മഴക്കെടുതി ; കേരളത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തത്‌ ദലൈലാമ

സംസ്ഥാനത്തെ മഴക്കെടുതിയിൽ ദു:ഖം രേഖപ്പെടുത്തി തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ . മരണമടഞ്ഞവർക്ക് അദേഹം അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദലൈലാമ ട്രസ്റ്റിൽ നിന്ന് ഒരു തുക സംഭാവനയായി നൽകുമെന്നും അദേഹം വ്യക്തമാക്കി.

നിങ്ങൾക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നാശനഷ്ടം ബാധിച്ച എല്ലാവർക്കും എന്റെ അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവർക്ക് സഹായം നൽകാൻ ബന്ധപ്പെട്ട അധികാരികൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നുവെന്നും അദേഹം മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി.

Related posts

Leave a Comment