‘നാനെ വരുവേൻ’; ധനുഷ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

ധനുഷ് നായകനാകുന്ന ‘നാനെ വരുവേൻ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ധനുഷിന്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ധനുഷ് പുതിയ പോസ്റ്ററിൽ എത്തിയിരിക്കുന്നത്.

ഇന്ദുജയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. യാമിനി യജ്ഞമൂർത്തിയാണ് സിനിമയുടെ ഛായാഗ്രഹകൻ. അടുത്ത വർഷം ആദ്യം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ബി.കെ വിജയ് മുരുകനാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ഭുവൻ ശ്രീനിവാസൻ എഡിറ്റിങ് നിർവ്വഹിക്കുന്നു.

Related posts

Leave a Comment