Thiruvananthapuram
അനുഭവ സാക്ഷ്യങ്ങളോടെ ആർ. എസ്. പിള്ളയുടെ ‘പ്രവാസം നാല്പതാണ്ട്’ പ്രകാശനം ചെയ്തു !
തിരുവനന്തപുരം : അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും കുവൈറ്റിലും ഖത്തറിലുമായി പതിറ്റാണ്ടുകൾ പ്രവാസം നയിച്ച വ്യക്തിയുമായ ശ്രി ആർ എസ് പിള്ള തന്റെ വിപുലമായ ജീവിതാനുഭവങ്ങൾ പങ്കു വെച്ച ‘പ്രവാസം നാല്പതാണ്ട് എന്ന ‘പുസ്തകം പ്രകാശനം ചെയ്തു. വെഞ്ഞാറമൂട് റാസ് ഓഡിറ്റോറിയത്തിൽ ശ്രി എ എം റൈസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രി ഡി കെ മുരളി ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രമുഖ എഴുത്തുകാരൻ ബെന്യാമിൻ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് നൽകിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. പിരപ്പൻകോട് അശോകൻ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ശ്രി ആർ എസ് പിള്ള മറുപടി പ്രസംഗം നടത്തി.
ചലച്ചിത്രസംവിധായകൻ കെ മധു, സംസ്കാരിക പ്രവർത്തകരായ ഇ. ശംസുദ്ധീൻ, പി ജി ബിജു, രമണി പി നായർ, പ്രശസ്ത പ്രവാസി എഴുത്തുകാരും സാംസകാരിക പ്രവർത്തകരുമായിരുന്ന കൈപ്പട്ടൂർ തങ്കച്ചൻ, ബർഗ്‌മാൻ തോമസ്, സുജിത് എസ് കുറുപ്പ്, ആർ അപ്പുക്കുട്ടൻപിള്ള, ചന്ദ്രമോഹൻ പനങ്ങാട്, ടി കെ കണ്ണൻ, ഷിജോ ഫിലിപ്, അരുണ സി ബാലൻ, ഓ ബി ഷാബു എന്നിങ്ങനെ ഒട്ടേറെ വിശിഷ്ട്ട വ്യക്തികൾ സന്നിഹിതരായിരുന്നു. അനിൽ വെഞ്ഞാറമൂട് , നെല്ലനാട് മോഹനൻ എന്നിവരും സംസാരിച്ചു. വെഞ്ഞാറ ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചി ട്ടുള്ളത്. 270 രൂപക്ക് ഇന്ത്യയിലെവിടെയും പുസ്തകം എത്തിച്ചു നൽകുമെന്ന് പ്രസാധകർ അറിയിച്ചു.
Kerala
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ജീവനക്കാരെ പുകമറയില്‍ നിര്‍ത്തി അവഹേളിക്കരുത്; അനര്‍ഹരുടെ പേര് വിവരം പുറത്ത് വിടണം; ചവറ ജയകുമാര്‍
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ സർക്കാർ ജീവനക്കാരുമുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ അനര്‍ഹരായവരുടെ ലിസ്റ്റ് പുറത്തു വിടാന്‍ തയ്യാറാകണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ആരേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍വ്വീസ് സംഘടനകള്‍ക്കും പൊതു സമൂഹത്തിനും ഇല്ല. പെന്‍ഷന്‍ തുക തട്ടിയെടുത്തവരുടെ കൈയില്‍ നിന്ന് പണം തിരികെ ഈടാക്കുന്നത് മാത്രമല്ല ക്രിമിനല്‍ ചട്ടങ്ങള്‍ പ്രകാരം കേസ്സെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേര് വിവരങ്ങള്‍ രഹസ്യമായി വയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഇഷ്ടക്കാരെ സംരക്ഷിക്കാനാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് പരിഹരിക്കണം.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ മൊത്തം ആരോപണത്തിന്‍റെ കരിനിഴലിലാണ്. ചെയ്യാത്ത കുറ്റത്തിന് മറുപടി പറയേണ്ടി വരുന്ന ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്. സ്പാര്‍ക്കുവഴി ശമ്പളം വാങ്ങുന്നവരില്‍ താത്ക്കലികമായി നിയമനം നേടിയവര്‍ വരെയുണ്ട്. പി.എസ്.സിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയല്ലാതെ സര്‍വ്വീസില്‍ കയറിയ രണ്ട് ലക്ഷത്തോളം പേരില്‍ ആരെങ്കിലുമാണോ ഇത്തരത്തില്‍ പണം കൈപ്പറ്റിയതെന്ന് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണം ഉന്നയിക്കുന്നതല്ലാതെ കളങ്കിതരുടെ പേര് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്. 68 ലക്ഷത്തോളം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 1458 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ് എന്നാണ് പറയുന്നത്. ഇതിന്‍റെ സത്യാവസ്ഥ പുറത്തു വിട്ടേ മതിയാകൂ. കേരളത്തിലെ മൊത്തം ജീവനക്കാരേയും ആരോപണ നിഴലില്‍ നിര്‍ത്തി സര്‍ക്കാരിന് ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി പല തട്ടുകളില്‍ പരിശോധന നടത്തിയാണ് പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാതെ ഇത് സാധ്യമല്ല. അപേക്ഷകരുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന്‍റെ മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇടപെടലുകളും അന്വേഷിക്കണം. അനര്‍ഹരെ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍, ആ തദ്ദേശ സ്ഥാപനത്തിന്‍റെ പ്രതിനിധികള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.
ക്ഷേമ പെന്‍ഷനിലെ എല്ലാ ദുരൂഹതകളും പുറത്ത് കൊണ്ടു വരാന്‍ അനര്‍ഹരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
കടകംപള്ളി വില്ലേജ് ഓഫീസ് ജീവനക്കാരെ കൈയ്യേറ്റം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണം; ചവറ ജയകുമാർ
തിരുവനന്തപുരം: കടകംപള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കൈയേറ്റം ചെയ്യുകയും തടഞ്ഞ് വച്ച് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും, ജീവനക്കാർക്ക് സമാധാനപരമായി ജോലി ചെയ്യാൻ വേണ്ട സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസുകളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.
അഴിമതി രഹിതമായി ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് ചവറ ജയകുമാർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ കരുവാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു അന്യോഷണവും കൂടാതെ സർട്ടിഫിക്കറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എത്തുന്നവർ ജീവനക്കാരെ ആക്രമിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ചുറ്റുമതിലോ സുരക്ഷിതത്വമോ ഇല്ലാതെ പ്രവർത്തിക്കുന്ന കടകംപള്ളി വില്ലേജ് ഓഫീസ് കെട്ടിടം വിജനതയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ കയ്യേറിയിരിക്കുയാണ്. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ജോലി സുരക്ഷിതത്വം നൽകേണ്ടതാണ്. സുരക്ഷിതത്വം നൽകേണ്ടവർ അക്രമികൾക്ക് ഒത്താശ ചെയ്യുകയാണ് ഉണ്ടായത്. അക്രമത്തിനിരയായ ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള വിചിത്രമായ ഉത്തരവാണ് വകുപ്പ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ സംരക്ഷണമൊരുക്കുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ജീവനക്കാരെ പൊതുസമൂഹത്തിൽ അധിക്ഷേപിക്കുന്നതിലൂടെ കേരളത്തിൽ നവീൻ ബാബുമാരുടെ അവസ്ഥാവിശേഷമാണ് നടമാടുന്നത്. ആനുകൂല്യ നിഷേധങ്ങളും, അന്യായമായ സ്ഥലം മാറ്റങ്ങളും, അർഹമായ പ്രൊമോഷനുകൾ അട്ടിമറിക്കുന്നതിലൂടെയും, പൊതു സമൂഹത്തിന് മുമ്പിൽ മന്ത്രിമാരുടെ ഉൾപ്പെടെയുള്ളവരുടെ അധിക്ഷേപങ്ങളിലും, തൊഴിലിടങ്ങളിലെ മാനസിക പിരിമുറുക്കങ്ങളിലൂടെയും ജീവനക്കാർ ആത്മഹത്യയുടെ വക്കിലാണ്.
സർക്കാർ ഇനിയും ജാഗ്രത പാലിക്കണം. കടകംപള്ളി വില്ലേജ് ഓഫീസിൽ ജീവനക്കാരെ ആക്രമിച്ച പ്രതികളെ കണ്ടെത്തി കടുത്ത നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ചവറ ജയകുമാർ പറഞ്ഞു.
പ്രസിഡന്റ് വി.എസ് രാഘേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ്ജ് ആന്റണി,
ആർ.എസ് പ്രശാന്ത് കുമാർ, അരുൺ ജി ദാസ്,ഷമ്മി എസ് രാജ്, എസ്.വി.ബിജു, നീതിഷ് കാന്ത്, ഷൈൻ കുമാർ ബി.എൻ ,ഷിബി എൻ.ആർ, ലിജു എബ്രഹാം, അനൂജ് രാമചന്ദ്രൻ, സമീർ, സുരേഷ് കുമാർ, റിനി രാജ്, അനസ്. വി.ജെ തുടങ്ങിയവർ സംസാരിച്ചു.
Kerala
ബീമാപള്ളി ഉറൂസ്; തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി
തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു .മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബർ മൂന്ന് മുതല്‍ 13 വരെ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
-
Kerala1 day ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login