പിണറായി വിജയനെ ട്രോളി ദേശാഭിമാനി ; ‘ഏകാധിപതികൾ ഉണ്ടാകുന്നത് കൃത്രിമമായി നിർമ്മിക്കുന്ന നായക പരിവേഷത്തിലൂടെ’

തിരുവനന്തപുരം: പിണറായി വിജയനെ ട്രോളി ദേശാഭിമാനി.ആഗസ്റ്റ് 15 ന് ഇറങ്ങിയ ദേശാഭിമാനി പത്രത്തിൻ്റെ വാരാന്തപ്പതിപ്പിൽ നോം ചോംസ്കി യുടേതായി വന്ന അഖിൽ. എസ് മുരളീധരൻ എഴുതിയ ‘ ഭയമാണ് ഇന്ത്യ’ എന്ന ലേഖനത്തിലാണ് പിണറായി വിജയനെ പരോക്ഷമായി ട്രോളിയത്.ലേഖനത്തിൽ ഏകാധിപതികൾ ഉണ്ടാകുന്നത് എന്ന തലക്കെട്ടിലെ ഖണ്ഡികയിൽ. ‘ഏകാധിപതികൾ ഉണ്ടാകുന്നത് അവർ കൃത്രിമമായി നിർമ്മിക്കുന്ന നായക പരിവേഷങ്ങളിലൂടെയാണ്. രക്ഷകൻ്റെ രൂപത്തിൽ അവതരിക്കുന്ന ഈ ബിംബങ്ങൾ ക്രമേണ വ്യക്തിയിലും സമൂഹത്തിലും ഇടപെടും. അധികാര രൂപങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. പോസ്റ്റ് ട്രൂത്ത് മാധ്യമങ്ങളിൽ ഇടപെടുന്നത്, ഭരണകൂട പ്രീണനം നടത്തുന്നത് എന്നിങ്ങനെ പര്സപര ആശ്രിതത്വത്തിൻ്റെ ഒരു മാതൃക ഇവിടെ ഉണ്ടായി വരുന്നു, ലോകത്ത് ഇപ്പോഴുള്ള ഭരണകൂടങ്ങൾ അവിടെയുള്ള രാഷ്ട്രീയ നയങ്ങൾ, അധികാരികൾ എന്നിവയിൽ ഇതിൻ്റെ രൂപം കാണാൻ സാധിക്കും’ എന്ന് പറഞ്ഞാണ് ആ ഖണ്ഡിക അവസാനിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ക്യാപ്റ്റനായും പിന്നെ ദൈവവുമായി അണികൾ പിണറായി വിജയനെ ചിത്രീകരിച്ചതും പി.ആർ വർക്കിലൂടെയാണ് അധികാരത്തിൽ തിരിച്ചെത്തിയതെന്ന വിമർശനവും കൂട്ടി വായിക്കുമ്പോൾ നോം ചോംസ്കി യുടെ നിരീക്ഷണം പിണറായി വിജയൻ്റെ കാര്യത്തിൽ ശരിയാണെന്ന് കാണാം.ഒന്നാം പിണറായി മന്ത്രിസഭയിൽ സ്വന്തമായി പേരെടുക്കാൻ ശ്രമിച്ച കെ.കെ ഷൈലജ ടീച്ചറെ പിന്നീട് ഒതുക്കുന്നതാണ് കണ്ടത്. ആ അനുഭവം വച്ച് ഈ മന്ത്രിസഭയിലെ മന്ത്രിമാർ നിശബ്ദരാണ്. പിണറായി വിജയൻ്റെ ഏകാധിപത്യ രീതികൾ പാർട്ടിക്കുള്ളിൽ തന്നെ സംസാരമാണ്. ഈ സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

Related posts

Leave a Comment