ഡിജിപി അനില്‍കാന്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടി ; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ഡിജിപി അനില്‍കാന്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.2023 ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്.ഇതോടെ ഡിജിപി സ്ഥാനത്തേക്കുള്ള ടോമിന്‍ തച്ചങ്കരിയുടെയും ബി സന്ധ്യയുടെയും അവസരം മുടങ്ങി.1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് അനില്‍കാന്ത്. കേരളാ കേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജിയായും ജോലി നോക്കി.

ഇടക്കാലത്ത് അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു

Related posts

Leave a Comment