വിസ്മയക്ക് പിന്നാലെ ധന്യയും; കുന്നത്തൂരിൽ നവവധു ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കുന്നത്തൂർ (കൊല്ലം): കുന്നത്തൂരിൽ നവവധുവിനെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കുന്നത്തൂര്‍ മാണിക്യമംഗലം കോളനി രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യയും കുണ്ടറ പേരയം ഈരിക്കുഴി ധന്യാ ഭവനിൽ ഷൺമുഖദാസ് – ലില്ലിക്കുട്ടി ദമ്പതികളുടെ മകളുമായ ധന്യാദാസ് (21) ആണ് മരിച്ചത്.രണ്ടരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.ഇന്ന് (ശനി) പുലര്‍ച്ചെ നാലിന് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ധന്യയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ധന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട രാജേഷും ധന്യയും തമ്മിൽ എട്ട് വർഷമായി പ്രണയത്തിലായിരുന്നു.കഴിഞ്ഞ മേയ് മാസം ആദ്യം ധന്യയെ രാജേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി സ്വന്തം വീട്ടിലെത്തിച്ചു.പിന്നീട് പെൺകുട്ടിയുടെ വീട്ടുകാരിടപ്പെട്ട് ധന്യയെ മടക്കി കൊണ്ട് പോകുകയും ദിവസങ്ങൾക്കുള്ളിൽ വിവാഹം നടത്തി കൊടുക്കുകയുമായിരുന്നു.ഡിവൈഎഫ്ഐ പ്രവർത്തകനും ടിപ്പർ ലോറി ഡ്രൈവറുമായ രാജേഷിന്റ സ്ഥിരമായുള്ള മദ്യപാനത്തെ ധന്യ എതിർക്കുക പതിവായിരുന്നു.ഇത്
പലപ്പോഴും വഴക്കിനിടയാക്കിരുന്നു.വെള്ളി രാത്രിയിലും ഇതു സംബന്ധിച്ച് വഴക്കുണ്ടായി. തുടർന്ന് രാജേഷ് ഭാര്യയോട് പിണങ്ങി വീടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയിൽ കിടന്നുറങ്ങി.അർദ്ധരാത്രിയിൽ മഴ
പെയ്തതോടെ ലോറിയിൽ നിന്നിറങ്ങി രാജേഷ് കിടപ്പുമുറിയിലെത്തി താഴെ കിടന്നു.പുലർച്ചെ നാലോടെ ഓട്ടം പോകാനായി എഴുന്നേറ്റപ്പോഴാണ് ജനലിൽ ഷാളിൽ തൂങ്ങിയ നിലയിൽ ധന്യയെ കണ്ടത്രേ. എന്നാൽ പതിവായുള്ള മദ്യപാനത്തെ എതിർത്തിരുന്നതിനാൽ ധന്യയെ രാജേഷ് മർദ്ദിക്കുക പതിവായിരുന്നെന്നും സംഭവദിവസം രാത്രിയിലും മർദ്ദിച്ചതായും ധന്യയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.

Related posts

Leave a Comment