‘ഞങ്ങൾ അവരെ പിടിക്കുന്നതിനിടയിലാണ് ധീരജിന് കുത്തേൽക്കുന്നത്’ ; കോൺ​ഗ്രസ് വാ​ദം ശരിവെച്ച് പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകന്റെ പ്രതികരണം

ഇടുക്കി : ഇടുക്കി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് സിപിഎം നേതൃത്വം രാഷ്ട്രീയ മുതലെടുപ്പുകൾക്ക് ഉപയോഗിക്കുകയാണ്. സംസ്ഥാനത്തുടനീളം മരണത്തിന്റെ മറവിൽ സിപിഎം അക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി കോൺഗ്രസ് ഓഫീസുകളാണ് സിപിഎം തകർത്തത്. പലയിടത്തും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണവും ഉണ്ടായി.

ഇടുക്കി സംഭവത്തിൽ സിപിഎം നേതൃത്വത്തിന്റെ അവകാശവാദം പൊളിച്ചു കൊണ്ടുള്ള ധീരജിനൊപ്പം പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകനെ പ്രതികരണം സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. ധീരജ് ഉൾപ്പെടെയുള്ളവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു ലക്ഷ്യം വെച്ചത്. ഇതിനായി കൂട്ടത്തോടെ നാൽപതോളം എസ്എഫ്ഐ പ്രവർത്തകർ നിഖിൽ പൈലി ഉൾപ്പെടെയുള്ളവരെ മർദ്ദിക്കാൻ ആയി പിന്തുടരുകയായിരുന്നു. കോൺഗ്രസ് ആദ്യംമുതലേ പറയുന്ന അതേ വസ്തുത തന്നെയാണ് ഈ പ്രതികരണത്തോടെ ശരി വെക്കുന്നത്. സിപിഎമ്മിന്റെ തന്നെ പാർട്ടി ചാനലായ കൈരളി ടിവിയിലൂടെ ആണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നീരജിന്റെ സുഹൃത്ത് ഇത്തരത്തിൽ പ്രതികരണം നടത്തിയത്. കഴിഞ്ഞദിവസം വിലാപയാത്ര നടക്കുമ്പോൾ തിരുവനന്തപുരത്ത് മെഗാ തിരുവാതിര നടത്തിയതും വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ധീരജിന്റെ സഹപ്രവർത്തകന്റെ പ്രതികരണം പുറത്തുവന്നത്.

Related posts

Leave a Comment