Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

‘മൗനത്തിലൂടെ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു’; തുറന്നുപറച്ചിലുമായി ദേശാഭിമാനി മുൻകണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍

Avatar

Published

on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ തുറന്നുപറച്ചിലുമായി തുറന്നുപറച്ചിലുമായി ദേശാഭിമാനി മുൻ
കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ മാധവൻ കുട്ടി നണ്ടേഴത്ത്. ഐഎസ്ആർഒ ചാരക്കേസ് സമയത്തും സോളാർ കേസ് സമയത്തും ദേശാഭിമാനി സ്വീകരിച്ച സമീപനങ്ങളിലാണ് തുറന്നുപറച്ചിലുമായി അദ്ദേഹം രംഗത്തുവന്നത്.

Advertisement
inner ad

ഫേസ്ബുക്ക്‌ കുറിപ്പ് വായിക്കാം

കേരളത്തിലെ ഒരു
മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ
മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്

Advertisement
inner ad

1 “ശൈലിമാറ്റം “
“ഐ എസ് ആര്‍ ഒ ചാരക്കേസ് “
കേസ് തുടങ്ങിയ വിഷയ
ങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ
ഉമ്മന്‍ചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ
കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ
തലവനായ എന്റെ
എഴുത്തുമൂലം ഇന്ത്യൻ
എക്സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍
പിന്തുണ അങ്ങേയറ്റം
ആധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു . പലരെയുംപോലെ
ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു .

2 “സരിത ” വിഷയത്തില്‍
ഉമ്മന്‍ ചാണ്ടിക്കു നേരേ
ഉയര്‍ത്തപ്പെട്ട അടിസ്ഥാന
രഹിതമായ ലൈംഗീക
ആരോപണത്തിനു
അന്നു ദേശാഭിമാനിയില്‍
കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍
പദവി വഹിച്ചിരുന്നുവെ
ന്ന ഒറ്റ കാരണംകൊണ്ടു
മൗനത്തിലൂടെ ഞാന്‍
നല്‍കിയ അധാര്‍മ്മിക
പിന്തുണയില്‍ ഞാനിന്നു
ലജ്ജിക്കുന്നു.

Advertisement
inner ad

ഇതു പറയാന്‍ ഓസി യുടെ മരണംവരെ
ഞാന്‍ എന്തിനു
കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു
മറുപടിയെ ഉള്ളു.
നിങ്ങള്‍ക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ്‌
കിട്ടുകയെന്നു പറയാനാ വില്ല .ക്ഷമിക്കുക .

ഉമ്മന്‍ ചാണ്ടിയുടെ
കുടുംബത്തി ന്റെ യും
കോണ്‍ഗ്രസ് യു ഡി എഫ്
പ്രവര്‍ത്തകരുടെയും
ദുഃഖത്തില്‍ പങ്കുചേരുന്നു .

Advertisement
inner ad

.

Advertisement
inner ad

Featured

ചേലക്കര നിയോജക മണ്ഡലം ബൂത്ത്തല സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Published

on

തൃശൂർ: ചേലക്കര നിയോജക മണ്ഡലം ബൂത്ത് തല സ്പെഷ്യൽ കൺവെൻഷൻ ചേലക്കര അനില ഓഡിറ്റോറിയത്തിൽ വച്ച് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇലക്ഷൻ കമ്മിഷൻഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറിനുള്ളിൽ യു ഡി എഫ് മുന്നണി സ്ഥാനാർഥി യെ പ്രഖ്യാപിക്കുകുകയും ചേലക്കര യുഡിഎഫ് തിരിച്ചുപിടിക്കാൻ സജ്ജമായ ചിട്ടയായ പ്രവർത്തന മാണെന്നും എല്ലാ പ്രവർത്തകരും ഓരെ മനസോടെ പാർട്ടി യുടെ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ പി എം അനീഷ്, വള്ളത്തോൾ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി ഐ ഷാനവാസ്‌. കെപിസിസി വൈസ് പ്രസിഡന്റ് ശ്രീ വി പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം നിയാസ്.മുൻ ഡിസിസി പ്രസിഡന്റ് ശ്രീ ജോസ് വള്ളൂർ, മുൻ എംഎൽഎ അനിൽ അക്കര, കെപിസിസി ഭാരവാഹികളായ ശ്രീ രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടം കണ്ടത്, ജോൺ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കെ പി സി സി, ജില്ലാ നേതാക്കൾ സന്നിഹിതരായി. ചടങ്ങിൽ പഴയന്നൂർ ഐ എച്ച് ആർ ഡി കോളേജ് തിരഞ്ഞെടുപ്പിൽ ഫുൾ പാനൽ നേടി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

Continue Reading

chennai

ആശങ്ക ഒഴിയുന്നു; ഷാർജ-ട്രിച്ചി വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

Published

on

തിരുച്ചിറപ്പള്ളി: മണിക്കൂറുകൾ നീണ്ട ആശങ്കഴിയുന്നു ഷാർജ-ട്രിച്ചി വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചിറക്കാൻ കഴിയാതെ 141 യാത്രക്കാരുമായി വിമാനം വട്ടമിട്ട് പറന്നത് രണ്ടര മണിക്കൂർ സമയമാണ്. വിമാനത്തിലെ ഇന്ധനം പരമാവധി തീർന്ന ശേഷമാണ് വിമാനം സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയത്.

5:40ന് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഷാർജയിലേക്കുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനം തകരാറിലായതാണ് ആശങ്കയ്ക്ക് കാരണമായത്. ടേക്ക് ഓഫിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം അതിനു കഴിയാതെ വരികയായിരുന്നു. വിമാനത്തിൽ 141 യാത്രക്കാരാണ് ഉള്ളത്. തിരിച്ചിറക്കാൻ കഴിയാതെ ഒന്നരമണിക്കൂറോളം ആയി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. പ്രദേശത്ത് ആശങ്ക തുടരുകയാണ്. വിമാനം ക്രാഷ് ലാൻഡിങ്ങിനുള്ള സാധ്യതയും തേടുന്നുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജീകരിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

chennai

ഷാർജ-ട്രിച്ചി വിമാനം തകരാറിൽ ; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

Published

on

തിരുച്ചിറപ്പള്ളി : ട്രിച്ചി വിമാനത്താവളത്തിൽ ആശങ്ക. ഷാർജയിലേക്കുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനം തകരാറിലായതാണ് ആശങ്കയ്ക്ക് കാരണം. ടേക്ക് ഓഫിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം അതിനു കഴിയാതെ വരികയായിരുന്നു. വിമാനത്തിൽ 141 യാത്രക്കാരാണ് ഉള്ളത്. തിരിച്ചിറക്കാൻ കഴിയാതെ ഒന്നരമണിക്കൂറോളം ആയി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. പ്രദേശത്ത് ആശങ്ക തുടരുകയാണ്. വിമാനം ക്രാഷ് ലാൻഡിങ്ങിനുള്ള സാധ്യതയും തേടുന്നുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജീകരിച്ചിട്ടുണ്ട്.

Continue Reading

Featured