Connect with us
48 birthday
top banner (1)

Education

പൈതൃകഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിപണനവുമൊരുക്കി ദേവമാതാ കോളെജ്

Avatar

Published

on

കുറവിലങ്ങാട്: കേരളത്തിൻ്റെ പൈതൃക രുചിപ്പെരുമയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേവമാതാ കോളെജ് പ്രദർശന വിപണന പരമ്പര ഒരുക്കുന്നു. ഇതിൻ്റെ ആദ്യ ഘട്ടമെന്നനിലയിൽ മിഠായിത്തെരുവിൻ്റെ പൈതൃകരുചിയായ കോഴിക്കോടൻ ഹൽവയുടെ വിവിധ ഇനങ്ങൾ വിപണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഡ്രൈ ഫ്രൂട്സ് , പൈനാപ്പിൾ , പിസ്ത, ബ്ലാക്, റെഡ് ചെറി തുടങ്ങിയ വിവിധ തരം ഹൽവകൾ ലഭ്യമാക്കിയിരിക്കുന്നു. കൊമേഴ്സ് വിഭാഗവും കോളെജിൻ്റെ ഉത്പാദന വിപണന വേദിയായ തന്മയും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മൂന്ന് നോമ്പ് തിരുനാൾ ദിനങ്ങളിൽ കോളെജ് മൈതാനത്ത് പൊതുജനങ്ങൾക്കായി ഹൽവ ഫെസ്റ്റ് ഒരുക്കും.
കോളെജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ , കൊമേഴ്സ് വിഭാഗം മേധാവി ഡോ. അനീഷ് തോമസ്, തന്മ കോ ഓർഡിനേറ്റർ ഡോ. ജോബിൻ ജോസ് ചാമക്കാല, ജിതിൻ ജോയി
എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

നീറ്റ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ 13 പേർ അറസ്റ്റിൽ

Published

on

ന്യൂഡൽഹി: നീറ്റ് യു. ജി ചോദ്യപേപ്പർ ചോർന്നില്ലെന്ന ടെസ്റ്റിംഗ് ഏജൻസിയുടെയും കേന്ദ്ര സർക്കാരിന്റെയും വാദം പൊളിഞ്ഞു. ബീഹാറിൽ 30 ലക്ഷം വീതം വാങ്ങി നീറ്റ് ചോദ്യപേപ്പർ ചോർത്തിവിറ്റത് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.യു) കണ്ടെത്തി. തുടർന്ന് ചോദ്യപേപ്പർ മാഫിയയിലെ നാലു പേരും നാല് വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം 13 പേർ അറസ്റ്റിലായി. 35 പേർക്ക് ചോർത്തി നൽകിയെന്നാണ് പ്രാഥമികവിവരം.
മെയ് അഞ്ചിനായിരുന്നു പരീക്ഷ. തലേന്ന് ചോദ്യപേപ്പർ കിട്ടിയെന്നാണ് അറസ്റ്റിലായ വിദ്യാർത്ഥി ആയുഷ്കുമാറിന്റെ മൊഴി. സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് 1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് റദ്ദാക്കി റീടെസ്റ്റിന് നിർബന്ധിതരായപ്പോഴും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ. ടി. എ) ആവർത്തിച്ചത്.

Advertisement
inner ad

വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ആറ് പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തിട്ടുണ്ട്. പരീക്ഷ എഴുതിയ ഏഴ് ബീഹാർ സ്വദേശികൾക്കും യു. പി, മഹാരാഷ്ട്ര സ്വദേശികൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ചോദ്യപേപ്പർ മാഫിയയിലെ കണ്ണി സമസ്‌തിപൂരിലെ ജൂനിയർ എൻജിനിയർ സിക്കന്ദർ പ്രസാദ് അടക്കം നാലു പേർ പാറ്റ്നാ പൊലീസിന്റെ പിടിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

Advertisement
inner ad
Continue Reading

Delhi

‘യുവാക്കളുടെ സ്വപ്നത്തെ തകർക്കുന്നു’: കേന്ദ്രത്തെ വിമർശിച്ച് പ്രിയങ്ക

Published

on

ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ യുവത്വത്തിന്റെ സ്വപ്നങ്ങളെ ആക്രമിക്കുകയാണ് ബിജെപിയെന്ന് പ്രിയങ്ക പറഞ്ഞു.

Advertisement
inner ad

‘‘ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതും യുവാക്കളുടെ സ്വപ്നങ്ങൾക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചു. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ കർക്കശമായ പ്രതികരണം 24 ലക്ഷം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയെ അവഗണിക്കുന്നതാണ്. പൊതുമധ്യത്തിൽ ലഭ്യമായ വസ്തുതകൾ വിദ്യാഭ്യാസ മന്ത്രി കാണുന്നില്ലേ?’’–പ്രിയങ്ക ഗാന്ധി കുറിച്ചു.

മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയിൽ 4750 കേന്ദ്രങ്ങളിലായി നടന്ന 24 ലക്ഷം വിദ്യാർഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പരീക്ഷാ നടത്തിപ്പിലെയും ഫലനിർണയത്തിലെയും ക്രമക്കേടുകൾ രക്ഷിതാക്കളും വിദ്യാർഥികളും ചോദ്യം ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ ചോദ്യപേപ്പർ ചോർന്നതിനെതിരെ പരീക്ഷാ ദിവസം ദേശീയ ടെസ്റ്റിങ് ഏജൻസിക്കെതിരെ ആരോപണം ഉയർന്നിരുന്നു. 1563 വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രേസ് മാർക്ക് റദ്ദാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

Advertisement
inner ad
Continue Reading

Bengaluru

ജേണലിസം പഠിക്കാൻ വിദ്യാർഥികളില്ല; കോഴ്സ് അവസാനിപ്പിച്ച് ഐഐജെഎൻഎം

Published

on

ബെംഗളൂരു: 24 വർഷമായി രാജ്യത്തെ ജേണലിസം പഠനത്തിൻ്റെ മുൻനിര കേന്ദ്രങ്ങളിലൊന്നായിരുന്ന ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നു. കോഴ്‌സിൽ ചേരാൻ കുട്ടികളില്ലാത്ത സാഹചര്യത്തെ തുടർന്നാണ് ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നത്.
2024-25 അധ്യയന വർഷത്തേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യാൻ ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഐഐജെഎൻഎം മെയിൽ അയച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Advertisement
inner ad

പ്രിന്റ് ജേണലിസം, ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍/ മള്‍ട്ടിമീഡിയ ജേണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്. വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് കോഴ്‌സ് മതിയാക്കുന്നത്.
“ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ ഇനിമുതൽ ജേണലിസത്തിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഖേദിക്കുന്നു. ഈ വർഷം ഇതുവരെ വളരെ കുറച്ച് അപേക്ഷ മാത്രം ലഭിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം,” ഐഐജെഎൻഎം മെയിലിൽ പറഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാൽ മറ്റ് മാർഗമില്ലെന്നും ഐഐജെഎൻഎം വ്യക്തമാക്കി. പത്ത് ദിവസത്തിനകം പണം തിരികെ നൽകുമെന്നും സ്ഥാപനം വിദ്യാർഥികൾക്ക് ഉറപ്പുനൽകി. അങ്ങേയറ്റം വേദനാജനകമായ ഈ തീരുമാനം എടുക്കേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നും ഐഐജെഎൻഎം മെയിലിൽ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured