ബം​ഗ്ലാ​ദേ​ശി​ലെ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; 52 മരണം

ധാ​ക്ക: ബം​ഗ്ല​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ലെ ആ​റു​നി​ല ഫാ​ക്ട​റ​യി​ൽ ഉണ്ടായ വ​ൻ​തീ​പി​ടി​ത്ത​ത്തി​ൽ 52 പേ​ർ വെ​ന്തു​മ​രി​ച്ചു. അ​മ്പതോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ലഭിക്കുന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ര്യാ​ൺ ഗ​ഞ്ജി​ലെ രു​പ്ഗ​ഞ്ചി​ലു​ള്ള ഹാ​ഷെം ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ് ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. രാ​സ​വ​സ്തു​ക്ക​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന താ​ഴ​ത്തെ നി​ല​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. 18-ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നു ഏ​റെ പാ​ടു​പ്പെ​ട്ടാ​ണ് സാഹചര്യം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​ൻ ഇതുവരെയും സാ​ധി​ച്ചി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​​ന്നു. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളി​ൽ 44 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അറിയിക്കുന്നത്.

Related posts

Leave a Comment