വാഹനാപകടം നടന്ന സമയം നടി ഗായത്രി സുരേഷും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവോ…?

തിരുവനന്തപുരം: വാഹനാപകടം നടന്ന സമയം നടി ഗായത്രി സുരേഷും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് സംശയമുണ്ടെന്ന് ആരോപിച്ച്‌ സംവിധായകനും നിർമാതാവുമായ ശാന്തിവിള ദിനേശ്. ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്നും നടിക്കെതിരെ താരസംഘടന ‘അമ്മ’ നടപടിയെടുക്കണമെന്നും ശാന്തിവിള ദിനേശ് ആവശ്യപ്പെടുന്നു.

നടി ഗായത്രി സുരേഷിനുണ്ടായ കാറപകടവും അതിനുശേഷം സംഭവിച്ച വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വണ്ടിയിടിച്ച്‌ നിർത്താതെ പോയെന്ന കുറ്റം മാത്രമേ ചെയ്തുള്ളു എന്നും തന്നെ എടീ, പോടീ എന്നൊക്കെ വിളിക്കാൻ ആരാണ് അനുവാദം തന്നതെന്നും ഗായത്രി പിന്നീട് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. ഇതും വിവാദമായിരുന്നു.

‘സമൂഹം എപ്പോഴും ഭൂതക്കണ്ണാടി വച്ച്‌ നോക്കിക്കൊണ്ടിരിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും. അതുകൊണ്ട് ഇന്നത്തെ കാലത്ത് അവർ പ്രത്യേകം സൂക്ഷിക്കണം. വേറെ ആര് എന്ത് തെറ്റ് ചെയ്താലും മലയാളി ക്ഷമിക്കും. പക്ഷേ ഇക്കൂട്ടർ ആരാണെങ്കിലോ? അതിനെ നാറ്റിച്ച്‌ നശിപ്പിക്കും. സിനിമാക്കാർക്കും സംഘടനകൾ ഉണ്ടല്ലോ, വർഷത്തിൽ ഒരിക്കൽ ഇവരുടെ ബോധവത്കരണത്തിനു വേണ്ടി ക്യാംപുകൾ സംഘടിപ്പിക്കണം. ഒന്നോ രണ്ടോ സിനിമകളിൽ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ആകെ ജമ്നാപ്യാരി അടക്കം വിരലിലെണ്ണാവുന്ന ചിത്രമേ അവർ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയിൽ ഏതോ ബാങ്കിൽ പണിയുണ്ടെന്നും ഇവരുടെ ബയോഡേറ്റയിൽ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറിൽ, ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയിൽ. തിരക്കുള്ള നഗരമാണ് കൊച്ചി. അവർ ലഹരി ഉപയോഗിച്ചോ എന്ന് എനിക്ക് സംശയമുണ്ടെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

Related posts

Leave a Comment