായം പറയുന്ന സാംസ്‌കാരിക നായകന്മാര്‍ എല്ലാവരും കാഷ്വല്‍ ലീവെടുത്ത് പോയോ എന്നും മുരളീധരന്‍ പരിഹസിച്ചു.

അനുപമ സാധാരണക്കാരനെ വിവാഹം കഴിച്ചതിനാലാണ് നീതി ലഭിക്കാത്തത്. പിണറായി വിജയന്‍റെ കോര്‍പറേറ്റ് നയം അണികളിലേക്കും പടര്‍ന്ന് പിടിച്ചിരിക്കുന്നതാണ് അനുപമയുടെ കാര്യത്തില്‍ കാണുന്നത്. ചാനലുകളില്‍ കുരയ്ക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ എവിടെ പോയെന്നും മുരളീധരന്‍ ചോദിച്ചു.

Related posts

Leave a Comment