വെള്ളിത്തിളക്കത്തിൽ ദാഹിയ ; ആരാണ് രവികുമാർ ദാഹിയ ; കൂടുതലറിയാം

അജു എം ജേക്കബ്

ടോക്കിയോ :ടോകിയോ ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളി സ്വന്തമാക്കികൊണ്ട് ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ അസുലഭ മുഹൂർത്തങ്ങളിൽ ഒന്ന് സമ്മാനിച്ചിരിക്കുകയാണ് രവികുമാർ ദാഹിയ.

ഹരിയാന സോനിപത്ത് സ്വദേശിയായ 5 അടി 7 ഇഞ്ച്കാരൻ രവികുമാർ 57കിലോഗ്രാം ഗുസ്തിയിലാണ് രാജ്യത്തെ പ്രതിനീധികരിക്കുന്നത്.
1997ൽ ജനിച്ച രവികുമാർ ഇതിനോടകം തന്നെ രാജ്യത്തിനായി ഗുസ്തി വേൾഡ് ചാമ്പ്യഷിപ്പിൽ വെങ്കലം, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണം, 23 വയസ്സിൽ താഴെയുള്ളവരുടെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി എന്നിവ നേടിയിട്ടുണ്ട്.

ഹരിയാനയിലെ നഹ്രിയിലെ ചെറുകിട കർഷകനായ രാകേഷ് ദാഹിയയുടെ മകനായി ജനിച്ച രവികുമാറിനെ പത്താം വയസ്സ് മുതൽ സത്പാൽ സിംഗാണ് പരിശീലിപ്പിക്കുന്നത്. സത്പാൽ സിംഗിന്റെ കീഴിലെ പരിശീലന തുടക്കകാലത്ത് കിലോമീറ്ററുകൾ സഞ്ചാരിച്ചായിരുന്നു രവികുമാറിന്റെ പിതാവ് പാലും പഴങ്ങളുമടക്കമുള്ള ഡയറ്റ് രവികുമാറിന് എത്തിച്ചു നൽകിയിരുന്നത്.

ഡൽഹിയിലെ ഛത്രാസൽ സ്റ്റേഡിയത്തിൽ പരിശീലിക്കുന്ന രവികുമാർ ഈ വെള്ളി തിളക്കവുമായി നടന്നു കയറുന്നത് ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിലേക്കാണ്.

Related posts

Leave a Comment