Sports
ആരാധകരെ ആശങ്കയിൽ ആക്കി ധോണി
ഇന്ത്യയിലെ ഏറ്റവും വല്യ ക്രിക്കറ്റ് മഹോത്സവമായ ഇന്ത്യൻ പ്രീമിയർ ലീഗ് 17 സീസൺ ആണ് ഈ വർഷം നടക്കാൻ പോകുന്നത് അതുപോലെ തന്നെ എലാം ക്രിക്കറ്റ് ആരാധകരും കാത്തിരിക്കുന്നത് ധോണി ഈ സീസണും ചെന്നൈ സൂപ്പർ കിങ്സിന്റ ക്യാപ്റ്റൻ ആകുമോ എന്നതാണ്. ധോണി ഈ വർഷത്തോടെ തന്നെ ഐ പി ൽ നിന്നും വിരമിക്കുമോ എന്നും കൂടി ആരാധകർക്കിടയിൽ ചർച്ച ഉണ്ട്.
അപ്പോൾ ആണ് അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന പോസ്റ്റ് അതിൽ പറയുന്നത് പുതിയ സീസണിനായും പുതിയ റോളിനായും കാത്തിരിക്കാന്‍ കഴിയുന്നില്ല. ഇത് കണ്ടപ്പോൾ മുതൽ എലാം ധോണി ആരാധകരും ആശങ്കയിലാണ്. കഴിഞ്ഞ സീസണിൽ ധോണിയുടെ ഉഗ്രൻ ക്യാപ്റ്റൻസി കാരണമാണ് ചെന്നൈ കപ്പ് അടിച്ചത്. അതുകൊണ്ട് തന്നെ ഈ വർഷം കൂടി ആരാധകർ ധോണി ക്യാപ്റ്റൻ ആകും എന്ന് പ്രതീക്ഷിക്കുന്നു.
ധോണി ക്യാപ്റ്റൻസി മാറിയാൽ അടുത്ത ക്യാപ്റ്റൻ ആകാൻ സാധ്യത റൂട്ടുരാജ് ഗെയ്ക്വഡ് അല്ലെങ്കിൽ ദേവൺ കോൺവയ്ക്കാണ്.
ധോണിയുടെ പുതിയ ലൂക്കും കൂടി കണ്ടപ്പോൾ ആരാധകർ എല്ലാരും നെട്ടി ലോങ്ങ് ഹെയർ സ്റ്റൈൽ ആണ് ധോണി ഈ പ്രേവശ്യത്തെ സീസണിൽ വരുന്നത്.
Featured
മുഷ്‌താഖ് അലി ട്രോഫി: വമ്പൻമാരായ മുംബൈയെ അട്ടിമറിച്ച് സഞ്ജുവിന്റെ കേരളം
ഹൈദരാബാദ് : മുഷ്‌താഖ് അലി ട്രോഫിയിൽ വമ്പൻമാരായ മുംബൈയെ അട്ടിമറിച്ച് കേരളം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് 43 റണ്‍സിന് കേരളം മുംബയെ തോല്‍പ്പിച്ചത്. ഇന്ത്യൻ ടീമംഗങ്ങള്‍ നിറഞ്ഞ മുംബയെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കേരളം മറികടന്നു.
ടോസ് നേടിയ മുംബൈ നായകൻ ശ്രേയസ് അയ്യർ കേരളത്തെ ബാറ്റിംഗിനയച്ചു. നായകൻ സഞ്ജുവും(4) മുഹമ്മദ് അസറുദ്ദീനും (13) വേഗം പുറത്തായി. എന്നാല്‍ രോഹൻ കുന്നുമ്മല്‍ (87) സല്‍മാൻ നിസാറുമായി ചേർന്ന് വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കേരളം വൻ സ്‌കോറിലേക്ക് കുതിച്ചു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സ് ആണ് കേരളം അടിച്ചുകൂട്ടിയത്. സല്‍മാൻ നിസാർ 49 പന്തില്‍ 99 റണ്‍സ് നേടി പുറത്താകാതെ നിന്നു. മുംബയ്‌ക്കായി മോഹിത് അവസ്‌തി 44 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി.മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബയ്ക്ക് വേണ്ടി ഐപിഎല്‍ കോണ്‍ട്രാക്‌ടില്‍ നിന്ന് പുറത്തുപോയതിന്റെ പേരില്‍ വിമർശനം നേരിട്ട പ്രിഥ്വി ഷാ (23) മികച്ച രീതിയില്‍ തുടക്കം തന്നെങ്കിലും പെട്ടെന്ന് പുറത്തായി. നായകൻ ശ്രേയസ് അയ്യർ നന്നായി തുടങ്ങിയെങ്കിലും ടീം സ്‌കോർ 100ല്‍ നില്‍ക്കെ പുറത്തായി. എന്നാല്‍ മുൻ നായകൻ രഹാനെ മികച്ച രീതിയില്‍ ബാറ്റ്‌വീശിയതോടെ മുംബയ്‌ക്ക് പ്രതീക്ഷവച്ചു. 35 പന്തുകളില്‍ 68 റണ്‍സ് ആണ് രഹാനെ നേടിയത്. എന്നാല്‍ രഹാനെ വീണതോടെ കൂടുതല്‍ മുന്നോട്ട്പോകാനാകാതെ മുംബയ് പുറത്തായി. നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ നിധീഷും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ വിനോദ് കുമാറും അബ്‌ദുള്‍ ബാസിത്തുമാണ് മത്സരം കേരളത്തിന്റെ വരുതിയിലാക്കിയത്.
Featured
ബൂം…ബൂം.. ബുമ്ര; ആദ്യടെസ്റ്റില്‍ വമ്പൻ തിരിച്ച് വരവുമായി ഇന്ത്യ
പെർത്ത് : ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യടെസ്റ്റില്‍ വമ്പൻ തിരിച്ചുവരവുമായി ടീം ഇന്ത്യ. ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയില്‍ വീണെങ്കിലും കങ്കാരുക്കള്‍ക്ക് അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുകയാണ്.പേസ് ബൗളർ ജസ്പ്രീത് ബുമ്രയുടെ ക്യാപ്റ്റന്സിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിനു പുറത്തായെങ്കിലും ആദ്യദിനം കളിയവസാനിക്കുമ്പോള്‍ വെറും 67 റണ്‍സിന് ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് എടുത്ത ബുമ്രയാണ് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത്. ആറ് മെയ്ഡൻ ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ് ഒമ്പത് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.ഓസ്‌ട്രേലിയൻ നിരയില്‍ മൂന്നു പേർക്കു മാത്രമാണ് ഇരട്ടയക്കം കാണാൻ കഴിഞ്ഞത്. ടോപ് സ്‌കോററായ വിക്കറ്റ് കീപ്പർ അലക്‌സ് കാരി പുറത്താവാതെ 19 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്(11), നഥാൻ മക്‌സ്വീനി(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു പേർ. ഉസ്മാൻ ഖവാജ(8), മാർനസ് ലബുഷെയൻ(2), സ്റ്റീവ് സ്മിത്ത്(0), മിച്ചല്‍ മാർഷ്(6), പാറ്റ് കമ്മിൻസ്(3), എന്നിവരാണ് പുറത്തായ മറ്റുള്ളവർ. 52 പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രമെടുത്ത ലബുഷെയ്‌ന്റെ വിക്കറ്റ് സിറാജാണ് വീഴ്ത്തിയത്. കാരിക്കു കൂട്ടായി ആറു റണ്‍സോടെ മിച്ചല്‍ സ്റ്റാർക്ക് ക്രീസിലുണ്ട്.
ഇന്ത്യൻ ബാറ്റിങ് നിരയില്‍ ഋഷഭ് പന്തും കെ.എല്‍. രാഹുലും ചേർന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ 100 കടത്തിയത്. 59 പന്തില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാർ റെഡ്ഢിയാണ് ടോപ് സ്‌കോറർ. പന്ത് 37 റണ്‍സിനും രാഹുല്‍ 26 റണ്‍സിനും പുറത്തായി. ഇവർക്ക് പുറമെ ധ്രുവ് ജുറലിനു(11) മാത്രമാണ് രണ്ടക്കം കടക്കാനായത്യശസ്വി ജയ്‌സ്‌വാളും ദേവദത്ത് പടിക്കലും പൂജ്യത്തിനു പുറത്തായി. വിരാട് കോഹ്ലിക്ക് 12 പന്തില്‍ അഞ്ച് റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 13 ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡാണ് ഇന്ത്യയുടെ നടുവൊടിച്ചത്. നിതീഷിന്റെയും പന്തിന്റെയും വിക്കറ്റ് പാറ്റ് കമ്മിൻസ് വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദർ (4), ഹർഷിത് റാണ (7), ബുമ്ര (8) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം.
Featured
മെസ്സി കേരളത്തിലേക്ക്; 2025 ൽ രണ്ടുമത്സരങ്ങൾ, വേദിയായി കൊച്ചിയ്ക്ക് പ്രഥമ പരിഗണന
തിരുവനന്തപുരം : അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. 2025ലായിരിക്കും മെസിയും സംഘവും കേരളത്തിലെത്തുക. രണ്ട് മല്‍സരങ്ങളായിരിക്കും അര്‍ജന്റീനിയന്‍ ടീം കളിക്കുക. വേദിയായി കൊച്ചിക്കാണ് പരിഗണന. ഖത്തര്‍, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടുണ്ടാകും. ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ വച്ച് അര്‍ജന്റീനിയല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും അബ്ദുറഹ്മാന്‍ അറിയിച്ചു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഒന്നര മാസത്തിനകം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് സംയുക്തമായി മല്‍സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജന്റീനിയന്‍ ടീമിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനകീയമായി നടത്തും.എല്ലാ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മോണിറ്റര്‍ ചെയ്ത് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. ഇത്തരമൊരു ജനകീയ ഫുട്‌ബോള്‍ മാമാങ്കത്തിന് പിന്തുണ നല്കാന്‍ തയ്യാറായ വ്യാപാരി സമൂഹത്തിന് കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ പേരില്‍ നന്ദി അറിയിക്കുന്നതായും മന്ത്രി അറിയിച്ചു.
-
News2 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login